Tuesday, September 29

Breaking news

തിരൂരിൽ കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി
Breaking news

തിരൂരിൽ കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

തിരൂർ : പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ ദമ്പതികളിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി സ്വദേശിനി അണ്ടിപ്പാട്ട് ഫൗസിയ (37) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫൗസിയയെയും ഭർത്താവ്, ഹുസൈനെയും (40) ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്. ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലുള്ള സമയത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഫൗസിയയെ മീൻ വാരാൻ എന്ന് പറഞ്ഞു ഉപ്പ ഹുസൈൻ വിളിച്ചു കൊണ്ട് പോയി എന്നാണ് മകൻ ഷബീബ് തിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ തിരൂർ പോലീസ് അന്വേഷണം നടക്കുന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പടിഞ്ഞാറേക്കര ജെട്ടി ലൈനിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാവി വരുന്നുള്ളൂ....
പിണറായി വിജയൻ്റെയും മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ ഇഡി പരിശോധന
Breaking news

പിണറായി വിജയൻ്റെയും മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ ഇഡി പരിശോധന

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ , മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടേത് ഉൾപ്പെടെ വീടുകളിലും സി എം ആർ എൽ ഓഫീസുകളിലും ഇ ഡി പരിശോധന. പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തി. മാസപ്പടിക്കേസില്‍ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. പിണറായി വിജയൻ താമസിക്കുന്ന വനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പരിശോധന.സിഎംആർഎല്‍ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ്. വീണ വിജയൻ മാസപ്പടി കൈപ്പറ്റിയെന്ന കേസിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യല്‍ ബ്രാഞ്ചിനെയോ, ലോക്കല്‍ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. കേസില്‍ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍, സാമ്പത്ത...
വളാഞ്ചേരിയിൽ പിതാവിൻ്റെ അടിയേറ്റ് 17 കാരൻ മരിച്ചു
Breaking news

വളാഞ്ചേരിയിൽ പിതാവിൻ്റെ അടിയേറ്റ് 17 കാരൻ മരിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിൽ മദ്യലഹരിയായ പിതാവിന്റെ അടിയേറ്റ് വിദ്യാർഥിയായ മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാംകൃഷ്ണൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിൽ ഉള്ള അടിയേറ്റ് ശ്യാം വീഴുകയായിരുന്നു. പിതാവ് തന്നെ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതി ശബരിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. മരപ്പണിക്കാരനാണ് പിതാവായ ശബരി. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ശ്യാംകൃഷ്ണൻ....
പാലത്തിങ്ങൽ കൊട്ടന്തലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു
Breaking news

പാലത്തിങ്ങൽ കൊട്ടന്തലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തലയിൽ ജുമുഅത്ത് പള്ളിക്ക് സമീപം യുവാവ് മിന്നലേറ്റ് മരിച്ചു.കൊട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പാലക്കപ്പറമ്പിൽ അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ആസിഫ് (24) മരിച്ചത്. ഇന്ന് പത്തുമണിയോടെയാണ് സംഭവം.മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ,
താനാളൂർ പകരയിൽ രണ്ട് വിദ്യാർത്ഥികൾ പാറക്കുഴിയിലെ വെള്ളത്തിൽ വീണ് മരിച്ചു
Breaking news, Other

താനാളൂർ പകരയിൽ രണ്ട് വിദ്യാർത്ഥികൾ പാറക്കുഴിയിലെ വെള്ളത്തിൽ വീണ് മരിച്ചു

താനാളൂർ: അയ്യായ റോഡ് പകര തൊട്ടിക്കുണ്ട് പാറക്കുഴിയിൽ രണ്ട് വിദ്യാർത്ഥികൾ വെള്ളത്തിൽ വീണു മരണപ്പെട്ടു. പിലാത്തോട്ടത്തിൽ മുനീർ - മുഹ്സിന കൊടിഞ്ഞി എന്നിവരുടെ മകൻ ഫാദി അമൻ (9), വെള്ളിയത്ത് സമീറിന്റെ മകൻ അസ്'ലഹ്(7) എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കാൽവഴുതി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. മുങ്ങിത്താഴുന്ന സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ വിദ്യാർത്ഥിയും വെള്ളത്തിൽ അകപ്പെട്ടു. കൂടെ ഉണ്ടായിരുന്ന കുട്ടി പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയും ഉടനെ രണ്ട് വിദ്യാർത്ഥികളെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
നന്നമ്പ്രയിൽ വനിതാ സ്ഥാനാർഥിയുടെ വീടിന്റെ ഗ്ലാസ് തകർത്തു
Breaking news

നന്നമ്പ്രയിൽ വനിതാ സ്ഥാനാർഥിയുടെ വീടിന്റെ ഗ്ലാസ് തകർത്തു

നന്നമ്പ്ര : സ്ഥാനാർഥിയുടെ വീട് നേരെ കല്ലേറ്, വീടിൻറെ ഗ്ളാസ്സുകൾ തകർന്നു. നന്നമ്പ്ര പഞ്ചായത്ത് എട്ടാം വാർഡ് കുണ്ടൂരിലെ സേവ് നന്നമ്പ്ര സ്ഥാനാർഥി പുളിക്കൽ പറമ്പിൽ ശാലിനി ശശിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. എൽ ഡി എഫ് ഉൾപ്പെടെയുള്ള പാർട്ടികൾ ചേർന്ന കൂട്ടായ്മയാണ് സേവ് നന്നമ്പ്ര. വീടിൻറെ മുൻഭാഗത്തെ ഗ്ലാസ് ജനലിന്റെ ഗ്ളാസ്സുകൾ തകർന്നു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വീട്ടിൽ സ്ഥാനാർത്ഥിയുടെ ഭർത്താവ് ആണ് ഉണ്ടായിരുന്നത്. അദ്ദേഹം അകത്ത് ശുചിമുറിയിൽ പോയ നേരത്താണ് സംഭവം ഉണ്ടായത്. ശബ്ദം കേട്ട് പുറത്തുവന്നു നോക്കിയപ്പോഴേക്കും ആരെയും കണ്ടില്ല. എന്നാൽ ഗ്ലാസ്സുകൾ തകർന്ന നിലയിലായിരുന്നു. ഗ്ലാസ്സുകൾ പൊട്ടി വീടിനുള്ളിലേക്ക് തെറിച്ചിരുന്നു. സംഭവത്തിൽ താനൂര് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി. ആരാണ് ചെയ്തത് എന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല....
കോട്ടക്കൽ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം, ഉള്ളിൽ ഉറങ്ങിക്കിടന്ന ജീവനക്കാരെ രക്ഷപ്പെടുത്തി
Breaking news

കോട്ടക്കൽ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം, ഉള്ളിൽ ഉറങ്ങിക്കിടന്ന ജീവനക്കാരെ രക്ഷപ്പെടുത്തി

കോട്ടക്കൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. തിരൂർ റോഡിൽ സീനത്ത് ടെക്സ്റ്റയിൽസിന് സമീപം 200 രൂപയുടെ മഹാമേള സ്ഥാപനത്തിൽ ആണ് തീപിടുത്തം ഉണ്ടായത്. സ്ഥാപനത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്ന് പുലർച്ചെ യാണ് തീപിടുത്തം ഉണ്ടായത്. . അതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്‌സ് നടത്തുന്നത്. വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെന്നാണ് ഫയർഫോഴ്സ് അറിയിക്കുന്നത്. 3 ജീവനക്കാരെ രക്ഷപ്പെടുത്തി....
ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്‌ദം; ഫോറൻസിക് പരിശോധന നടത്തി
Breaking news

ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്‌ദം; ഫോറൻസിക് പരിശോധന നടത്തി

പരപ്പനങ്ങാടി : ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്ദം ഫോറൻസിക്, ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ചെട്ടിപ്പടി റെയിൽവെ സൈഡിലുള്ള തട്ടാൻകണ്ടി അയ്യപ്പ ക്ഷേത്രത്തിന് മുൻ വശത്തുള്ള ഭൂമിയിലാണ് ഇന്നലെ രാത്രി 9 മണിയോടെ സ്ഫോടന ശബ്ദം കേട്ടത്. പടക്കം പൊട്ടിയതാണന്ന ധാരണയിൽ പ്രദേശവാസികൾ ഗൗനിച്ചിരുന്നില്ലന്ന് പറയുന്നു. പിന്നീട് ഇന്ന് രാവിലെ ക്ഷേത്രം പരിപാലിക്കുന്നവർ സ്ഥലം പരിശോധിച്ചപ്പോഴാണ് ഈ ഭാഗത്ത് പുല്ലുകൾ കത്തി കരിഞ്ഞ നിലയിൽ കണ്ടത്. ഇവർ പരപ്പനങ്ങാടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറൻസിക് , ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സമയം രണ്ട് പേര് ബൈക്കിൽ കടന്ന് പോവുന്നത് കണ്ടന്ന് പരിസരവാസി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് അന്യേഷണം ഊർജ്ജിതപെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ആരോ അലക്ഷ്യമായി സ്ഫോടക വസ്തു വലിച്ചെറിഞ്ഞ് സ്ഫോടനം നടത്തി എന്നു സ്ഥല...
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച കുട്ടിയുടെ പിതാവ്
Breaking news

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച കുട്ടിയുടെ പിതാവ്

കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. . ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാൾ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമി എത്തിയത് രണ്ടു മക്കളുമായാണ്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു....
മുന്നിയൂർ ആലിൻ ചുവട് ക്വാർട്ടെഴ്സിൽ ഹൈലൈറ്റ് മാൾ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Breaking news, Crime

മുന്നിയൂർ ആലിൻ ചുവട് ക്വാർട്ടെഴ്സിൽ ഹൈലൈറ്റ് മാൾ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂരിൽ അതിഥി തൊഴിലാളിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബീഹാർ പുനിയ സ്വദേശി അർജുൻ ഋഷി (48) ആണ് മരിച്ചത്. ദേഹത്ത് പരിക്കുകൾ ഉണ്ട്. രക്തവും ഉണ്ട്.മൂന്നിയൂർ ആലിൻ ചുവടിന് സമീപത്തെ ക്വാർട്ടെഴ്സിൽ ആണ് മരിച്ചനിലയിൽ കണ്ടത്. പാറക്കടവ് ഹൈ ലൈറ്റ് മാളിലെ തൊഴിലാളിയാണ്. കെട്ടിട നിർമാണ ജോലിക്ക് എത്തിയതാണ്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. യ്ക്കാണ് സംഭവം അറിഞ്ഞത്. മുറിയിൽ ഉള്ള മറ്റു തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി. മൃതദേഹം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തലേന്ന് മദ്യപിച്ചു തർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്ത് എത്തിയിട്ടുണ്ട്....
പ്രായപൂർത്തിയാകാത്ത 2 മക്കൾക്ക് പീഡനം, പിതാവിനെയും പിതൃ സഹോദരനെയും തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു
Breaking news, Crime

പ്രായപൂർത്തിയാകാത്ത 2 മക്കൾക്ക് പീഡനം, പിതാവിനെയും പിതൃ സഹോദരനെയും തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത 2 പെണ്മക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്ത പിതാവിനെയും പിതൃ സഹോദരനെയും തിരൂരങ്ങാടി പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. 14 വയസ്സും 11 വയസ്സും പ്രായമുള്ള മക്കളെയാണ് പിതാവ് ദുരുപയോഗം ചെയ്തത്. തിരൂരങ്ങാടി ടുഡേ വാർത്തകൾക്ക് https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7?mode=ems_copy_t തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ സഹോദരനും കുട്ടിയെ ദുരുപയോഗം ചെയ്തതായി കുട്ടി മൊഴി നൽകിയത്. കുട്ടിയുടെയും മാതാവിന്റെയും പരാതിയിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. 38, 20 വയസ്സുള്ളവരാണ് പ്രതികൾ....
ചെനക്കലങ്ങാടിയിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; 2പേർ കസ്റ്റഡിയിൽ
Breaking news

ചെനക്കലങ്ങാടിയിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; 2പേർ കസ്റ്റഡിയിൽ

തേഞ്ഞിപ്പലം : യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ രൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മുല്ലശ്ശേരി മങ്ങാട്ടയിൽ പറമ്പിൽ താമസിക്കുന്ന കളത്തും കണ്ടി മങ്ങാട്ടയിൽ നാരായണന്റെ മകൻ രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്. അരീപ്പാറ കീക്കുത്ത് പുഴയ്ക്ക് സമീപം അബു എന്നയാളുടെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ സംശയമുണ്ടായതിനെ പോലീസ് അന്വേഷണം ആരംഭിച്ചു. 2 പേരെ തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാര്യ പ്രമീള മക്കൾ രമ്മ്യഷ, അഭിരാമി, ജേഷ്ഠൻ സജീഷ്...
തേഞ്ഞിപ്പലത്ത് അജ്ഞാത വസ്തു ഉഗ്രശബ്ദത്തോടെ പറമ്പിൽ വീണ് പൊട്ടി
Breaking news

തേഞ്ഞിപ്പലത്ത് അജ്ഞാത വസ്തു ഉഗ്രശബ്ദത്തോടെ പറമ്പിൽ വീണ് പൊട്ടി

ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി തേഞ്ഞിപ്പാലം : ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി. കൊളത്തോട് പ്രദേശത്ത് ആണ് അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12.30 നു ആണ് സംഭവം. ആകാശത്തു നിന്നും വന്നുവീണ അജ്ഞാത വസ്തു പറമ്പിൽ ഉഗ്രശബ്ദത്തോടെ വീണ് പൊട്ടി. സംഭവത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. വള്ളിക്കുന്ന് ഭാഗത്ത് നിന്നാണ് വസ്തു ആകാശത്തിലൂടെ കടന്ന് വന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പറമ്പിൽ പതിച്ച ഭാഗത്ത് പുല്ലുകൾ ചെറിയ രീതിയിൽ തീ പിടിച്ച് കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.പുഴയുടെ അക്കരെ ഉള്ള ആർമി ക്യാമ്പിൽ നിന്ന് പരിശീലന സമയത്ത് ആണോ ഇത് വന്നത് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.സംഭവ വിവരം അറിഞ്ഞതോടെ ബോംബ് സ്ക്വാഡ് അംഗങ്ങളും പോലീസും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വസ്തുവിന്റെ സ്വഭാവം വ്യക്തമാവാൻ കൂടുതൽ പരിശോധനകൾ തുടരുകയാണെന്...
കണ്ണൂരിലെ വീട്ടിൽ വൻസ്ഫോടനം, 2 പേർ കൊല്ലപ്പെട്ടു; ബോംബ് നിർമാണത്തിനിടെയെന്നു സംശയം
Breaking news

കണ്ണൂരിലെ വീട്ടിൽ വൻസ്ഫോടനം, 2 പേർ കൊല്ലപ്പെട്ടു; ബോംബ് നിർമാണത്തിനിടെയെന്നു സംശയം

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. 2 പേർ കൊല്ലപ്പെട്ടു. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. അടുത്ത വീടുകൾക്കും കേടുപാടുണ്ടായിട്ടുണ്ട്. ബോംബ് സ്ക്വാഡ് എത്തി പരിശോധന ആരംഭിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കീഴറയിലെ റിട്ട. അധ്യാപകൻ കീഴറ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. എന്നാൽ കൊല്ലപ്പെട്ടത് ആരാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ...
നടൻ കലാഭവൻ നവാസ് അന്തരിച്ചു
Breaking news, Entertainment

നടൻ കലാഭവൻ നവാസ് അന്തരിച്ചു

ചലച്ചിത്രതാരം കലാഭവന്‍ നവാസ് അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടലിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയതായിരുന്നു. മരണകാരണം ഹൃദയാഘാതമെന്ന് സൂചന ഷൂട്ടിങ് കഴിഞ്ഞു മുറിയിൽ എത്തിയതായിരുന്നു. 'പ്രകമ്പനം' സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു. മിമിക്രിയിലൂടെയാണ് നവാസ് മിനിസ്ക്രീനിലും സിനിമയിലും എത്തിയത്.കലാഭവൻ മിമിക്രി ട്രൂപ്പിലൂടെയാണ് മലയാളികൾക്ക് നവാസ് സുപരിചിതനാകുന്നത്. നടി രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെം‌‌‌ടുന്ന ‌‌ടെലിവിഷൻ, ചലച്ചിത...
കുളിക്കാൻ പോയ വിദ്യാർഥി പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
Accident, Breaking news

കുളിക്കാൻ പോയ വിദ്യാർഥി പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

വേങ്ങര: സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ കുളിക്കാൻ പോയ വിദ്യാർഥി പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചു. അച്ഛനമ്പലം സ്വദേശി പരേതനായ പുള്ളാട്ട് അബ്ദുൽ മജീദിന്റെ മകൻ അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30 ന് പള്ളിക്ക് സമീപത്തുള്ള വെട്ടുതോട്ടിൽ ആണ് സംഭവം. സുഹൃത്തുക്കൾ ക്കൊപ്പം വെട്ടു തോടിന് സമീപത്തേക്ക് പോയതായിരുന്നു. ഇതിനിടെ വദൂദ് തൊട്ടിലിറങ്ങാൻ പോയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കുറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നോക്കിയപ്പോൾ ലൈൻ കമ്പി ദേഹത്ത് ഉള്ള നിലയിൽ തൊട്ടിൽ കണ്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/JeihglRgD5f83E7MDZIiXY വേങ്ങര അൽ ഇഹ്‌സാൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥി യാണ്. മാതാവ്, സഫിയ. സഹോദരങ്ങൾ: ദാവൂദ്, ഇസ്മയിൽ, മൊയ്തീൻ, ആരിഫ്, ആലിയ, റഫിയത്ത്....
ഗുളികകൾ ഒന്നിച്ചു കഴിച്ചതിനെ തുടർന്ന് വള്ളിക്കുന്ന് സ്കൂളിലെ മൂന്ന് കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Breaking news

ഗുളികകൾ ഒന്നിച്ചു കഴിച്ചതിനെ തുടർന്ന് വള്ളിക്കുന്ന് സ്കൂളിലെ മൂന്ന് കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

വള്ളിക്കുന്ന് : ആഴ്ചയിൽ ഒന്നു വീതം 6 ആഴ്ചയിൽ കുടിക്കേണ്ട 6 ഗുളികകൾ കുട്ടികൾ ഒന്നിച്ചു കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് വിതരണം ചെയ്ത ഗുളികകൾ ആണ് കുട്ടികൾ ഒന്നിച്ചു കഴിച്ചത്. വള്ളിക്കുന്ന് സി ബി എച്ച് എസ് സ്കൂളിലെ 3 കുട്ടികളെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുട്ടികളിൽ വിളർച്ച ഇല്ലാതാക്കുന്നതിന് വേണ്ടി നൽകുന്ന അയൺ-ഫോളിക് ആസിഡ് ഗുളികകൾ ആണ് കുട്ടികൾ ഒന്നിച്ചു കഴിച്ചത്. എട്ടാം ക്ലാസിലെ ആണ്കുട്ടികളാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. ഇന്നലെ ഉച്ചക്ക് 2 മണിക്കാണ് സംഭവം. തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/InbxzKFq7NFIXOJc2f3ByA?mode=ac_thttps://chat.whatsapp.com/InbxzKFq7NFIXOJc2f3ByA?mode=ac_t കുട്ടികൾക്കു വിതരണം ചെയ്യാൻ ഹെൽത്ത് സെന്ററിൽ നിന്ന് ഗ...
ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി തട്ടി മരിച്ചു
Accident, Breaking news

ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി തട്ടി മരിച്ചു

വേങ്ങര: ലോഡുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിച്ചു. കണ്ണമംഗലം എടക്ക പറമ്പ് തീണ്ടേക്കാട് ബദരിയ നഗർ സദേശി പുള്ളാട്ട് കുഞ്ഞീതുവിന്റെ മകൻ കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് കുന്നുംപുറം എടക്കാ പറമ്പിനും വാളക്കുടക്കും ഇടയിൽ വെച്ചാണ് സംഭവം. നിസാൻ ലോറിയിൽ എം സാൻഡ് കൊണ്ടു പോകുകയായിരുന്നു. തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ join ചെയ്യുക https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ?mode=r_t ഇതിനിടെ ബ്രേക്ക് തകരാർ കാരണം രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയപ്പോൾ ലോറി തട്ടി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....
Breaking news

കോഴിക്കോട് ബസ്റ്റാൻഡ് ബിൽഡിങ്ങിൽ വൻതീപിടുത്തം

കോഴിക്കോട് : ബസ്റ്റാൻഡ് ബിൽഡിങ്ങിൽ വൻ തീപിടിത്തം. കെട്ടിടത്തിലെ തുണിക്കടയിൽ നിന്നുമാണ് തീപിടുത്തം ഉണ്ടായത് എന്നുള്ള വിവരമാണ് ലഭിച്ചത്. സംഭവസ്ഥലത്ത് ശക്തമായ പുക ഉയരുന്ന സാഹചര്യമാണുള്ളത്. തീ അണക്കാനായി ഫയർഫോഴ്സ് സംഭവത്തിൽ എത്തിയിട്ടുണ്ട്. പോലീസും നാട്ടുകാരും ഫയർ ഫോഴ്സും ശ്രമം തുടരുന്നു. https://www.facebook.com/share/v/1QRBhoo85S/...
15 കാരിയെ 13ഉം 14ഉം വയസ്സുള്ള വിദ്യാർത്ഥികൾ ലൈംഗീകമായി പീഡിപ്പിച്ചു
Breaking news

15 കാരിയെ 13ഉം 14ഉം വയസ്സുള്ള വിദ്യാർത്ഥികൾ ലൈംഗീകമായി പീഡിപ്പിച്ചു

കോഴിക്കോട്: പതിനഞ്ചുകാരിയെ 13ഉം 14ഉം വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പത്താംക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയെയാണ് എട്ടിലും ഒൻപതിലും പഠിക്കുന്ന വിദ്യാർഥികൾ ചേർന്ന് പീഡിപ്പിച്ചത്. ആറാംക്ലാസിൽ പഠിക്കുന്ന 11കാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു. നഗരത്തിൽ നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപാണ് സംഭവം.കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരും സംഭവമറിഞ്ഞത്. തുടർന്ന്, പൊലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാർത്ഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്....
പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു
Breaking news

പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു

തേഞ്ഞിപ്പലം : പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു. പള്ളിക്കൽ കോഴിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം. വാഴക്കാട്‌ കൽപള്ളി മാളിയേക്കൽ തച്ചറായി അബ്ദുറഹീമിന്റെ മകൻ എം ടി മുഹമ്മദ് ഷഹീം (25) ആണ് മരിച്ചത്. ലോറി തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
കൊടിഞ്ഞി ചകിരിമില്ലിൽ വൻ തീപിടിത്തം
Breaking news

കൊടിഞ്ഞി ചകിരിമില്ലിൽ വൻ തീപിടിത്തം

തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപ്പാറയിലെ ചകിരിമില്ലിൽ വൻ തീപിടിത്തം. ഇന്ന് രാത്രി 8 നാണ് സംഭവം. ചകിരിമില്ലിന് പുറത്ത് കൂട്ടിയിട്ട ചകിരി നാരുകൾക്കാണ് തീ പിടിച്ചത്. കയറ്റി അയക്കാനായി കുന്നുപോലെ കൂട്ടിയിട്ടതാണ്. തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നായി 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി. ഒരു മണിക്കൂറിന് ശേഷം തീ അണച്ചു. ഉള്ളിൽ തീ പുകഞ്ഞു കൊണ്ടിരുന്നതിനാൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി മാറ്റി തീ അണച്ചു. കടുവള്ളൂരിലെ പി സി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് മില്ല്....
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഉമ്മയെയും മകളെയും ബൈക്കിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു
Breaking news

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഉമ്മയെയും മകളെയും ബൈക്കിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു

തിരൂരങ്ങാടി: ദേശീയ പാത തലപ്പാറ വലിയ പറമ്പില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഉമ്മയേയും മകളെയും ബൈക്കിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. മൂന്നിയൂര്‍ വെളിമുക്ക് പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി(40), മകള്‍ ഷബാ ഫാത്തിമ(17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പാലക്കലില്‍ നിന്നും മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത് എന്നു സുമി പറഞ്ഞു. രണ്ട് പേരുടെയും വലതുകൈയ്യിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുവരുടെയും കൈക്ക് തുന്നുണ്ട്. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. വെട്ടിയത് ആരെന്നോ എന്തിനെന്നോ അറിയില്ലെന്ന് വെട്ടേറ്റ യുവതി പറഞ്ഞു...
കുണ്ടൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
Breaking news

കുണ്ടൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 ന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു . ശബ്ദം കേട്ട് വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. താനൂർ പോലീസ് നാളെ ഇൻക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി യാണ്. കബറടക്കം നാളെ തിരൂരങ്ങാടി വലിയ പള്ളിയിൽ. സഹോദരി ഹിബ....
വാഴയൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Breaking news

വാഴയൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വഴയൂർ : ഭാര്യയും ഭർത്താവും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകാരക്ക് സമീപം പുതുക്കോട് സ്വദേശികളായ പള്ളിയാളി സുഭാഷ് (41), ഭാര്യ സാജിത (37) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു, നിരവധി പേർക്ക് പരിക്ക്
Breaking news

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു, നിരവധി പേർക്ക് പരിക്ക്

തിരൂർ : ബിപി അങ്ങാടി യാഹൂം തങ്ങൾ നേർച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തുമ്പിക്കയ്യിൽ തൂക്കിയെറിഞ്ഞു. ആളുകൾ ഭയന്ന് ഓടുന്നതിനിടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. പോത്തന്നൂരിൽ നിന്നുള്ള വരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആന ഇടഞ്ഞത്. 5 ആനകൾ അണി നിരന്നിരുന്നു. ഇതിൽ നടുവിൽ ഉണ്ടായിരുന്ന ആന പെട്ടെന്ന് ഇടഞ്ഞു മുമ്പിലേക്ക് കയറുകയായിരുന്നു. മുമ്പിൽ പെട്ട ഒരാളെ കാലിൽ തുമ്പിക്കൈ ചുറ്റി തൂക്കിയെറിഞ്ഞു. മുമ്പോട്ട് വീണ്ടും വന്നതോടെ ആളുകൾ ചിതറിയോടി. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങൾ ഉണ്ടായിരുന്നു. പലർക്കും വീണു പരിക്കേറ്റു. പിന്നീട് പാപ്പാൻ ഇടപെട്ട് തളക്കുകയായിരുന്നു.. https://www.facebook.com/share/v/12KDNiDz4zL/...
കുറ്റൂർ പാടത്ത് വയലിലെ കുഴിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Breaking news

കുറ്റൂർ പാടത്ത് വയലിലെ കുഴിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര: കൂരിയാട് കുറ്റൂർ പാടത്ത് കുഴിയിൽ വയോധികൻ മരിച്ച നിലയിൽ. മാടംചിന സ്വദേശി ചോലക്കൻ മമ്മുദു ഹാജി (70) ആണ് മരണപ്പെട്ടത്. കുഴിയിൽ മരിച്ച നിലയിൽ നാട്ടുകാർ കാണുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ നിന്നും കുഴഞ്ഞു വീണു മരിച്ചു
Breaking news

സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ നിന്നും കുഴഞ്ഞു വീണു മരിച്ചു

എടപ്പാൾ. സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ നിന്നും കുഴഞ്ഞു വീണു മരിച്ചു. കണ്ടനകം ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പൽ പൊന്നാനി സ്വദേശി എൻ. അബ്ദുൽ ഖയ്യൂം (54) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സ്കൂള്‍ മൈതാനിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.സ്കൂള്‍ അടച്ചതിനു ശേഷം പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവത്തിലേക്ക് വരുന്നതിനായി ബൈക്കില്‍ കയറിയ ഉടനെയാണ് കുഴഞ്ഞ് വീണത്.അരമണിക്കൂറിനു ശേഷം പരിസരവാസികളാണ് ബൈക്കും അതിനടുത്തായിഅബ്ദുള്‍ ഖയ്യൂമുംവീണു കിടക്കുന്നത് കണ്ടത്.ഉടനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം ഇപ്പോള്‍ എടപ്പാള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്.ഭാര്യ. മുനീറ.മക്കള്‍. ഫസ്ഹ, ഫര്‍ഷ, ഫൈഹ....
ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
Breaking news

ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി ഷോക്കേറ്റ് മരിച്ചു. പരേതനായ പാലത്തിങ്ങൽ കൊട്ടംതല വലിയപീടിയേക്കൽ മൂസക്കുട്ടി മകൻ ഹബീബ് റഹ്മാൻ(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിന്റെ പ്ലഗിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് അറിയുന്നത്. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
നിലമ്പൂരിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ
Breaking news

നിലമ്പൂരിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ

നിലമ്പുർ പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് പരിസരവാസികള്‍ പറയുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. രാത്രി ഒമ്ബതരയോടയാണ് സംഭവം. സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. ചൊവ്വാഴ്‌ച രാത്രി ഒൻപതര മണിയോടെയാണ് സംഭവം. സ്ഫോടന ശബ്‌ദം പോലെ വലിയ രീതിയിലുള്ള ശബ്‍ദമാണ് ഭൂമിക്കടിയില്‍ നിന്ന് കേട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കിലോമീറ്റർ ചുറ്റളവില്‍ ശബ്‌ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് പിന്നാലെ നാട്ടുകാർ വീടുകള്‍ വിട്ടിറങ്ങി. അതേസമയം, താമസക്കാരെ ബന്ധുവീടുകളിലേക്ക് പഞ്ചായത്ത് മാറ്റി. ബാക്കിയുള്ളവരെ സമീപത്തെ സ്കൂളിലേക്കും മാറ്റാനാണ് തീരുമാനം.രണ്ടു തവണ ശബ്ദമുണ്ടായെന്ന് നാട്ടു...