കൂരിയാട് പുഴയിൽ നിന്ന് 2 പേർക്ക് നീർനായയുടെ കടിയേറ്റ് പരിക്ക്

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : കടലുണ്ടി പുഴയിൽ നിന്നും നീർനായയുടെ കടിയേറ്റ് രണ്ടു പേർക്ക് പരുക്ക്.
കൂരിയാട് സ്വദേശി റഫീഖ് (36), ന് പനമ്പുഴ പാലത്തിനു സമീപത്ത് നിന്നും
കക്കാട് സ്വദേശി കൂരിയാടൻ ജംഷീറിന്റെ മകൻ മുഹമ്മദ് സിനാൻ (16) എന്നിവർക്കാണ് നിർ നായയുടെ കടിയേറ്റത്. റഫീഖിന് പനമ്പുഴ പാലത്തിന് സമീപത്തു നിന്നും സിനാന് കൂരിയാട് പാലത്തിന് സമീപത്ത് നിന്നുമാണ് കടിയേറ്റത്.
മുഹമ്മദ് സിനാൻ കുളിച്ച് കയറി പോകുന്നതിനിടെയാണ് കടിയേറ്റത്. റഫീക്കിന്റെ രണ്ട് കാലിനും കടിയേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് മിനിട്ടുകളുടെ വ്യത്യാസത്തിലാണ് സംഭവം. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമ്പുഴ പാലം മുതൽ പെരുമ്പുഴ വരെ ഇതിനുമുമ്പും നിരവധി പേർക്ക് നീർനായയുടെ കടി ഏറ്റതായി നാട്ടുകാർ പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!