വെന്നിയൂർ അഖിലേന്ത്യാ സെവൻസ് : ട്രൈബ്രേക്കർ വരെ നീണ്ട മത്സരത്തിൽ സോക്കർടെച്ച് കോട്ടക്കലിന് ടൂർണമെൻ്റിൽ നിന്നും മടക്ക ടിക്കറ്റ് നൽകി സെവൻ ബ്രദേഴ്സ് അരീക്കോട്
തിരൂരങ്ങാടി: വെന്നിയൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സോക്കര്‍ടെച്ച് കോട്ടക്കലിന് ടൂര്‍ണമെന്റില്‍ നിന്നും മടക്ക ടിക്കറ്റ് നല്‍കി സെവന്‍ ബ്രദേഴ്‌സ് അരീക്കോട്. ട്രൈബ്രേക്കര്‍ നീണ്ട ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലാണ് സോക്കര്‍ടെച്ച് കോട്ടക്കല്‍ അടിയറവ് പറഞ്ഞത്. ടൂര്‍ണമെന്റില്‍ നിശ്ചിത സമയവും അധിക സമയം കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനില പാലിച്ചിരുന്നു. ഇതോടെയാണ് മത്സരം ട്രൈബ്രേക്കറിലേക്ക് നീണ്ടത്. ട്രൈ ബ്രേക്കറില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സോക്കര്‍ടെച്ച് കോട്ടക്കലിനെ പരാജയപ്പെടുത്തി സെവന്‍ ബ്രദേഴ്‌സ് അരീക്കോട് വിജയമുറപ്പിച്ചു.
ടൂർണമെൻ്റിലെ ആറാം സുദിനമായ ഇന്ന് അഖിലേന്ത്യാ സെവൻസിലെ ശക്തരായ ജയ ബേക്കറി ത്രിശൂർ ഓസ്ക്കാർ മണ്ണാർക്കാടുമായി ഏറ്റുമുട്ടും. കളിയുടെ ടിക്കറ്റുകൾ https://www.venniyurpravasi.com എന്ന വെബ്സൈറ്റിലൂടെ കായിക പ്രേമികൾക്ക് എടുക്കാൻ ക...