Sunday, August 17

Tag: vj palli amup school

വി ജെ പള്ളി എ എം യു പി സ്കൂളിൽ പ്രതിരോധകുത്തിവെപ്പുകളുടെ ആരോഗ്യ ബോധവൽക്കരണം നടത്തി
Local news

വി ജെ പള്ളി എ എം യു പി സ്കൂളിൽ പ്രതിരോധകുത്തിവെപ്പുകളുടെ ആരോഗ്യ ബോധവൽക്കരണം നടത്തി

തിരൂരങ്ങാടി : അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പാഠഭാഗത്തിലെ പ്രതിരോധ കുത്തിവെപ്പുകളുടെ ബോധവൽക്കരണവും അഭിമുഖവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ഹാഷിക് ചോനാരി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം കെ ഫൈസൽ മാസ്റ്റർ അധ്യക്ഷനായി. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എഫ് ജോയ് സാർ വിഷയാവതരണവും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. പ്രതിരോധ കുത്തിവെപ്പുകളുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തി. സമൂഹത്തിൽ നിലനിൽക്കുന്ന കിംവതന്തികളും ആശങ്കകളും അടങ്ങുന്ന കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി ജെ എച്ച് ഐ നൽകി. പരിപാടിക്ക് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി പി സഫീര്‍, അധ്യാപകരായ സ്റ്റാഫ് സെക്രട്ടറി കെ മുജീബ്, SRG കൺവീനർ വി പി നാസർ, സയൻസ് കൺവീനർ കെ ഫൈറൂസ എന്നിവർ ആശംസാഭാഷണം നടത്തി. എം പി മഹ്റൂഫ് ഖാൻ സ്വാഗതവും നോഡൽ ഓഫീസർ വി വി എം റഷീദ് നന്ദിയും പറഞ്ഞു...
Local news

അന്താരാഷ്ട്ര ചെസ്സ് ദിനാചരണവും ചെസ്സ് പരിശീലന ഉദ്ഘാടനവും നടന്നു

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ. പള്ളി .എ.എം.യു.പി.സ്‌കൂളില്‍ ജൂലായ് 20 അന്താരാഷ്ട്ര ചെസ്സ് ദിനാചരണവും, ചെസ്സ് പരിശീലന ഉദ്ഘാടനവും നടന്നു. പി. ടി.എ. പ്രസിഡന്റ് താഹിര്‍ കൂഫ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ എം.കെ.ഫൈസല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചെസ്സിന്റെ പ്രാധാന്യവും, സാങ്കേതിക വശങ്ങളും മുഖ്യ ചെസ്സ് പരിശീലകന്‍ നൗഷാദ് ആനപ്ര വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി മെഹ്‌റൂഫ് മാസ്റ്റര്‍ ആശംസ അറിയിച്ചു. കായികാധ്യാപകന്‍ വിപിന്‍ മാസ്റ്റര്‍,സ്വാഗതവും കൂഷ് ക്ലബ് കണ്‍വീനര്‍ സഫ് വ ടീച്ചര്‍ നന്ദിയും പറഞ്ഞു....
error: Content is protected !!