
മഞ്ചേരി: നിരോധിത ലഹരി വസ്തുകൾ കൈവശം വെച്ചതിനും വിദ്യാർഥികൾക്ക് വിൽപന നടത്താൻ ശ്രമിച്ചതിനും, എൽ.എസ്. ഡി സ്റ്റാമ്പ് കൈവശം വെച്ച കുറ്റത്തിനുമാണ് ശിക്ഷ വിധിച്ചത്.
കേസിൽ പ്രതികൾക്ക് 11 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് മാങ്കാവ് വീട്ടിലകത്ത് ഹിജാസ് (24), കല്ലായി അമൻ വീട്ടിൽ ഹക്കീൽ (23) എന്നിവരെയാ ണ് മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.
പിഴയടക്കാത്തപക്ഷം ആറുമാസം അ ധിക തടവ് അനുഭവിക്കണം. എം.ഡി.എം.എ വിൽപന നടത്താൻ ശ്രമിച്ച കുറ്റത്തിന് ഒരു വ ർഷം തടവും 10,000 പിഴയും അടക്കണം. പി ഴയൊടുക്കാത്ത പക്ഷം ഒരു മാസം അധിക തടവ് അനുഭവിക്കണം.
2020 ജൂൺ അഞ്ചി നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശികളായ ഇവരെ നിരോധിത മയക്കുമരുന്നുകളായ എൽ.എസ്.ഡി സ്റ്റാമ്പ് എം.ഡി.എം.എ യുമായി കൊണ്ടോട്ടി നീറ്റാണിമ്മൽ വെച്ചാണ് പൊലീസ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. തലാപ്പിൽ അബ്ദുൽ സത്താറാണ് ഹാജരായത്.