Monday, July 21

നോക്കി നിൽക്കെ കിണർ അപ്രത്യക്ഷമായി

നന്നമ്പ്ര: പതിനഞ്ചാം വാർഡിൽ ജി എൽ പി സ്കൂളിന് സമീപം പരേതനായ കാഞ്ഞിരത്തിങ്ങൽ പരമേശ്വരന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. രാവിലെ 11 ന് കിണറ്റിൽ നിന്ന് വെള്ളം കോരിയിരുന്നതാണ്. കുറച്ചു കഴിഞ്ഞപ്പോഴാണ് കിണർ ഇടിഞ്ഞു താഴ്ന്നു പോയത്. കിണറിന് സമീപം ആരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി. പഞ്ചായത്ത് പ്രസിഡന്റ് പി കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി, വാർഡ് മെമ്പർ പി പി ശാഹുൽ ഹമീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി കെ ശമീന, പൊതുപ്രവർത്തകർ ആയ മുസ്തഫ, ദാസൻ എന്നിവർ സന്ദർശിച്ചു.

error: Content is protected !!