തിരൂരങ്ങാടി മുനിസിപ്പൽ എട്ടാം ഡിവിഷനിൽ കല്ലുപറമ്പൻ പർവേസ് വിട്ട് നൽകിയ സ്ഥലത്ത് കല്ലുപറമ്പൻ ബദറുദ്ദീന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച കുഴൽ കിണറിൽ നിന്നുള്ള കുടിവെള്ളത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി നിർവ്വഹിച്ചു.
ധാരാളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന രീതിയിൽ നടത്തിയ ക്രമീകരണങ്ങളിൽ ചെയർമാൻ സന്തുഷ്ടി രേഖപ്പെടുത്തി.
എട്ടാം ഡിവിഷൻ കൗൺസിലർ പി.ടി. ഹംസ, കൗൺസിലർ ജാഫർ കുന്നത്തേരി, കല്ലുപറമ്പൻ പർവേസ്, പച്ചക്കറി ഇബ്രാഹീം കുട്ടി ഹാജി, കൊല്ലഞ്ചേരി ജലീൽ ഹാജി, സമദ് കാരാടൻ, മുജീബ് മനരിക്കൽ, ഗഫൂർ പാറേങ്ങൽ, കെ.പി. മുസ്തഫ, മാളിയേക്കൽ സിദ്ധീഖ്, മൊയ്തീൻ കുട്ടി കരിപറമ്പത്ത്, ടി.പി. അഷ്‌റഫ്, കെ. ഫൈസൽ, വി.പി. ഷംസുദ്ദീൻ, ഇകെ. അയ്യൂബ്, സൈനുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.