തിരൂരങ്ങാടി അർബൻ പിഎച്ച്സി കാച്ചടിയിലേക്ക് മാറ്റി

വെന്നിയൂരിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം

തിരൂരങ്ങാടി:  അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കാച്ചടിയില്‍ പുതിയ കെട്ടിടത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വെന്നിയൂരില്‍ പ്രവര്‍ത്തിച്ചുവന്ന ഹെല്‍ത്ത് സെന്റര്‍ ദേശീയ പാത വികസനത്തെ തുടര്‍ന്ന് കാച്ചടിയിലെ വാടകകെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു സ്വന്തമായി സ്ഥലം കണ്ടെത്തനുള്ള ശ്രമത്തിലാണെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. സിപി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. സിപി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, വഹീദ ചെമ്പ, എം സുജിനി, കെ.ടി ബാബുരാജന്‍, സമീന മൂഴിക്കല്‍, സോന രതീഷ്. കെ കദിയാമു ടീച്ചര്‍, ശംസു മച്ചിങ്ങല്‍, ഉസ്മാന്‍ കാച്ചടി. സിപി ഗഫൂര്‍, രവി കൊന്നക്കല്‍, ഡോ അനൂപ്. ബബീഷ്, ഡോ: പ്രിയങ്ക, കുറുക്കന്‍ മൂസഹാജി  സംസാരിച്ചു.

അതേ സമയം, സ്ഥാപനം വെന്നിയൂരിൽ നിന്ന് മാറ്റിയതിനെതിരെ പ്രദേശവാസികൾ സാമൂഹിക മാധ്യമങ്ങൾ വഴി രൂക്ഷമായി പ്രതികരിച്ചു. ഒട്ടേറെ ആളുകൾക്ക് ഉപകരപ്പെടുന്നതായിരുന്നു വെന്നിയൂരിലെന്നാണ് പ്രദേശവാസികൾ പറയുന്നത്. തിരൂരങ്ങാടിക്ക് പുറമെ തെന്നല പഞ്ചായത്തിൽ ഉള്ളവരും ഇവിടെ ആശ്രയിച്ചിരുന്നു. ഈ ഭാഗത്തുള്ളവർക്ക് ഇപ്പോൾ ആശുപത്രിയിൽ പോകണമെങ്കിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലോ കോഴിച്ചെനയിലോ പോകേണ്ട അവസ്ഥയാണ്.

അതേസമയം, നിശ്ചിത വാടകയ്ക്ക് സ്ഥലം കിട്ടാത്തത് കൊണ്ടാണ് മാറ്റേണ്ടി വന്നതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.

error: Content is protected !!