പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ സിപിഎമ്മിലേക്ക് സ്വീകരണം നൽകിയ യൂത്ത് ലീഗ് നേതാവ് ചൂടാറും മുമ്പേ തിരിച്ചു പോയി
നന്നമ്പ്ര: കഴിഞ്ഞ ദിവസം സി പി എം താനൂർ ഏരിയ സമ്മേളനത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ച യൂത്ത് ലീഗ് സംസ്‌ഥാന കൗണ്സിൽ അംഗം ജാഫർ പനയത്തിൽ ആണ് 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മാതൃ സംഘടനയിലേക്ക് തിരിച്ചു പോയത്. വെള്ളിയാമ്പുറം സ്വദേശിയായ ജാഫർ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ്, നന്നംബ്ര പഞ്ചായത്ത് എം എസ് എഫ്, യൂത്ത് ലീഗ് സ്ഥാനങ്ങളും വഹിച്ചിരുന്നു. കഴിഞ്ഞ ജില്ല കൗണ്സിലിൽ യൂത്ത് ലീഗ് ജില്ല ഭാരവാഹിത്വം പ്രതീക്ഷിച്ചെങ്കിലും കിട്ടാത്തതിൽ നിരാശനയിരുന്നു. ഇതേ തുടർന്ന് മണ്ഡലം നേതൃത്വം ഇടപെട്ട് സംസ്ഥാന കൗണ്സിലർ സ്ഥാനം നൽകി. ലീഗ്, യൂത്ത് ലീഗ് നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ എങ്ങനെയെങ്കിലും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് ലീഗ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യുകയും 2 പേരെ പാണക്കാട് സാദിഖ് അലി തങ്ങളെ കാണാൻ ചുമതപ്പെടുത്തുകയും ചെയ്തിരുന്നത്രെ. അതിനിടെയാണ് സി പി എം നേതൃത്വവുമായി ജാഫർ...