Monday, October 13

മധ്യവയസ്‌കൻ അയൽവാസിയുടെ കിണറ്റിൽ വീണു മരിച്ചു

ചേളാരി: മധ്യവയസ്‌കൻ അബദ്ധത്തിൽ കിണറ്റിൽ വീണു മരിച്ചു. ചേളാരി വയ്ക്കത്തുപാടം സ്വദേശി തോട്ടത്തിൽ സുബ്രഹ്മണ്യൻ (52) ആണ് അയൽ വാസിയുടെ കിണറ്റിൽ വീണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെ യാണ് സംഭവം. അയൽവാസിയുടെ കിണർ സന്ദർശിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ചേർന്ന് ഉടൻ പുറത്തെടുത്ത് ചേളാരി ഡി എം എസ് ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ

error: Content is protected !!