Monday, August 18

Tag: Workers

കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു ; 2 തൊഴിലാളികള്‍ കിണറ്റില്‍ അകപ്പെട്ടു
Accident

കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു ; 2 തൊഴിലാളികള്‍ കിണറ്റില്‍ അകപ്പെട്ടു

കോട്ടക്കല്‍ : ചങ്കുവെട്ടിക്കടുത്ത് കുര്‍ബാനിയില്‍ കിണറ്റില്‍ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികള്‍ കിണറ്റില്‍ അകപ്പെട്ടു. . എടരിക്കോട് പൊട്ടിപ്പാറ ചെവിടി കുന്നന്‍ കുഞ്ഞി മുഹമ്മദിന്റെ മകന്‍ അലി അക്ബര്‍, കോട്ടയ്ക്കല്‍ കൊഴൂര്‍ ചീരംകുഴിയില്‍ അലിയുടെ മകന്‍ അഹദ് എന്നിവരാണ് കിണറ്റില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കുര്‍ബാനയ്ക്ക് സമീപം നിര്‍മ്മാണം നടക്കുന്ന വീടിന്റെ കിണറ്റില്‍ നിന്നും മണ്ണെടുക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നി രക്ഷാ സേനയും കോട്ടക്കല്‍ പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 25 കോല്‍ത്താഴ്ചയുള്ള കിണറില്‍ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്....
error: Content is protected !!