വിമൻസ് വിങ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

വിമൻസ് വിങ്ങ് എജുകേഷണൽ & കൾചറൽ ചാരിറ്റബിൾ സൊസൈറ്റി 75 മത് സ്വാതന്ത്ര്യദിനാഘോഷവും ഗ്രൂപ്പ്‌ ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തി. ഗ്രൂപ്പ്‌ പ്രസിഡന്റ് പ്രഗ്നയുടെ അധ്യക്ഷതയിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് ചെയർപേഴ്സൺ ജാസ്മിൻ മുനീർ ഉത്ഘാടനകർമ്മം നിർവഹിച്ചു.
മുഖ്യ അതിഥി കാരുണ്യ സ്പർശം കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് അൻസാർ ബുസ്ഥാനെ ഗ്രൂപ്പിന്റെ മുഖ്യ രക്ഷാധികാരി സലാം പടിക്കൽ ആദരിച്ചു.
കൂടാതെ S. S. L. C . പ്ലസ്ടു വിജയികൾ ആയകുട്ടികളെ ആദരിച്ചു. നിർദ്ധനർ ആയ കുട്ടികൾക്ക് കാരുണ്യ സ്പർശം കെയർ ഫൗണ്ടേഷൻ പഠനകിറ്റ് നൽകി. സ്വാതന്ത്ര്യസമര ചരിത്രക്വിസ്, ചിത്രരചന, എന്നീ മത്സരങ്ങൾ നടത്തി. വിജയികൾ ആയ കുട്ടികൾക്ക് ഫിലിം ആർട്ടിസ്റ്റ് രതീഷ് കൂനൂൽമാട് സമ്മാനദാനം നിർവഹിച്ചു.
കുഞ്ഞു പ്രായത്തിൽ തന്നെ പൈസ കുറ്റിയിൽ നാണയതുട്ടുകൾ സ്വരൂപിച്ചു വെച്ചു തന്റെ പിറന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകി എല്ലാ വർക്കും മാതൃകയായ സിയാ മെഹറിന് (D/O. അൻസാർ ബുസ്ഥാൻ) ജാസ്മിൻ മുനീർ ഉപഹാരം നൽകി ആദരിച്ചു.
ഗ്രുപ്പിന്റെ പ്രവർത്തന മികവിന് നിധി രഞ്ജിത്തിന് ആദരം നൽകി. സുമിത്ര,
ആരതി സതീശൻ , രജില, പുഷ്പ എന്നിവർ പ്രസംഗിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!