സേവന നിരക്ക് വർധന: എ ഐ വൈ എഫ് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

തിരൂരങ്ങാടി: താലൂക്ക് ഹോസ്പിറ്റലിനോട് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ മുൻസിപ്പൽ അധികൃതർ അവസാനിപ്പിക്കണമെന്നും, ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും എച്ച്.എം.സി കമ്മിറ്റിയുടെ സേവന വർദ്ധനവ് തീരുമാനം പുനർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി താലൂക്ക് ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

തൃക്കുളം സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഹോസ്പിറ്റൽ കവാടത്തിന് മുൻപിൽ തിരൂരങ്ങാടി എസ്.ഐ എം.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് തടഞ്ഞു.

സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കാനുള്ള എച്ച്.എം.സി യുടെ തീരുമാനം പുനർ പരിശോധിക്കുക.ഹോസ്പിറ്റലിൽ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കുക.
ജനറൽ, സ്പെഷ്യാലിറ്റി ഒ.പി യിൽ ഡ്യൂട്ടി ഡോക്ടർ.മാരുടെ മുഴുവൻ സമയ സേവനവും ഉറപ്പ് വരുത്തുക.
ഹോസ്പിറ്റൽ കോംബൗഡിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് നിർത്തലാക്കുക.
പരിസര പ്രദേശത്തെ വീടുകളിലെ കിണറുകൾ മലിനമാകുന്നത് തടയുന്നതിന് അടിയന്തിര പരിഹാരം കാണുക.
ഒ.പി ടിക്കറ്റ് സംവിധാനം കമ്പ്യൂട്ടർ വൽക്കരിച്ച് സേവനത്തിൽ വേഗത ഉറപ്പ് വരുത്തുക.
ഹോസ്പിറ്റൽ മാലിന്യം സംസ്കരിക്കുന്നതിന് സ്ഥിരം സംവിധാനം ഒരുക്കുക.
ഹോസ്പിറ്റലിലെ കുടിവെള്ള ക്ഷാമത്തിന് ശ്വാശത പരിഹാരം കാണുക.
അടച്ച് പൂട്ടിയ ഹോസ്പിറ്റൽ കാന്റീൻ പ്രവർത്തനം ഉടൻ ആരംഭിക്കുക. തുടങ്ങീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

താലൂക്ക് ഹോസ്പിറ്റലിലെ സേവനങ്ങൾക്ക് നിരക്ക് കുത്തനെ വർധിപ്പിച്ച് സൗകാര്യ ഹോസ്പിറ്റലുകളുടെ റിക്യൂട്ട് മെൻറ് ഏജൻസിയായി നഗരസഭ അധികൃതർ മാറുനെന്നും ഹോസ്പിറ്റൽ വികസന കാര്യത്തിൽ മുനിസിപ്പാലിറ്റി തുടരുന്ന കുറ്റകരമായ അനാസ്ഥ ഇനിയും തുടർന്നാൽ വൻ ജനകീയ പ്രക്ഷോഭങ്ങൾക്ക് എ.ഐ.വൈ.എഫ് നേതൃത്വം നൽകുമെന്നും എം.പി സ്വാലിഹ് തങ്ങൾ പറഞ്ഞു.

പ്രതിഷേധ സമരം എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.പി സ്വാലിഹ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ചെമ്പൻ ഷഫീഖ് അധ്യക്ഷം വഹിച്ചു. വൈ:പ്രസിഡന്റ് കബീർ കഴിങ്ങിലപ്പടി സ്വഗതവും, ജോ: സെക്രട്ടറി അഡ്വ: ചാന്ദിനി നന്ദിയും പറഞ്ഞു. മോഹനൻ നന്നമ്പ്ര, മുസ്തഫ മാളിയേക്കൽ,ശാഫി വി.പി തുടങ്ങിയവർ സംസാരിച്ചു.
അജയ് വിഷ്ണു,ഷഫീഖ് മദാരി,കെ.വി മുംതാസ്,ഫഹദ് കൊടിഞ്ഞി തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

error: Content is protected !!