Sunday, October 26

Tag: young man attacked his parents

താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കളെ അക്രമിച്ച് യുവാവ് ; നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടി, ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി
Local news

താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കളെ അക്രമിച്ച് യുവാവ് ; നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടി, ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

മലപ്പുറം: താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയത്. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവ് ഇതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ ജോലി നിര്‍ത്തിയ യുവാവ് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടില്‍ നിന്നും പണം ചോദിക്കാന്‍ തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. സംഭവത...
error: Content is protected !!