Monday, October 13

വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു ; അഞ്ച് പേർക്ക് പരിക്ക്

കുമ്പള: വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ദേശീയപാതയിൽ സ്ഥാപിച്ച ഡിവൈഡറിലിടിച്ചു മറിഞ്ഞു. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയോടെ കോളേജ് വിട്ട് മടങ്ങുമ്പോൾ ആയിരുന്നു അപകടം. കുമ്പള പാലത്തിന് സമീപത്ത് ദേശീയപാത ആറുവരി പ്രവൃത്തി നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച സുരക്ഷാ ഡിവൈഡറിലിടിച്ച ശേഷം കാർ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ കുമ്പളയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!