90 ദിവസത്തെ വിസിറ്റിംഗ് വിസ യുഎഇ പൂർണമായും നിർത്തി

അബുദാബി: 90 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നി​ർ​ത്തി. ദു​​ബൈ ഒഴികെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ നേ​ര​ത്തെ 90 ദിവ​സ സ​ന്ദ​ർ​ശ​ക വി​സ നി​ർ​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ദു​ബൈ​യും വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ നി​ർ​ത്തി. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച വ​രെ വി​സ ല​ഭി​ച്ച​വ​ർ​ക്ക് 90 ദി​വ​സം കാ​ലാ​വ​ധി​യു​ണ്ടാ​വും.
നേ​ര​ത്തെ അ​നു​വ​ദി​ച്ച വി​സ​യി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യാം. അ​തേ​സ​മ​യം, സ​ന്ദ​​ർ​ശ​ക വി​സ നി​ർ​ത്തി​യെ​ങ്കി​ലും ചി​കി​ത്സ​ക്ക്​ എ​ത്തു​ന്ന​വ​ർ​ക്ക്​ 90 ദി​വ​സ​ത്തെ വി​സ ല​ഭി​ക്കും.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8

തൊ​ഴി​ല​ന്വേ​ഷി​ച്ച്​ വ​രു​ന്ന​വ​ർ​ക്ക്​ പു​തി​യ ‘ജോ​ബ് എ​ക്സ്​​​പ്ലൊ​റേ​ഷ​ൻ വി​സ’​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. 60, 90, 120 ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ണ്​ ഈ ​വി​സ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, 500 ഉ​ന്ന​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കാ​ണ്​ ഈ ​വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഐ.​ഐ.​ടി​യി​ൽ പ​ഠി​ച്ച​വ​ർ​ക്കും ജോ​ബ്​ എ​ക്സ്​​​പ്ലൊ​റേ​ഷ​ൻ വി​സ ല​ഭി​ക്കും.

error: Content is protected !!