Tuesday, January 20

തൊണ്ടയാട് ബൈപ്പാസിൽ കാട്ടുപന്നി ഇടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ ബൈക്കിൽ കാട്ടുപന്നി ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദീഖാണ് (33) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അപകടം.

സിദ്ദീഖ് ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പന്നി ഇടിച്ചതിനെ തുടർന്ന് വാഹനം മറിയുകയും അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!