നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടി ; അവിവാഹിതരായ മാതാപിതാക്കള്‍ കസ്റ്റഡിയില്‍ ; സംഭവം പുറത്ത് വന്നത് യുവാവ് കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെ
തൃശ്ശൂര്‍ : തൃശ്ശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടി. കുഞ്ഞുങ്ങളുടെ അമ്മയായ അനീഷയാണ് കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചു മൂടിയത്. സംഭവത്തില്‍ അമ്മ അനീഷയെയും ആണ്‍സുഹൃത്തായ ബവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യ കുഞ്ഞിനെ കുഴിച്ചിടാന്‍ വീടിന്റെ പിന്‍ഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാല്‍ അയല്‍വാസി ഗിരിജ ഇത് കണ്ടതിനാല്‍ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടു. വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെണ്‍സുഹൃത്തില്‍ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. യുവാവിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില...