മുച്ചക്ര വണ്ടി ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രധാന പ്രശ്‌നത്തിന് പരിഹാരമാകുന്നു. വാഹനം എവിടെയെങ്കിലും നിർത്തിയലോ മറ്റോ പിറകോട്ട് ഒരിഞ്ച് നീങ്ങണമെങ്കിൽ പോലും ഇവർക്ക് ഒറ്റക്ക് സാധ്യമല്ല, ആരെങ്കിലും സഹായിക്കാൻ എത്തണം. ഇല്ലെങ്കിൽ ആരെങ്കിലും വരുന്നത് വരെ കാത്തിരിക്കണം. എന്നാൽ ഇനി അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ആശങ്കപ്പെടേണ്ട. ഏത് ചെറിയ ഇടവഴിയിൽ ആണെങ്കിൽ പോലും എത്ര ദൂരം വരെയും പിറകോട്ട് വരാൻ റിവേഴ്‌സ് ഗീയർ സംവിധാനം കണ്ടെത്തിയിരിക്കുകയാണ് യുവ മെക്കാനിക്ക്. മുന്നിയൂർ ആലിൻ ചുവട് സ്വദേശിയായ ഷിബിൻ ആണ് അത്തരമൊരു സംവിധാനം ഒരുക്കിയത്. മുച്ചക്രമുള്ള ഏത് ബൈക്കിനും സ്കൂട്ടറിനും ഇത് ഘടിപ്പിക്കാം. സിമ്പിളായി ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/C7irCKdijZW4DwQkQX1cSM
വർഷങ്ങളായി ചെമ്മാട് ബൈക്ക് വർക്ക്‌ഷോപ്പ് നടത്തുകയാണ് ഷിബിൻ. മുമ്പ്, വിവിധ ബൈക്കുകളുടെ ഉപയോഗശൂന്യമായ പാർട്സുകൾ ഉപയോഗിച്ച് സ്വന്തമായി ബൈക്ക് നിർമിച്ച് വാർത്തയിൽ ഇടം നേടിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു ഈ കണ്ടുപിടിത്തവും. നേരത്തെ പലശ്രമങ്ങളും നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
പിന്നീട് ഒരു ഭിന്നശേഷിക്കാരൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശ്രമം നടത്തുന്നതും വിജയിക്കുന്നതും. ആവശ്യക്കാർക്കെല്ലാം നിർമിച്ചു നൽകാനാണ് പദ്ധതി.