തിരൂർ : കക്ക വാരാന്‍ പുഴയിലിറങ്ങിയ കുടുംബം സഞ്ചരിച്ച തോണി മറിഞ്ഞു 2 പേർ മരിച്ചു, 2 പേരെ കാണാതായി. പുറത്തൂർ കളൂർ കുട്ടിക്കടവ് പുഴയിലാണ് സംഭവം. കുറ്റിക്കാട് കടവ് സ്വദേശികളും ബന്ധുക്കളുമായ വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ (54), ഹംസയുടെ ഭാര്യ ഈന്തു കാട്ടിൽ റുഖിയ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിയിൽ. ഇരുവരും സഹോദരിമാരാണ്.
ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. ആറംഗ സംഘം കക്ക വാരാൻ പുഴയിൽ പോയതായിരുന്നു. അതിനിടെ തോണി മറിഞ്ഞു. 4 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും 2 പേർ മരിച്ചു. 2 പേരെ കാണാതായിട്ട്ണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. രക്ഷപ്പെടുത്തിയതിൽ സ്ത്രീയും മകളും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 2 പുരുഷന്മാരെയാണ് കാണാതായത്.