Sunday, October 26

Tag: Youth fedaration club

ചെറുമുക്ക് യൂത്ത് ഫെഡറേഷൻ ക്ലബ്ബ് ഓഫീസും മിനി ടർഫ് കോർട്ടും ഉദ്‌ഘാടനം ചെയ്തു
Local news

ചെറുമുക്ക് യൂത്ത് ഫെഡറേഷൻ ക്ലബ്ബ് ഓഫീസും മിനി ടർഫ് കോർട്ടും ഉദ്‌ഘാടനം ചെയ്തു

നന്നമ്പ്ര : ചെറുമുക്കിൽ പ്രമുഖ യുവജന സന്നദ്ധ സാംസ്കാരിക സംഘടനയായ യൂത്ത് ഫെഡറേഷൻ ക്ലബ്ബിന്റെ നവീകരിച്ച ക്ലബ്ബ്‌ ഓഫീസും മിനി ടർഫ് കോർട്ടും ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദു രഹിമാൻ ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ ക്ലബ്ബ്‌ പ്രസിഡന്റ്‌ പി പി ജാഫർ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി മൂസക്കുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ സി. ബാപ്പുട്ടിനന്നമ്പ്ര പഞ്ചായത്ത് മെമ്പർമാരായ സി.എം. ബാലൻ, എ കെ. സൗദ മരക്കാരുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അരുൺ ഗോപി, ഷാഫി പൂക്കയിൽ, ഷാഫി ചെറിയേരി, പച്ചായി ബാവ, മരക്കാരുട്ടി എ കെ, വി പി. കാദർ ഹാജി, സിപി റസാക്ക് എന്നിവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി സഫ്‌വാൻ കെ വി സ്വാഗതവും നജീബ് കീഴുവീട്ടിൽ നന്ദിയും പറഞ്ഞു...
error: Content is protected !!