നന്നംബ്ര പഞ്ചായത്തിൽ കുടുംബരോഗ്യ കേന്ദ്രത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ചും , പഞ്ചായത്തിന്റെ വാഹനം മാലിന്യ കേന്ദ്രത്തിൽ സൂക്ഷിച്ചത് സംബന്ധിച്ചും അന്വേഷിക്കാൻ സംസ്ഥാന പെർഫോമൻസ് വിഭാഗം ഉദ്യോഗസ്ഥർ എത്തി.
സിപി എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ ഡൊണേറ്റഡ് ബൈ യുഎഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി എന്ന പേര് അനധികൃതമായി എഴുതിയതി എന്ന് ആരോപിച്ചാണ് സിപിഎം പരാതി നാൾകിയത്.
സംസ്ഥാന പെര്‍ഫോമന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും അന്വേഷണ സംഘം എത്തി പഞ്ചായത്ത് രേഖകള്‍ പരിശോധിച്ചു. പരാതിക്കാരായ സിപിഐ എം നേതൃത്വത്തിന്‍റെ വാദവും തെളിവുകളും കേട്ടു. യേശു വസ്തുതകള്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപടികള്‍ കെെകൊള്ളുമെന്ന് അന്വേഷണ സംഘം ഉറപ്പ് നല്‍കി. ആശുപത്രിയും പാലാ പാർക്കിൽ മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രവും വാഹനവും
സംഘം പരിശോധിച്ചു. വാഹനം ഉപയോഗിക്കണമെന്ന് നിര്ദേശിച്ചതായാണ് അറിയുന്നത്. വാഹനം മാലിന്യ കേന്ദ്രത്തിൽ നിന്ന് കിട്ടിയതും പേര് എഴുതിയതും പഞ്ചായത്തിൽ വലിയ വിവാദമായിരുന്നു.