Thursday, September 3

ഡി.എല്‍.എഡ് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ് എയ്ഡഡ്, സ്വാശ്രയം (മെറിറ്റ്) മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (D.EL.ED) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയിലേക്കും സ്വാശയം, മെറിറ്റ് സീറ്റുകളിലേക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. നവംബര്‍ 23 വരെ പൂരിപ്പിച്ച അപേക്ഷ തപാല്‍ മാര്‍ഗമോ നേരിട്ടോ മലപ്പുറം വിദ്യാഭ്യാസ ഉപഡയ റക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ മാതൃകകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.education.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഫോണ്‍ 04832734888.