യൂത്ത് സോക്കർ ലീഗ് ഫുട്‌ബോൾ: അണ്ടർ 18 ൽ വെറൈറ്റി സാക് കൊടിഞ്ഞി ചാമ്പ്യന്മാരായി

മലപ്പുറം: മലപ്പുറം ജില്ലയിലെ ഫുട്ബോൾ അക്കാദമികളുടെ കൂട്ടായ്‌മയായ യൂത്ത് സോക്കർ ലീഗിന്റെ നാലാം സീസൺ മത്സരങ്ങൾ സമാപിച്ചു.

നിലമ്പൂർ മാനവേദൻ ഹൈസ്കൂൾ ഗ്രൗണ്ടിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ആയിരുന്നു മത്സരങ്ങൾ.

ഫൈനലിൽ അണ്ടർ 16 വിഭാഗത്തിൽ ഇഫാ കരിങ്കല്ലത്താണി ചാംപ്യന്മാരായി. ഫൈനലിൽ എൻഎൻഎം എച്ച്എസ്എസ് ചേലേമ്പ്രയെ ആണു പരാജയപ്പെടുത്തിയത്. അണ്ടർ 18 വിഭാഗത്തിൽ വെറൈറ്റി സാക് കൊടിഞ്ഞി, എസി മിലാൻ അക്കാദമിയെ തോൽപിച്ചു ജേതാക്കളായി.

വൈഎസ്എൽ ചെയർമാൻ മൊയ്തീൻകുട്ടി തിരൂർ, കൺവീനർ അസ്കർ അമ്പാട്ട് കൊണ്ടോ ട്ടി, മുക്‌താർ വണ്ടൂർ, സഫ്വാൻ കൊടിഞ്ഞി, വഹീദ് പെരിന്തൽമണ്ണ, സലാം നിലമ്പൂർ, ലിമേഷ് പൊന്നാനി എന്നിവർ ട്രോഫി വിതരണം ചെയ്തു.

20 അക്കാദമികൾ മത്സരങ്ങളിൽ പങ്കെടുത്തു.

error: Content is protected !!