Saturday, July 5

Other

കാരുണ്യ സ്നേഹ സാന്ത്വനം കൂട്ടായ്മയുടെ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും
Other

കാരുണ്യ സ്നേഹ സാന്ത്വനം കൂട്ടായ്മയുടെ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും

കോഴിക്കോട്: കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു .കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു .സാമൂഹ്യ സേവനം എല്ലാവരുടെയും കർത്തവ്യമാണെന് ഓരോരുത്തരും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.അശരണരെ ചേർത്ത് പിടിക്കാനും അവർക്ക് സാന്ത്വനമേകാനും ശ്രമിക്കുമ്പോൾ മാത്രമെ നമ്മൾ മാനുഷിക മൂല്യങ്ങളുള്ളവരാകൂ എന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.ചാരിറ്റി കൂട്ടായ്മ പ്രസിഡൻറ് കബീർ വെളിമുക്ക് അധ്യക്ഷതവഹിച്ചു. ലോക കേരളസഭ അംഗം കബീർ സലാല കെഎംസിടി നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ കെ മൊയ്തു, മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡണ്ട് സി ഇ ചാക്കുണ്ണി, കേരള ഹെൽത്ത് സർവീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ പി പി പ്രമോദ് കുമാർ, സിനിമ പ്രൊഡക്ഷൻ കൺട്രോൾ റഹ്മാൻ പോക്കർ,ലൈല തൃശ്ശൂർ, സാമൂഹ്യപ്രവർത്തകനായ സലാം മച്ചിങ്ങൽ, ഷാഫി കോഴിക്കോട് ഫൈസൽ ചേളാരി മൻസൂർ ...
Other

വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം നേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസികളാൽ  മഖാമും പരിസരവും നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 187-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനും  സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അതുല്യനായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 187 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലർച്ചെ മുതലേ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക...
Other

മമ്പുറം നേർച്ചയ്ക്ക് ഇന്ന് സമാപനം; ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം

ഉച്ചയ്ക്ക് ഒന്നരക്ക് ജിഫ്രി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും തിരൂരങ്ങാടി : മമ്പുറം നേർച്ച ഇന്ന് സമാപിക്കും. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എ.പി സുധീഷ് എന്നിവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ അന്നദാനത്തിനായി തയ്യാറാക്കും.ഉച്ചക്ക് ഒന്നരക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്‌ലിസോടെ ഒരാഴ്ച കാലത്തെ 187-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. തിരൂരങ്ങാടി ടുഡേ വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക ...
Other

തദ്ദേശസ്വയംഭരണ സ്ഥാപന മാതൃകയില്‍ വനിതാ സംവരണം നിയമസഭയിലും നടപ്പിലാക്കണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍

കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം മാതൃകാപരം. ഇത്തരത്തില്‍ സ്ത്രീ സംവരണം നടപ്പാക്കിയാല്‍ മാത്രമേ നിയമസഭകളിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് പ്രാമുഖ്യമുള്ള ഭരണ നേതൃത്വത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകുമായിരുന്ന പ്രഗല്‍മതികളായ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും ഭരണ നേതൃത്വത്തിലേക്ക് എത്തുന്നതിനും ഇത് ഏറെ സഹായിച്ചതായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടു. കൊണ്ടോട്ടി നഗരത്തില്‍ 1.37 കോടി രൂപ ചെലവില്‍ നവീകരിച്ച കൊണ്ടോട്ടി നഗരസഭ പി. സീതി ഹാജി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജനാധിപത്യത്തിലെ അഭിപ്രായ വ്യത്യാസം ഒരിക്കലും തര്‍ക്കങ്ങളിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവ പരി...
Other

സംസ്ഥാന തല ഗസൽ ആലാപന മത്സരം – സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം : മലപ്പുറം നഗരസഭയും എസ് എം സർവ്വർ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗസൽ ആലാപന മത്സരത്തിന്റെ സ്വാഗതസംഘം നിലവിൽ വന്നു. തകരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഷംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗര സഭ വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പി കെ ഷക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. ആമിർ കോഡൂർ, സലാംമലയമ്മ, ടി അബ്ദുറഷീദ്, എം.പി.അബ്ദുസ്സത്താർ, ടി.എച്ച്.കരീം, പി.സി. വാഹിദ് സമാൻ, ടി മുഹമ്മദ്, എൻ. മൊയ്തീൻകുട്ടി, പി. മുഹമ്മദ് കുട്ടി, ഷൗക്കത്ത് ഉപ്പൂടൻ, എൻ.സന്തോഷ്, സ്വബാഹ് വണ്ടൂർ, എം.നൂറുദ്ദീൻ, എൻ.കെ അഫ്സൽ റഹ്‌മാൻ, വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ, പി.പി.മുജീബ് റഹ്മാൻ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ്: സംസ്ഥാന തല ഗസൽ ആലാപന മത്സര സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ മലപ്പുറം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹകീം ...
Other

മമ്പുറം നേർച്ച: ഹിഫ്ള് കോളജ് സനദ് ദാനവും പ്രാർത്ഥനാ സദസ്സും ഇന്ന്

അന്നദാനം നാളെ രാവിലെ എട്ട് മണി മുതൽ തിരൂരങ്ങാടി: ആത്മീയതയിലൂടെ സമാധാനം കൈവരിക്കണമെന്നും മാനസിക പ്രശ്നങ്ങൾക്ക് പ്രതിവിധിയായി മമ്പുറം തങ്ങളെ പോലുള്ള ആത്മീയ നേതാക്കളെ ആശ്രയിക്കണമെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. ലോകത്ത് ജനങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ പരിഹാര മാർഗങ്ങൾ തേടുന്നത് മനശാന്തിക്കാണെന്നും തങ്ങൾ പറഞ്ഞു. 187-ാം മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയുടെ സമാപന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽഹുദാ ജന.സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തി. പി.എസ്. എച്ച് തങ്ങൾ, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി, ഹസൻ കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി, സി. എച്ച് ശരീഫ് ഹുദവി, എം.കെ ജാബിറലി ഹുദവി, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, സി. കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ തുടങ്ങിയവർ സംബന്ധിച്ചു. ആണ്ടു ...
Other

മമ്പുറം ആണ്ടുനേർച്ച: ഹിഫ്ള് കോളജ് സനദ് ദാനവും പ്രാർത്ഥന സദസ്സും നാളെ

തിരൂരങ്ങാടി: 187-ാം മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായുള്ളഹിഫ്ള് കോളജ് സനദ് ദാനവും അനുസ്മരണ പ്രാർഥനാ സദസ്സും നാളെ രാത്രി ഏഴരക്ക് നടക്കും. സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനനദ് ദാനവും അദ്ദേഹം നിർവഹിക്കും. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാരംഭ പ്രാർഥന നടത്തും. ദാറുല്‍ഹുദാ വൈസ് ചാൻസലർ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പ്രാര്‍ഥനാ സദസ്സിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ആണ്ടുനേർച്ചയുടെ അഞ്ചാം ദിനമായ ഇന്നലെ രാത്രി നടന്ന പ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് റസാനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ അധ്യാപകൻ കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം ...
Other

സൂഫി ജീവിതങ്ങൾ കേരളത്തിൻ്റെ പൊതുചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്: മമ്പുറം തങ്ങൾ സെമിനാർ

തിരൂരങ്ങാടി: കേരളത്തിലെ സൂഫി ജീവിതങ്ങളും സമുദ്രസഞ്ചാരങ്ങളും കേരളത്തിൻ്റെ പൊതുചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് സെമിനാർ. 187-ാമത് മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായി നടന്ന 'മമ്പുറം തങ്ങളുടെ ലോകം' മൂന്നാമത് സെമിനാർ തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. റഫീഖലി ഹുദവി കരിമ്പനക്കൽ അധ്യക്ഷനായി. ഡോ. മോയിൻ ഹുദവി മലയമ്മ ആമുഖഭാഷണം നടത്തി. "സമുദ്രം, സഞ്ചാരം, സാമൂഹിക രൂപീകരണം: മമ്പുറം തങ്ങന്മാരും മലബാറും" എന്ന വിഷയത്തിൽ എം.ജി സർവകലാശാല പ്രൊഫസർ ഡോ. എം എച്ച് ഇല്യാസ് സംസാരിച്ചു. കച്ചവട-വിശ്വാസ ബന്ധങ്ങളും മമ്പുറം തങ്ങന്മാർ ഉൾപ്പെടെയുള്ള സൂഫികളും സൃഷ്ടിച്ച ബഹുസ്വരതയും സാർവലൗകികതയും കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോഴാണ് കേരള ചരിത്രം സമ്പൂർണ്ണമാവുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മമ്പുറം തങ്ങളുടെ പുത്രൻ ഫസൽ പൂക്കോയ തങ്...
Other

ഡൽഹി ഐഐ ടിയിൽ പ്രവേശനം ലഭിച്ച വിദ്യാർഥിയെ അനുമോദിച്ചു

തിരൂരങ്ങാടി: ഡൽഹിയിൽ ഐ.ഐ.ടിയിൽ ഹ്യൂമാനിറ്റീസ് വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് തുടർ പഠനത്തിന് എൻട്രൻസ് ലഭിച്ച ഹർഷക് ഹുദവി പൂങ്ങാടനെ തിരൂരങ്ങാടി ഇസ്ലാമിക് സെന്റർ ആദരിച്ചു. പ്രസിഡന്റ് കോരങ്കണ്ടൻ അബ്ദുസമദ് ഹാജി ഉപഹാരം നൽകി. .ഇസ്ഹാഖ് കാരാടൻ, കുറ്റിയിൽ ഹസ്സൻ, മണക്കടവൻ നാസർ, ഖത്തിബ് ഉസ്താദ് സ്വലാഹുദ്ധിൻ ഫൈസി വെന്നിയൂർ, കോരങ്കണ്ടൻ കുഞ്ഞിൻകുട്ടി ഹാജി, ഫായിസ് നാടുവിലകത്ത്, കോയ, കബീർ എന്നിവർ സംബന്ധിച്ചു....
Other

യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാസമാഹാരം ‘നീലക്കടലിലെ നാൽപത് പടവുകൾ’ പുറത്തിറങ്ങി

തിരൂർ: യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാസമാഹാരം 'നീലക്കടലിലെ നാൽപത് പടവുകൾ'പുറത്തിറങ്ങി. തുഞ്ചൻ പാമ്പിൽ നടന്ന പരിപാടിയിൽ എഴുത്തുകാരൻ ഷംസുദ്ദീൻ മുബാറക്ക് ഖമറുന്നിസ അൻവറിന് കോപി നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഇ.കെ സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മഹ്മൂദ് മാട്ടൂൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. എഴുത്ത് വഴികൾ ഗ്രന്ഥകാരി ഷാബി നൗഷാദ് അവതരിപ്പിച്ചു.അമ്മാർ കിഴുപറമ്പ്, ഡോ. ഷമീന,സുഹ്‌റ കൂട്ടായി,വി. എസ്‌. ബഷീർ മാസ്റ്റർ, ഡോ. വി.പി ഹാറൂൺ റഷീദ്, കൂളത്ത് അസീസ്, അഡ്വ. സി.കെ സിദ്ധീഖ്,സി. ആബിദ്, എ.കെ നൗഷാദ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാ സമാഹാരം ഷംസുദ്ദീൻ മുബാറക്ക് ഖമറുന്നിസ അൻവറിന് നൽകി പ്രകാശനം ചെയ്യുന്നു....
Other

വിദ്യാലയങ്ങളിലെ സൂംബ നൃത്തം സര്‍ക്കുലര്‍ പിന്‍വലിക്കണം: സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

കോഴിക്കോട്: സൂംബ ഡാന്‍സ് സംബന്ധിച്ച് ജൂണ്‍ 20ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ശാസ്ത്രീയമായി പഠനങ്ങളോ ചര്‍ച്ചയോ ഇല്ലാതെയാണ് ലഹരി വിരുദ്ധ കാമ്പയിന്റെ മറപിടിച്ച് ഇത്തരം ഒരു ഡാന്‍സ് വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പിച്ചത്. കായിക വിദ്യാഭ്യാസത്തിനും വ്യായാമത്തിനും സ്വീകാര്യമായ നിരവധി പരിശീലനങ്ങള്‍ നിലനില്‍ക്കെയാണ് വിവാദ സൂംബ ഡാന്‍സ് വിദ്യാലയങ്ങളില്‍ നടപ്പാക്കിയത്. വിശ്വാസത്തിനും മാന്യതക്കും നിരക്കാത്ത ഇത്തരം നൃത്തങ്ങള്‍ കലാലയങ്ങളില്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. എതിര്‍പ്പുകള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കുന്നതിന് പകരം നിഷേധാത്മക സമീപനം സ്വീകരിച്ച മന്ത്രി ആര്‍ ബിന്ദുവിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ട...
Other

മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഇന്ന് കൊടിയേറും; രാത്രി ഏഴരക്ക് മമ്പുറം സ്വലാത്ത്

തിരൂരങ്ങാടി: മലബാറിലെ സാമൂഹിക പരിഷ്‌കര്‍ത്താവും അധിനിവേശ വിരുദ്ധ നായകനും അനേകായിരങ്ങളുടെ ആത്മീയാചാര്യനുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി തങ്ങളുടെ 187-ാം ആണ്ടുനേര്‍ച്ചക്ക് ഇന്ന് വൈകുന്നേരം നാലരക്ക് തുടക്കമാവും.അസ്വര്‍ നമസ്‌കാരാനന്തരം മഖാമില്‍ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനും കൂട്ടുപ്രാര്‍ഥനക്കും ശേഷം സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന 187-ാം ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമാവും. ശേഷം മമ്പുറം തങ്ങള്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് സ്റ്റഡീസ് എന്ന പേരിലുള്ള പഠന-ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനകര്‍മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമ...
Other

സമസ്ത – ദാറുല്‍ഹുദാ സ്ഥാപക ദിനം ആചരിച്ചു

തിരൂരങ്ങാടി: സമസ്ത-ദാറുല്‍ഹുദാ സ്ഥാപക ദിനത്തോടനുബന്ധിച്ച് ചെമ്മാട് ദാറുല്‍ഹുദാ ഇസ്്ലാമിക് സര്‍വകലാശാല പി.ജി വിദ്യാര്‍ഥി യൂണിയന്‍ ഡി.എസ്.യുവും യു.ജി വിദ്യാര്‍ഥി യൂണിയന്‍ അസാസും സംയുക്തമായി നേതൃ സ്മൃതിയും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 9ന് ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന നേതൃ സ്മൃതി സംഗമം ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദാറുല്‍ഹുദാ സ്ഥാപക നേതാവും നിലവിലെ ട്രഷററുമായ കെ.എം സൈതലവി ഹാജിയെ ആദരിച്ചു. സൈതലവി ഹാജിക്ക് ഡി.എസ്.യു നല്‍കുന്ന ഉപഹാരം യു. മുഹമ്മദ് ശാഫി ഹാജി കൈമാറി. അബ്ദുല്‍ ജലീല്‍ ഹുദവി ബാലയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുശ്ശക്കൂര്‍ ഹുദവി ചെമ്മാട്, ഇബ്റാഹീം ഹാജി തയ്യിലക്കടവ്, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ എന്നിവര്‍ സംസ...
Other

ഇനി സമാധാനം ; ഇറാന്‍ – ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു ; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

കനത്തനാശം വിതച്ച 12 ദിവസത്തെ നേര്‍ക്കുനേര്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്‍ - ഇസ്രയേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ഇസ്രയേല്‍ അംഗീകരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് ഇറാന്‍ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു. ഖത്തറിലേയും ഇറാഖിലേയും വ്യോമതാവളങ്ങള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം....
Other

സ്കൂൾ സമയമാറ്റം ആശങ്കകൾ പരിഹരിക്കണം : മദ്രസാ കോംപ്ലക്സ്

തിരൂരങ്ങാടി : സ്കൂൾ സമയമാറ്റം ആശങ്കകൾ പരിഹരിക്കണം. മദ്രസകളെ ബാധിക്കുന്ന ഇത്തരം ഉത്തരവുകൾ സർക്കാർ പുനപരിശോധിക്കണമെന്നും സംയുകത്ത തിരൂരങ്ങാടി മണ്ഡലം മദ്രസ കോപ്ലക്സ് മീറ്റ് അഭിപ്രായം പ്രകടിപ്പിച്ചു. യോഗത്തിൻ്റെ ഉദ്ഘാടനം കെ.എൻ.എം മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ നിർവ്വഹിച്ചു. നൗഷാദ് ചോനാരി അധ്യക്ഷത വഹിച്ചു. മുഫത്തിഷ് ആബിദ് സലഫി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. എൻ.പി. അബു മാസ്റ്റർ , മുനീർ താനാളൂർ, താപ്പി ഉമ്മർ, സി.വി.എം.ഷെരീഫ്, നൗഫൽ അൻസാരി, നബീൽ ചെറുമുക്ക് സംസാരിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ: മുഖ്യ രക്ഷാധികാരി:ഹംസ മാസ്റ്റർ കരുമ്പിൽ, രക്ഷാധികാരികൾ എൻ.പി. അബു മാസ്റ്റർ, ടി. അബ്ദുറഹിമാൻ, റസാഖ് ബാവ, ടി.റഹീബ് സി.കെ.അഷ്റഫ് പ്രസിഡണ്ട് അയ്യൂബ് കുന്നുമ്മൽ, ആക്ടിംങ്ങ് പ്രസിഡണ്ട് : മുനീർ താനാളൂർ ,വൈസ് പ്രസിഡണ്ടുമാർ : ഹംസ പുതുപറമ്പ്, റഫീഖുൽ അക്ബർ കൊടിഞ്ഞി , സുൽഫീക്കർ കളിയാട്ടുമുക്ക്...
Other

സ്കൗട്ട് &ഗൈഡ്‌സ് കമ്മിറ്റിയുടെ അനാസ്ഥ; മലപ്പുറത്തെ വിദ്യാർഥിക്ക് അവാർഡ് വാങ്ങാതെ മടങ്ങേണ്ടി വന്നു

സ്കൗട്ട് & ഗൈഡ്സ് ജില്ലാ കമ്മിറ്റിയുടെ അനാസ്ഥ കാരണം മലപ്പുറത്ത് നിന്നുള്ള വിദ്യാർത്ഥിക്ക് അവാർഡ് ദാന ചടങ്ങിൽ പ്രവേശിക്കാനാകാതെ തിരുവനന്തപുരത്ത് നിന്ന് മടങ്ങേണ്ടി വന്നു. രാജ്ഭവനിൽ നടന്ന രാജ്പുരസ്‌കാർ അവാർഡിൽ പങ്കെടുക്കാൻ അവസരം കിട്ടിയിട്ടും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ സ്കൗട്ട് & ഗൈഡ്സ് സെക്രട്ടറിയുടെ അനാസ്ഥ കാരണം വിദ്യാർത്ഥിക്ക് തിരുവനതപുരത്ത് എത്തിയിട്ടും രാജ് ഭവനിലേക്ക് പ്രവേശിക്കാനാകാത്തിൽ വൻ പ്രതിഷേധം. റോവർ വിഭാഗത്തിൽ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് രാജ്യപുരസ്‌കാർ പരീക്ഷ പാസായ ഏക വ്യക്തിയാണ് കുസാറ്റ് ബി ടെക് വിദ്യാർത്ഥിയായ കോട്ടക്കൽ ആട്ടീരി സ്വദേശി മുഹമ്മദ് ഷെഗിൽ. അത് കൊണ്ട് തന്നെ പങ്കെടുക്കുന്നതിൽ മറ്റൊരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാൽ തിരുവനതപുരത്ത് എത്തിയപ്പോൾ ഷെഗിലിന്റെ പേര് ജില്ലയിൽ നിന്ന് നൽകിയ ലിസ്റ്റിൽ ഇല്ലാതെ പോയതിനാൽ പങ്കെടുക്കാനാവില്ല എന്നറിയിക്കുകയായിരുന്നു. യ...
Other

വായനദിനത്തിൽ കഥാകാരനിൽ നിന്ന് പ്രാദേശിക കഥകൾ കേട്ടറിഞ്ഞ് വിദ്യാർത്ഥികൾ

തിരൂരങ്ങാടി: വായന ദിനത്തോടനുബന്ധിച്ച് കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച കഥ പറയുമ്പോൾ എന്ന പരിപാടിയിലാണ് കഥാകൃത്ത് ഗഫൂർ കൊടിഞ്ഞി വിദ്യാർത്ഥിളുമായി സംവദിച്ചത്. വിദ്യാർത്ഥികളിൽ ഗൃഹാതുര ഓർമ്മകൾ പകർന്നു നൽകിയ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം ഗഫൂർ കൊടിഞ്ഞിയെ മൊമെന്റോ നൽകി ആദരിച്ചു. മലയാളം വിഭാഗം മേധാവി സരിത കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജുദ്ദീൻ, എന്നിവർ സംസാരിച്ചു....
Other

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം: സമസ്ത വിദ്യാഭ്യാസ ബോർഡ്

കോഴിക്കോട്: സ്കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് അനുകൂല നടപടി ഉണ്ടാവണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. സമസ്ത മുഖ്യമന്ത്രിക്കു് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പ്രതികരണം ആശാവഹമാണ്. നിലവിലുള്ള ഉത്തരവ് പിന്‍വലിച്ച് നേരത്തെയുള്ള സ്ഥിതി തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇസ്രാഈല്‍ നടത്തികൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ് ഇറാനെതിരെ നടത്തിയ നിഷ്ഠൂര ആക്രമണം. ഇന്ത്യയുടെ ചേരിചേരാ നയത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി രാജ്യം ഇതിനെതിരെ ശബ്ദമു...
Other

ഇറാൻ – ഇസ്രായേൽ സംഘർഷം; ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി

അബുദാബി : ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അബുദാബിയിൽ നിന്നും ദുബൈയിൽ നിന്നുമുള്ള ചില സർവീസുകൾ റദ്ദാക്കി. ദുബൈ എയർപോർട്ടിൽ നിന്നും അബുദാബി എയർപോർട്ടിൽ നിന്നുമുള്ള വിമാന സർവീസുകളെ സംഘർഷം ബാധിച്ചു. ദുബൈയിൽ നിന്നുള്ള ഇറാൻ, ഇറാഖ്,സിറിയ സർവീസുകൾക്ക് തടസം നേരിട്ടു. നാല് രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് യുഎഇ വിമാന കമ്പനികൾ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോർദാൻ, ലെബനോൻ, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വെള്ളിയാഴ്ച റദ്ധാക്കി. അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ കൂടി റദ്ദാക്കുമെന്ന് എയർലൈനുകൾ അറിയിച്ചു. നിരവധി സർവീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് റദ്ധാക്കിയത്. ഇറാൻ, ഇന്ത്യ, അസർബൈജാൻ, ജോർജിയ, ഇറാഖ്, ജോർദാൻ, ലെബനോൻ, ഇസ്രായേൽ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സർവീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ...
Other

മമ്പുറം പാലത്തിലും വിള്ളൽ

തിരൂരങ്ങാടി : മമ്പുറം പുതിയ പാലത്തിലാണ് വിള്ളൽ കാ ണപ്പെട്ടത്. പ്രധാന റോഡിൽ നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ തോതിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. അനുബന്ധറോഡിനെയും പാലത്തിനെയും ബന്ധിപ്പിക്കുന്നതിന്റെ ഇടയിലാണ് വിള്ളൽ. മമ്പുറം മഖാമിലേക്ക് ദിനേന നിരവധി വാഹനങ്ങൾ വരുന്ന റോഡാണ്. കൂടാതെ ദേശീയപാതയിൽ വി കെ പടിയിലേക്കും ഇതുവഴിയാണ് പോകുന്നത്. കൂരിയാട് റോഡ് തകർന്ന തോടെ ദേശീയ പാതയിലൂടെ പോകേണ്ട വലിയ വാഹനങ്ങൾ അടക്കം ഇതുവഴിയാണ് തിരിച്ചു വിട്ടിട്ടുള്ളത്. അപകടകരമായ രീതിയിൽ ഉള്ളതാണോ എന്നറിയാൻ പരിശോധന നടത്തുമെന്ന് പി ഡബ്‌ള്യു ഡി അധികൃതർ പറഞ്ഞു....
Other

ദക്ഷിണാഫ്രിക്കയിൽ സ്കൂൾ കുട്ടികളുമായി പോയ മിനി ബസ് മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയി; നിലവിൽ മൂന്ന് കുട്ടികളെ രക്ഷിച്ചു

ഈസ്റ്റേൺ കേപ് : സ്കൂൾ കുട്ടികളുമായി പോയ മിനി ബസ് മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയി. ദക്ഷിണാഫ്രിക്കയിൽ വലിയ അപകടം. മൂന്ന് കുട്ടികളെയാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷിക്കാനായത്. എത്ര കുട്ടികളാണ് മിനിബസിൽ ഉണ്ടായിരുന്നതെന്ന് ഇനിയും വ്യക്തമല്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ഹൈസ്കൂൾ വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. മരത്തിൽ തൂങ്ങിപ്പിടിച്ച മൂന്ന് വിദ്യാർത്ഥികളെയാണ് നിലവിൽ രക്ഷിക്കാനായത്. അപകടത്തിൽ പെട്ടവർക്കായി ഇന്ന് തിരച്ചിൽ പുനരാരംഭിക്കും. ഈസ്റ്റേൺ കേപ്പിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. മറ്റൊരു സംഭവത്തിൽ ഒ.ആർ. ടാംബോയിൽ പ്രളയത്തിൽ കാണാതായ 7 പേരുടെ മൃതദേഹം കണ്ടെത്തി. മഞ്ഞ് വീഴ്ചയും മഴയും കാറ്റും വലിയരീതിയിലുള്ള നാശനഷ്ടമാണ് ദക്ഷിണാഫ്രിക്കയിൽ സൃഷ്ടിച്ചിട്ടുള്ളത്. അഞ്ച് ലക്ഷത്തിലേറെ വീടുകളിലാണ് വെദ്യുതി ബന്ധം നിലച്ചിട്ടുള്ളത്. നെൽസൺ മണ്ടേലയുടെ ജന്മസ്ഥലമായ ഈസ്റ്റേൺ കേപ്പിലാണ് മഞ്ഞുവീഴ...
Other

ഫിസിക്കൽ എജ്യുകേഷനിൽ ബിരുദ, പിജി കോഴ്‌സുകൾ ; തീരുവനന്തപുരം എൽഎൻസിപിഇയിൽ അപേക്ഷ 19 വരെ

തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീബായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലെ 2 പ്രോഗ്രാമുകളിലേക്ക് 19വരെ അപേക്ഷിക്കാം. വെബ്: https://lncpe.ac.in/admission. കേരള സർവകലാശാലയാണ് ബിരുദം നൽകുന്നത്. (എ) 4 വർഷ ബിപിഎഡ് -ഇന്നവേറ്റീവ് (ബാച്ലർ ഓഫ് ഫിസിക്കൽ എജ്യുകേഷൻ): 70 സീറ്റ് (ആൺ:42, പെൺ: 28). 45% മാർക്കോടെ പ്ലസ്‌ടു/ തുല്യയോഗ്യത വേണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് മാർക്കിളവുണ്ട്. അപേക്ഷാഫീ 1000 രൂപ. 2025 ജൂൺ 1ന് 23 വയസ്സ് തികയരുത്; പട്ടിക വിഭാഗക്കാർക്ക് 25 വരെയാകാം. പഠനശേഷം ഹൈസ്കൂൾ കായിക അദ്ധ്യാപകർ, ഹെൽത്ത് / സ്പോർട്സ് ക്ലബ്ബ് പരിശീലകർ തുടങ്ങിയ രീതികളിൽ പ്രവർത്തിക്കാം. ജൂലൈ 3-5 തിയ്യതികളിൽ എഴുത്തുപരീക്ഷ (50 മാർക്ക് ), 6 ഇന ഫിറ്റ്നസ് ടെസ്റ്റ് (30), ഏതെങ്കിലുമൊരു കായിക ഇനത്തിലെ പ്രാവീണ്യ ടെസ്റ്റ് (10) എന്നിവ നടത്തും. ഇംഗ്ലീഷ്, പൊതുവിജ്ഞാനം കായിക അഭിരുചി എന്നീ വിഷയങ്ങളിലെ ഒരു മണിക്കൂർ പരീക്ഷയ...
Other

സമസ്ത ചരിത്രം; കോഫി ടാബിൾ ബുക്ക്‌ 11ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കോഴിക്കോട് : സമസ്തയുടെചരിത്രം രേഖപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് തയ്യാറാക്കിയ കോഫി ടാബിൾ ബുക്ക് ജൂൺ 11ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് നൽകി പ്രകാശനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാവും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനനിർവ്വഹിക്കും.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഡോക്യൂമെന്ററി പ്രകാശനവും കേരള ഹജ്ജ്-വഖഫ്-കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉപഹാര സമർപ്പണവും നടത്തും. ദി ന്യൂ ഇന്ത്യൻ എക്സ് പ്രസ്സ് റെസി. എഡിറ്റർ കിരൺ പ്രകാശ് ആമുഖ പ്രഭാഷണവും സമസ്ത ട്രഷറർ പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട് സ്വാഗത പ്രഭാഷണവും നിർവ്വഹിക്കും. ദി ന്യൂ ഇന്...
Other

മാലിന്യ ശേഖരണത്തിനിടയിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് ലഭിച്ച പണത്തിന്റെ ഉടമസ്ഥരെ തേടുന്നു

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേന അംഗങ്ങൾ വാർഡുകളിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങളിൽ നിന്ന് ഒരു തുക കളഞ്ഞു കിട്ടിയിട്ടുണ്ട്. വാർഡ് 4, 5, 6, 7, 8,9,10,11,16,18 തുടങ്ങിയ വാർഡുകളിൽ നിന്ന് ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് തുക ലഭിച്ചിട്ടുള്ളത്. ഷിജി, സജ്‌ന എന്നിവർക്കാണ് തുക ലഭിച്ചത്. തുക പഞ്ചായത്ത് ജീവനക്കാരും ഹെൽത്ത് ഇൻസ്‌പെക്ടറും ചേർന്ന് താനൂർ പോലീസ് സ്റ്റേഷനിൽ കൈമാറിയിട്ടുണ്ട്. ഉടമസ്ഥർ വ്യക്തമായ തെളിവൊടുകൂടി താനൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്....
Other

കുട്ടികളുടെ പ്രിയപെട്ട ശശി മാഷ് വിരമിച്ചു

കൊടിഞ്ഞി : കുട്ടികളുടെ പ്രിയപ്പെട്ട ശശി മാഷ് 31 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചു. കൊടിഞ്ഞി തിരുത്തി ജി എം എൽ പി സ്കൂൾ പ്രധാനധ്യാപകനായാണ് വിരമിച്ചത്. ദീർഘകാലം കൊടിഞ്ഞി ജി.എം.യു.പി സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട അധ്യാപകൻ ആയിരുന്നു. സ്കൂളിന്റെ വികസനത്തിലും വിദ്യാഭ്യാസ പുരോഗതിയിലും പ്രവർത്തിച്ചു. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FqWCyqSVfg91uW87INwHKV ജി.എം.എൽ.പി. തിരുത്തി സ്കൂളിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് റഹീം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റഹിയാനത്ത്, മജീദ് ഒടിയിൽ, മുഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി, അധ്യാപകരായ പ്രദീപ്. യു. എസ്സ് , ഷീജ ജിക്സ്, സുജി, പ്രേമരാജൻ, ദിൽഷ , രക്...
Other

അടുക്കളയും ശുചിമുറിയും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരൂരങ്ങാടി : അടുക്കളയുടെ ഭാഗവും ശുചിമുറിയും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മമ്പുറം ഖാസി റോഡിൽ മാളിയേക്കൽ ഗഫൂറിന്റെ ഉടമസ്‌ഥതയിലുള്ള വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇവിടെ വാടകക്ക് താമസിക്കുന്ന യുവതി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അടുക്കളയിൽ നിന്നും അകത്തേക്ക് പോയ അൽപ്പ നേരം കഴിഞ്ഞപ്പോഴാണ് കിണർ ഇടിഞ്ഞു വീണത്. അടുക്കളയുടെ ഭാഗവും ശുചി മുറിയുടെ ഭാഗവും ഇടിഞ്ഞു വീണിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വീട് അപകട ഭീഷണിയിലാണ്. വീഡിയോ https://fb.watch/zY2Dm1yNvw...
Other

ധാർമിക ചിന്ത വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരം: കെ പി എ മജീദ് എംഎൽഎ

പരപ്പനങ്ങാടി : സമൂഹത്തിൽ ധാർമിക ചിന്തയും സദാചാരബോധവും വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരമാണെന്നും ഈ രംഗത്ത് നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയ ധീരോദാത്തമായ സേവനങ്ങൾ അഭിനന്ദനനാർഹമാണെന്നും കെ പി എ മജീദ് എംഎൽഎ അഭിപ്രായപ്പെട്ടു. കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല മദ്റസ പ്രവേശനോദ്ഘാടനം പാലത്തിങ്ങൽ മദ്റസത്തുൽ മുജാഹിദീനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ ദൈവീക ചിന്തയും സത്യസന്ധനയും വളർത്തി യെടുക്കാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളഎം എൽ എ ഉപഹാരം നൽകി ആദരിച്ചുചടങ്ങിൽ കെ എൻ എം ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ എ വി ഹസൻ കോയ, പി സി കുഞ്ഞഹമ്മദ് മാസ്റ്റർ, ഉബൈദുല്ല താനാളൂർ, അഷ്റഫ് ചെട്ടിപ്പടി, പി കെ നസീം, പി അബ്ദുല്ലത്തീഫ് മദനി, പി കെ ആബിദ്, കെ മാനുഹാജി, എൻ പി അബു മാസ...
Other

ഭീമൻ വാഴക്കുല കൗതുകമാകുന്നു

കൊടിഞ്ഞി : യുവ കർഷകന്റെ വീട്ടിലുണ്ടായ ഭീമൻ വാഴക്കുല കൗതുകമാകുന്നു. കൊടിഞ്ഞി പള്ളിക്കത്താഴത്തെ പള്ളിക്കൽ ദാവൂദിന്റെ വീട്ടിലാണ് ഭീമൻ വാഴക്കുല ഉണ്ടായത്. 41.300 കിലോഗ്രാം ഭാരമുണ്ട്. സാധാരണ വാഴക്കുലകൾക്ക് 35 കിലോ വരെയേ തൂക്കമുണ്ടാകാറുള്ളൂ എന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. യൂത്ത് കോണ്ഗ്രസ് നേതാവായ ദാവൂദ് യുവ കർഷകൻ കൂടിയാണ്....
Other

കനത്ത മഴ; മമ്പുറത്ത് മതിൽ ഇടിഞ്ഞു വീണു

മമ്പുറം : അതിശക്തമായ മഴയിൽ വീടിൻ്റെ മതിൽ കെട്ട് ഇടിഞ്ഞു. മമ്പുറം മൂക്കമ്മലിൽ ശ്മശാനത്തിന് സമീപം ചെമ്പൻ അബ്ദുൽ റഫീഖിൻ്റെ വീടിൻ്റെ മുറ്റത്തിൻ്റെ സൈഡ് ഭാഗമാണ് തറയോടൊപ്പം മതിൽ കെട്ട് ഏതാനും മീറ്ററോളം ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.മറ്റു ഭാഗവും ഇടിയുമെന്ന ഭീഷണിയിലാണ്. പടം - മമ്പുറം മൂക്കമ്മലിൽ വീടിൻ്റെ മതിൽ ഇടിഞ്ഞപ്പോൾ. വാർത്തകൾ വാട്‌സ്ആപ്പിൽ ഉടനടി ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA...
Other

മഴ പെയ്തതോടെ അനധികൃത മീൻപിടിത്തം സജീവമായി, വലകൾ പിടിച്ചെടുത്തു

തിരൂരങ്ങാടി : തെന്നല , എടരിക്കോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കടലുണ്ടി പുഴയുടെ കൈതോടായ വാളക്കുളം - പെരുമ്പുഴ കൈതോട്ടില്‍ അനധികൃത മത്സ്യബന്ധനത്തിനായി സ്ഥാപിച്ച ഇരുപതോളം വലിയ വലകള്‍ കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തു.മത്സ്യഭവന്‍ ഓഫീസര്‍ ശിഹാബുദ്ദീന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ ബന്ന,ഷഫീര്‍, ഷംസീര്‍ ,പൊന്നാനി ഫിഷറീസ് സ്റ്റേഷനിലെ സീ റെസ്‌ക്യൂ ഗാര്‍ഡും പരിശോധനയുടെ ഭാഗമായിരുന്നു. വാർത്തകൾ ഉടനടി ലഭിക്കാൻ ലിങ്കിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/Dd8zHXv1fPA2uQ3l2sNUPi...
error: Content is protected !!