പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതിക്ക് 56 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു
വേങ്ങര: പഞ്ചായത്തിലെ പതിനേഴാം വാർഡിലെ വലിയോറ പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 56 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ച് സർക്കാർ ഭരണാനു മതി ലഭിച്ചു. ഈ കുടിവെള്ള പദ്ധതിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും ഫണ്ട് അനുവദിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് വേങ്ങരഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ യൂസു ഫലി വലിയോറ ന്യൂനപ ക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനും, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവികൾക്കും നിവേദനം നൽകിയിരുന്നു. കൂടാതെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും വാർഡ് മെമ്പറായയൂസുഫലിവലിയോറ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഫണ്ടനു വദിക്കാൻഅടിയന്തിര നടപടി സ്വീകരിക്കണമെന്ന്ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിടുകയുംചെയ്തിരുന്നു.ഇതെല്ലാം പരിഗണിച്ചാണ് സർക്കാർഭരണാനുമതി നൽകിയത്.ഇതോടെ ഈ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാവും. കഴിഞ്ഞ സർക്കാറിന്റെ കാലത്തും ന്യൂനപക്ഷ ക്ഷേമ ...