Tag: Youth leeg protest

യൂത്ത്‌ലീഗ് വഖഫ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു
Local news

യൂത്ത്‌ലീഗ് വഖഫ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു

തിരൂരങ്ങാടി: ഭരണഘടനാ വരുദ്ധമായ വഖഫ് ബില്ലിനെതിരെ പ്രതിഷേധം. ചെമ്മാട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പി.പി ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.സി.കെ മുനീര്‍, അയ്യൂബ് തലാപ്പില്‍, അസ്‌ക്കര്‍ ഊപ്പാട്ടില്‍, യു ഷാഫി, സി.എച്ച് അയ്യൂബ്, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ.പി നൗഷാദ്, കെ മുഈനുല്‍ ഇസ്്‌ലാം, പി.കെ സല്‍മാന്‍, തേറാമ്പില്‍ സലാഹുദ്ധീന്‍, ബാപ്പുട്ടി ചെമ്മാട്, അമീന്‍ തിരൂരങ്ങാടി, ചെമ്പ മൊയ്തീന്‍ കുട്ടി ഹാജി പ്രസംഗിച്ചു....
Local news

മുൻ കൗണ്സിലർ ഉൾപ്പെടെയുള്ളവരെ അകാരണമായി കസ്റ്റഡിയിൽ വെച്ചതായി പരാതി

തിരൂരങ്ങാടി: പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അകാരണമായി ഒരു രാത്രി മുഴുവൻ കസ്റ്റഡിയിൽ വച്ചതായി പരാതി. നഗരസഭാ മുൻ കൗൺസിലറും യൂത്ത് ലീഗ് കമ്മിറ്റി ട്രഷററുമായ അയ്യൂബ് തലാപ്പിൽ, ചെമ്മാട് ടൗൺ യൂത്ത് ലീഗ് ട്രഷറർ ബാ കുട്ടി ചെമ്മാട്, അൻസാർ പാട്ടശ്ശേരി, നാസർ കാവുങ്ങൽ, ജംഷീർ മഞ്ഞമ്മാട്ടിൽ, റഫീഖ് കുന്നത്തരി എന്നിവരെയാണ് കസ്റ്റഡിയിൽ വച്ചത്. വെള്ളിയാഴ്ച രാത്രി 10ന് വില്ലേജ് ഓഫിസിനു സമീപത്തെ ഫ്രൂട്‌സ് കടയിൽ ഇരിക്കുകയായിരുന്ന ഇവരെ, അതുവഴി വന്ന സിഐയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ശേഷം കേസ് എടുക്കാൻ നിർദേശിച്ച ശേഷം സി ഐ പോയത്രെ. ഇതിനിടെ കാൻസർ രോഗിയായ ജംഷീർ കുഴഞ്ഞുവീണതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരോട് രണ്ടാളുടെ ജാമ്യ ത്തിൽ കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ എന്താണ് കേസെന്നറിയാതെ ജാമ്യം എടുക്കില്ലെന്ന നിലപാടിലായിരുന്നു യുവാക്കൾ. രാവിലെയാണ് ഇവരെ വിട്ടത്...
error: Content is protected !!