Education

പ്ലസ് വൺ, വിഎച്ച്എസ്ഇ സപ്ലിമെന്ററി അലോട്മെന്റ്: അപേക്ഷ ഇന്നുമുതൽ
Education

പ്ലസ് വൺ, വിഎച്ച്എസ്ഇ സപ്ലിമെന്ററി അലോട്മെന്റ്: അപേക്ഷ ഇന്നുമുതൽ

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) മുഖ്യ അലോട്മെന്റിൽ അപേക്ഷിച്ചിട്ട് സീറ്റ് ലഭിക്കാതിരുന്നവർക്കും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്മെന്റിന് ഇന്നു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെന്റിനായുള്ള വേക്കൻസി വിവരങ്ങൾ ഇന്നു രാവിലെ 9നു വെബ്സൈറ്റിൽ (https://hscap.kerala.gov.in ) പ്രസിദ്ധീകരിക്കും. ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും ടിസി വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ കഴിയില്ല. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതോടെ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് അപേക്ഷ പുതുക്കാൻ അവസരമുണ്ട്. മെറിറ്റ് ക്വോട്ടയുടെ സപ്ലിമെന്ററി അലോട്മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കും. വിഎച്ച്എസ്ഇക്ക് www.vhseportal...
Education

ഓൺലൈൻ അപേക്ഷ 29 വരെ ; കേരളത്തിലെ സർക്കാർ ഐടിഐകളിൽ പ്രവേശനം

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ഐടിഐകളിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 വരെ ഓൺലൈനായി അപേക്ഷിക്കാം. (വെബ്: https://itiadmissions.kerala.gov.in & https://det.kerala.gov.in). 2 വിഭാഗങ്ങളിൽപ്പെട്ട ട്രേഡുകളിലാണ് ഐടിഐകളിൽ ക്രാഫ്റ്റ്സ്മാൻ പരിശീലനം നൽകുന്നത് (1) എൻസിവിറ്റി ട്രേഡുകൾ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിന്റെ അംഗീകാരമുള്ളവയാണ് ഈ ട്രേഡുകൾ. 104 സർക്കാർ ഐടിഐകളിൽ 100 എണ്ണം എൻസിവിടി ട്രേഡുകളിൽ പരിശീലനം നൽകുന്നു. ട്രേഡുകളെ നാലായി വിഭജിച്ചിട്ടുണ്ട്. ഓരോ ഐടിഐയിലും ഏതെങ്കിലും ചില ട്രേഡുകൾ മാത്രം. എ) നോൺ–മെട്രിക് (എൻജിനീയറിങ്) : 10–ാം ക്ലാസ് തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാം. വയർമാൻ, പെയ്ന്റർ (ജനറൽ) എന്നിവ 2 വർഷം വീതം. കൂടാതെ വെൽഡർ, പ്ലമർ, വുഡ്‌വർക് ടെക്നിഷ്യൻ തുടങ്ങി 8 ഒരുവർഷ ട്രേഡുകളുമുണ്ട്. ബി) നോൺ–മെട്രിക് (നോൺ–എൻജിനീയറിങ്) : 10–ാം ക്ലാസ് തോറ്റവർക...
Education, Information

ജപ്പാനിൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ പി എസ് എം ഓയിലെ ഫാത്തിമ അഫ്രക്ക് ക്ഷണം

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് വിദ്യാർഥിനിക്ക് ജപ്പാനിൽ പരിപാടിയിൽ പങ്കെടുക്കാൻ അവസരം. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി (JST), ഹൊക്കൈദോ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘’സകൂറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിന് ‘’ പി എസ്‌ എം ഒ കൊളജിലെ കെമിസ്ട്രി ഡിപ്പാർട്മെന്റിലെ പി ജി ഒന്നാം വർഷ വിദ്യാർത്ഥിനി ഫാത്തിമ അഫ്റക് ആണ് അവസരം ലഭിച്ചത്. ജപ്പാനിലെ ശാസ്ത്ര സാങ്കേതിക വളർച്ചയെ തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ടറിയുക എന്നതാണ് പ്രോഗ്രാം കൊണ്ടുദ്ദേശിക്കുന്നത്. ഡോ: ഹാഷിം പി കെ (അസിസ്റ്റന്റ് പ്രൊഫസർ : ഹൊക്കൈദോ യൂണിവേഴ്സിറ്റി) യാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, ലബോറട്ടറി സന്ദർശനങ്ങൾ, ഗവേഷണ പദ്ധതികളെ അടുത്തറിയൽ, സംസ്ക്കാരിക ആശയ വിനിമയം എന്നിവ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമാണ്. ഭക്ഷണം, താമസം, യാത്രച്ചിലവുൾപ്പെടെ ധനസഹായത്തോടെ പങ്കെടുക്കാം എന്നതാണ് ഈ പ്രോഗ്...
Education

താനൂരിന്റെ സ്വപ്നം പൂവണിയുന്നു, ഗവ.കോളേജിന് സ്വന്തം കെട്ടിടമുയരുന്നു

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലവകരമായ പുരോഗതി- മന്ത്രി ഡോ. ആര്‍ ബിന്ദു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലവകരമായ പുരോഗതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി മുന്നോട്ടു പോവാന്‍ കഴിയുന്ന രൂപത്തിലുള്ള അനുഭവ ഭേദ്യമായ പഠന രീതിയിലാണ് അടുത്ത വര്‍ഷം മുതല്‍ കോളേജുകളിലെ പുതിയ കരിക്കുലം തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഒഴൂർ വെട്ടുകൂളത്ത് നിര്‍മിക്കുന്ന താനൂര്‍ ഗവ. കോളേജ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അറിവുകളെ സമൂഹത്തിന്റെ ഗുണപരമായ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലാണ് സര്‍ക്കാര്‍. നൈപുണികതയ്ക്ക് പ്രാധാന്യം നല്‍കുക, പഠിക്കുമ്പോള്‍ തന്നെ തൊഴിലിനും ആഭിമുഖ്യം നല്...
Calicut, Education, Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സ്‌പോര്‍ട്‌സ് കലണ്ടര്‍ പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍ കലാലയ കായികമത്സരങ്ങള്‍ക്കുള്ള കലണ്ടര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുരുഷ വിഭാഗം ഫുട്‌ബോള്‍ തൃശൂര്‍ ശ്രീകേരളവര്‍മ കോളേജില്‍ നവംബര്‍ 1 മുതല്‍ 7 വരെയും വനിതാ വിഭാഗം കോഴിക്കോട് ജെ.ഡി.ടി. ഇസ്ലാം കോളേജില്‍ ഒക്‌ടോബര്‍ 25 മുതല്‍ 27 വരെയും നടക്കും. ഹാന്റ് ബോള്‍ പുരുഷ വിഭാഗം കൊടകര സഹൃദയ കോളേജില്‍ നവംബര്‍ 29, 30 തീയതികളിലും വനിതാ വിഭാഗം 27, 28 തീയതികളിലും നടക്കും. ആകെ 64 മത്സര ഇനങ്ങളുടെ വേദികളും സമയക്രമവുമാണ് പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 1151/2023 ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍ കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷ...
Education

അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ

വാളക്കുളം : അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ. ഗുരു ചേതന എന്നു നാമകരണം ചെയ്ത പരിപാടിയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മുറ്റത്തെ ഹരിതോദ്യാനത്തിൽ ഒത്തുചേർന്നപ്പോൾ ഗുരുവായി എത്തിയത് ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴിയായിരുന്നു.പ്രാചീന ഇന്ത്യയിലെ ഗുരുകുലം മാതൃകയിൽ വൃക്ഷച്ചുവട്ടിൽ മൺതറയിലിരുന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.സ്കൂളിലെ ദേശീയ ഹരിത സേന, ഫോറസ്റ്ററി ക്ലബ്ബ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപക ജീവിതത്തിൽ 20 വർഷം പൂർത്തീകരിച്ച സ്കൂളിലെ മുതിർന്ന അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. പ്രഥമാധ്യാപകൻ കെടി അബ്ദുല്ലത്തീഫ്, മാനേജർ ഇ കെ അബ്ദുറസാഖ്, പി ടിഎ പ്രസിഡണ്ട് ശരീഫ് വടക്കയിൽ, കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, ടി മുഹമ്മദ്‌, എം പി റജില എന്നിവർ സംബന്ധിച്ചു. ...
Education

പി.എസ്.സി പരിശീലനം ആരംഭിച്ചു

തിരൂരങ്ങാടി : യൂണിറ്റി ഫൗണ്ടേഷൻ, തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഘടന, എം.എസ്.എസ് യൂത്ത് വിംഗ് എന്നീ സംഘടനകൾ ചേർന്ന് പി.എസ്.സി പരിശീലനം ആരംഭിച്ചു. പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം തഹസിൽദാർ പി.ഒ. സാദിഖ് നിർവ്വഹിച്ചു. അബ്ദുൽ അമർ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി യതീംഖാനയിലെയും പരിസര പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികളെ സർക്കാർ സിവിൽ സർവീസിലേക്ക് എത്തിക്കുകയാണ് സംഘടനകളുടെ പ്രധാനമായ ലക്ഷ്യം. അടുത്ത സെപ്തംബർ 10 ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഇനിയും പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത മോട്ടിവേഷൻ ടൈനർ മജീദ് മൂത്തേടത്ത് ക്ലാസ്സെടുത്തു. 100 ൽ പരം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കൗൺസിലർ സി.പി. ഹബീബ,സി.എച്ച് ഖലീൽ, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി,സി.എച്ച് ഇസ്മായീൽ, ഇ.വി ഷാഫി ഹാജി, പി.വി. ഹുസൈൻ, താപ്പി റഹ്മത്തുള്ള, പി.എം വദൂദ്,ഡോ: ജസീൽ, ഇസ്ഹാഖ് വെന്നിയൂർ എന്നിവർ പ്രസംഗിച്ചു. മുനീർ താനാളൂർ, സു...
Education, Kerala, Other

വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ സെപ്റ്റംബര്‍ മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറു മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34,500/- രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‍സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം....
Education, Kerala, Other

എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിനു കീഴില്‍ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് 26നുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2570471, 9846033...
Education, Kerala, Malappuram, Other

പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി.സി, ഇ.ബി.സി (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ) സമുദായങ്ങളിൽ ഉൾപ്പെട്ട കുടുംബവാർഷിക വരുമാനം രണ്ടര ലക്ഷമോ അതിൽ കുറവോ ഉള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് 4000 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ പൂരിപ്പിച്ച് ആഗസ്റ്റ് 16നകം സ്‌കൂളിൽ സമർപ്പിക്കണം. സ്‌കൂൾ അധികൃതർ സെപ്റ്റംബർ 30നകം ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തണം. ഫോൺ: 0491 2505663. ...
Education

സ്‌പോർട്‌സ് ക്വാട്ട സീറ്റ് ഒഴിവ്

നിലമ്പൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി.എ മലയാളം, ബി.കോം ഫിനാൻസ്, എം.എസ്.സി ജ്യോഗ്രഫി എന്നീ കോഴ്‌സുകളിൽ സ്‌പോർട്‌സ് ക്വാട്ട വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ ആഗസ്റ്റ് 11ന് വൈകീട്ട് നാലിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 9745868276.
Education, Kerala, Malappuram, Other

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിര...
Education

ഓണപ്പരീക്ഷ 16 മുതൽ; 25ന്‌ സ്‌കൂൾ അടയ്‌ക്കും, സെപ്‌തംബർ നാലിന്‌ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16 മുതൽ 24 വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങും. 19ന്‌ പ്രധാന പിഎസ്‌സി പരീക്ഷയുള്ളതിനാലാണ്‌ ഈ ക്രമീകരണം. പ്ലസ്‌ വൺ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാൽ ക്ലാസ്‌ തലത്തിലാണ്‌ പരീക്ഷ സംഘടിപ്പിക്കുക. 25ന്‌ ഓണാഘോഷത്തിനുശേഷം സ്‌കൂൾ അടയ്‌ക്കും. അവധിക്കുശേഷം സെപ്‌തംബർ നാലിന്‌ സ്‌കൂൾ തുറക്കും.1 മുതൽ 10 വരെ ക്ലാസുകളിലെ പരീക്ഷക്കുള്ള ചോദ്യപേപ്പർ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കും. പ്ലസ് ടു പരീക്ഷ പേപ്പർ അതത് സ്കൂളുകൾ തയ്യാറാക്കേണ്ടി വരും. ...
Education, Kerala, Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു, കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി മലബാര്‍ മേഖലയില്‍ 97 അധിക ബാച്ചുകള്‍ താല്‍കാലികമായി അനുവദിക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. മലബാറില്‍ 15,784 സീറ്റുകള്‍ കൂടി ഇനിയും വേണമെന്നും അദ്ദേഹം പറഞ്ഞു. 4,64,147 പേര്‍ പ്രവേശനത്തിനായി അപേക്ഷിച്ചെന്നും 4,03,731 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണിന് പ്രവേശനം നേടിയതായും മന്ത്രി വ്യക്തമാക്കി. മലപ്പുറം 53, പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂര്‍ 10, കാസര്‍കോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ...
Education, Information, Job, Kerala

ഉന്നതി മെഗാ ജോബ് ഫെയർ 22ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉന്നതി-2023 മെഗാ ജോബ് ഫെയർ ജൂലൈ 22ന് രാവിലെ 10.30 ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നടക്കും. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 40ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോബ്‌ഫെയറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570. ...
Education, Information, Kerala

തളിര് സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2023ന് ജൂലൈ 31 വരെ അപേക്ഷിക്കാം. തളിരിന്റെ വാർഷിക വരിസംഖ്യയായ 250രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം. ഇവർക്ക് 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതതു മാസങ്ങളിൽ ലഭ്യമാവുന്നതാണ്. 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്. ജൂനിയർ(5,6,7ക്ലാസുകൾ), സീനിയർ(8,9,10ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160 പേർക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകും. ജില്ലാ തലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000രൂപയും പിന്നീടു വരുന്ന 50 സ്ഥാനക്കാർക്ക് 500രൂപയും സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യ മൂന്നു റാങ്കുകാർക്ക് 10000, 5000, 300...
Education, Kerala, Malappuram

സാമ്പത്തിക സാക്ഷരതാ ക്വിസ്: ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കൾ

സർക്കാർ സ്‌കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസർവ് ബാങ്ക് നടത്തിയ മലപ്പുറം ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കളായി. എ. അഹമ്മദ് റാസി, വി.വി പ്രബിൻ പ്രകാശ് എന്നിവരാണ് സ്‌കൂളിന് വേണ്ടി മത്സരിച്ചത്. ജൂൺ 26നു ഓൺലൈനായി സംഘടിപ്പിച്ച ഉപജില്ലാതല ക്വിസിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയ സ്‌കൂളുകളാണ് ജില്ലാതല ക്വിസിൽ പങ്കെടുത്തത്. മലപ്പുറത്തു നടന്ന ക്വിസ് മത്സരത്തിൽ ജി എച്ച് എസ് എസ് തടത്തിൽപറമ്പ് (അയൻ, മെഹബൂബ ജന്ന), ജി എച്ച് എസ് കാപ്പ് ( സി. മുഹമ്മദ് നിജിൽ, പി. ഫാത്തിമ റിയാന പി) എന്നീ സ്‌കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലാതല ക്വിസിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 7500 രൂപ, 5000 രൂപ എന്ന ക്രമത്തിലും സ...
Education, Kerala, Local news, Malappuram

വിജയസ്പര്‍ശം പദ്ധതിക്ക് ഒളകര ജി എല്‍ പി സ്‌കൂളില്‍ തുടക്കമായി

പെരുവള്ളൂര്‍ : ഒളകര ജി.എല്‍.പി.സ്‌കൂളില്‍ വിജയഭേരി വിജയസ്പര്‍ശം പദ്ധതിക്ക് തുടക്കമായി. പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ കണ്ടെത്തി മുഖ്യ ധാരയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് വിജയസ്പര്‍ശം. സ്‌കൂള്‍ തല ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ തസ്ലീന സലാം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും മലപ്പുറം ജില്ലാഭരണകൂടവും സംയുക്തമായാണ് 'വിജയസ്പര്‍ശം' നടപ്പിലാക്കുന്നത്. 'വിജയഭേരി' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയവരാണ് മലപ്പുറം ജില്ലയിലെ പൊതുസമൂഹം എന്നും. ഇന്ന് മലപ്പുറം പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിലെത്തിയത് അതിന്റെ പ്രതിഫലനമാണെന്നും പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ് അഭിപ്രായപ്പെട്ടു. എസ് എം സി ചെയര്‍മാന്‍ കെ എം പ്രതീപ് കുമാര്‍, എം പി ടി എ പ്രസിഡണ്ട് സൗമ്യ, കുട്ടന്‍ മാസ്റ്റര്‍, സോമരാജ് പാലക്കല്‍, മുഹമ്മദ് നബീല്‍ പി, എന്നിവര്‍ സം...
Education, Information

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്ല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2570471, 9846033009. https://app.srccc.in/register എന്ന ലിങ്ക് ഉപയോഗിച്ചും അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 20നകം ലഭിക്കണം. ...
Education

ബഷീര്‍ കഥാപാത്രങ്ങളുടെ നേര്‍ചിത്രവും ഇമ്മിണി ബല്യ സുല്‍ത്താന്റെ ബല്യ ഓര്‍മ്മകളുമായി വിദ്യാര്‍ത്ഥികള്‍

കൊടിഞ്ഞി: എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൈരളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്മായ പരിപാടികളോടെ ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു. 'ഇമ്മിണി ബല്യ പുസ്തകോത്സവം' എന്ന ശീര്‍ഷകത്തില്‍ നടന്ന പുസ്തക പ്രദര്‍ശനം ശ്രദ്ധേയവും ഉപകാരപ്രദവുമായി. വിദ്യാര്‍ത്ഥികളില്‍ വായനാശീലവും പുസ്തക പരിചയവും വീണ്ടെടുക്കാന്‍ ഏറെ സഹായകമായി. എന്‍.സി ബുക്ക്‌സുമായി സഹകരിച്ച് നടത്തിയ പുസ്തക പ്രദര്‍ശനം സ്‌കൂള്‍ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.ടി നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍, സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി,കൈരളി ക്ലബ്ബ് കണ്‍വീനര്‍ ദിവ്യനായര്‍ ടീച്ചര്‍ സംസാരിച്ചു. ചടങ്ങില്‍ ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കരണം, സമ്മാന വിതരണം, മാഗസിന്‍ പ്രകാശനം എന്നിവ നടന്നു. ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ്,സുഹ്‌റ, നാരായണി, ബഷീര്‍,ഖാദര്‍, അബൂബക്കര്‍, അബ്ദു റഷീദ്, ...
Education, Information, Kerala, Malappuram

കെട്ടിട നിർമ്മാണ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്

കെട്ടിട നിർമ്മാണ തൊഴിലാളി ബോർഡിലെ അംഗ തൊഴിലാളികളുടെ മക്കൾക്ക് നൽകി വരുന്ന എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് ഒന്നു വരെ സ്വീകരിക്കും. ബോർഡിലെ അംഗതൊഴിലാളികളുടെ മക്കൾക്ക് വിവിധ കോഴ്സുകൾക്ക് നൽകിവരുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ (ഉന്നത വിദ്യാഭ്യാസ ധനസഹായം) കോഴ്സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെ സ്വീകരിക്കുന്നതാണെന്നും ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ...
Education

പഠനം വിദ്യാര്‍ഥി കേന്ദ്രീകൃതമാകണം- മന്ത്രി ഡോ. ആര്‍. ബിന്ദു

പഠനം തീര്‍ത്തും വിദ്യാര്‍ഥി കേന്ദ്രീകൃതമാകുന്നതും വിജ്ഞാനം ജനകേന്ദ്രീകൃതമാകുന്നതുമായ ഒരു പാഠ്യപദ്ധതി രൂപവത്കരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. നാലുവര്‍ഷ ബിരുദ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളെ വിഷമിപ്പിക്കുന്ന കേന്ദ്രങ്ങളായി കോളേജുകള്‍ മാറരുത്. സദാചാര പോലീസും കടുത്ത നിയമങ്ങളുമായി സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന സമീപനം മാറണം. വിദ്യാര്‍ഥികളുടെ ഭാവനാശേഷി ഉണര്‍ത്തുന്ന സമീപനമാണ് അധ്യാപകര്‍ക്കുണ്ടാകേണ്ടത്. പുതിയ ദേശീയ വിദ്യാഭ്യാസത്തിന്റെ അനുകരണമായിരിക്കില്ല കേരളത്തിലുണ്ടാവുക. ശാസ്ത്രബോധവും മതേതരവും ജനാധിപത്യവുമായ ഒന്നായിരിക്കും. ഇതിനായി നേരത്തേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ...
Education

പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം രജിസ്ട്രേഷൻ ജൂലൈ 3 ന്

പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം, സ്പോർട്സ് മികവ് രജിസ്ട്രേഷൻ ജൂലൈ 3 ന് ആരംഭിക്കും. ഇതുവരെ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്താത്തവർക്കും, രണ്ടാം ഘട്ടം ചെയ്യാത്തവർക്കും അപേക്ഷിക്കാം. സ്പോർട്സ് മികവ് രജിസ്ട്രേഷൻ ചെയ്ത ശേഷം അച്ചീവ്മെന്റ് രജിസ്റ്റർ കാർഡ്, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഒറിജിനലും, പകർപ്പും സഹിതം ജൂലൈ 3 ന് രാവിലെ 10 മണി മുതൽ ജൂലൈ 4 ഉച്ചയ്ക്ക് 12 മണി വരെ വെരിഫിക്കേഷനായി മലപ്പുറം ജില്ല സ്പോർട്സ് കൗൺസിലിൽ എത്തിച്ചേരണം. വെരിഫിക്കേഷന് ശേഷം ജൂലൈ 3, 4 തീയതികളിൽ തന്നെ സ്‌കൂൾ ഓപ്ഷൻ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് നൽകേണ്ടതാണെന്നും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ- 0483 2734701, 9495243423. ...
Breaking news, Education, Kerala

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു ; ഫലം അറിയാന്‍

പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമതും അവസാനത്തേതുമായ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം 2023 ജൂലൈ ഒന്നിന് രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയാണ്. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ് സൈറ്റായ www.hscap.kerala.gov.inലെ Candidate Login-SWS ലെ Third Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിലൂടെ ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകണം. ...
Education

പെരുന്നാള്‍ ആഘോഷത്തിലേക്ക് ആവേശമായി ലബ്ബൈക്ക് ഡിജിറ്റല്‍ ക്വിസിന് പരിസമാപ്തി

കൊടിഞ്ഞി : എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 'ലബ്ബൈക്ക്' ഡിജിറ്റല്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. തഖ് വിയ, എതിക്‌സ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച മത്സരം ആവേശവും അനുഭൂതിയും അനുഭവവുമായി. സ്‌കൂളിലെ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മല്‍സരം.ആദ്യ ഘട്ടത്തില്‍ 5,6,7 ക്ലാസുകളിലെ പന്ത്രണ്ട് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം 24 പേര്‍ റിട്ടണ്‍ ടെസ്റ്റിലൂടെ മാറ്റുരയ്ക്കുകയും അതില്‍ നിന്നും 6 പേര്‍ ഫൈനല്‍ സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫാത്തിമ റിന്‍ഷ അഞ്ചാം ക്ലാസ്, ഫാത്തിമ റിദ, നഫ്‌ന ഷാനി ആറാം ക്ലാസ്, മുഹമ്മദ് റാസി,നാദിയ തസ്‌നി,അന്‍ഷിദ് കെ.വി ഏഴാം ക്ലാസ് എന്നിവരാണ് ഫൈനല്‍ സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനല്‍ റൗണ്ട് ഓറല്‍ ആന്‍സറിംങ്ങ്, പിച്ചര്‍ ഐഡന്‍ന്റിഫൈ, ഫ്‌ളാഗ് ഐഡന്‍ന്റിഫൈ, സൗണ്ട് വെരിഫിക്കേഷന്...
Education

വായനാ വസന്തം തീർത്ത അക്ഷര പുത്രിയ്ക്കൊപ്പം താഴേചിന ജി. എം. എൽ. പി സ്കൂൾ

തിരൂരങ്ങാടി : വായന മാസാചാരണത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിൽ തിരൂരങ്ങാടി താഴെചിന ജി. എം. എൽ. പി സ്കൂൾ, വിദ്യാരംഗം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ കെ. വി. റാബിയ നിർവ്വഹിച്ചു. സ്കൂളിലെ വിദ്യാരംഗം ക്ലബ്‌ അംഗങ്ങളും പി. ടി. എ അംഗങ്ങളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായി.വൈകല്യങ്ങൾ അതിജീവിച്ച് അനേകർക്ക് അക്ഷരവെളിച്ചമേകിയും അതിജീവന പാഠം നൽകിയും നാടിന്റെ അഭിമാനമായി മാറിയ കെ. വി റാബിയ കുട്ടികൾക്ക് മുന്നിൽ വായനയുടെ വാതായനങ്ങൾ തുറന്നു വെച്ചു. ദുഷ്കരമായ പാതകൾ താണ്ടി വിജയഗാഥ തീർത്ത ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് ഏറെ പ്രചോദനം പകരുന്നവയായിരുന്നു. പുസ്തകങ്ങളിലൂടെ ലഭിച്ച വായനാനുഭൂതി കുട്ടികൾക്ക് മുന്നിൽ നേർ സാക്ഷ്യങ്ങളായി മാറി. പ്രധാനാധ്യാപിക പത്മജ. വി. അക്ഷര പുത്രിയെ പൊന്നാടയണിയിച്ചു ആദരിച്ചു. പി. ടി. എ. പ്രസിഡണ്ട്‌ അഷ്‌റഫ്‌ താണിക്കൽ മെമെന്റോ നൽകി. അവശതകൾക്ക് സാന്ത്വനമേകി വിദ്യാർഥികൾ സമാഹരിച്ച ...
Education

കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാദിനം സമുചിതമായി ആചരിച്ചു

കൊടിഞ്ഞി : എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായന ദിനത്തോടനുബന്ധിച്ച് കൈരളി ക്ലബ്ബിന്റെ കീഴില്‍ വ്യത്യസ്ത പരിപാടികളും മല്‍സരങ്ങളും നടന്നു. പരിപാടി വിദ്യാര്‍ഥികളില്‍ വായനയുടേയും പുസ്തകങ്ങളുടെയും പ്രാധാന്യത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. വായന ദിനത്തിന്റെ ഭാഗമായി ലൈബ്രറി ക്ലബിന്റെ കീഴില്‍ പുതിയ ലൈബ്രറി ആന്റ് കൗണ്‍സില്‍ റൂമിന്റെ ഉദ്ഘാടനം സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍, ലൈബ്രറി കണ്‍വീനര്‍ ഗില്‍ഷ ടീച്ചര്‍,കൗണ്‍സിലര്‍ ഷംന ടീച്ചര്‍ പങ്കെടുത്തു.ഭാരവാഹികളായ അശ്വതി ടീച്ചര്‍, അശ്വനി ടീച്ചര്‍ നേതൃത്വം നല്‍കി. കൈരളി ക്ലബ് സ്‌കൂളിലെ വിവിധ വിഭാഗങ്ങള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു. എല്‍.പി വിഭാഗം വായന മത്സരം, യു.പി വിഭാഗം ക്വിസ്, പോസ്റ്റര്‍ നിര്‍മാണം. എച്ച്.എസ് വിഭാഗം ക്വിസ്, പ്രസം...
Education

ഇ വി എം മെഷീൻ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആവേശകരമായി

തിരൂരങ്ങാടി : വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ വി എം മെഷിൻ ഉപയോഗിച്ച് നടത്തി. രാവിലെ 9 30 മുതൽ 12 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾ ആവേശപൂർവ്വം ഏറ്റെടുത്തു. വോട്ടർമാരായും പോളിംഗ് ഓഫീസർമാരായും പ്രിസൈഡിങ് ഓഫീസറായും വിദ്യാർഥികൾ തിളങ്ങി. അഞ്ചു സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു ബൂത്തുകളിലായി 10 വോട്ടിങ് യൂണിറ്റുകൾ ക്രമീകരിച്ചു. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് കൺട്രോൾ യൂണിറ്റ് ഓൺ ചെയ്യുമ്പോൾ അഞ്ചു ബാലറ്റ് യൂണിറ്റുകളും ഒന്നിച്ച് ആക്ടീവ് ആകുന്ന രീതിയിലായിരുന്നു ക്രമീകരണം.ഇലക്ഷനോട് അനുബന്ധിച്ച് മീറ്റ് ദ ക്യാൻഡിഡേറ്റ്, ഇലക്ഷൻ ക്യാമ്പയിൻ തുടങ്ങിയവ നടന്നിരുന്നു. പൊതു ...
Education

തൃക്കുളം ഹൈ സ്‌കൂളില്‍ പുസ്തക പ്രദര്‍ശനം

തിരൂരങ്ങാടി : ചെമ്മാട് പ്രതിഭ ലൈബ്രറി വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തക പ്രദര്‍ശനം തൃക്കുളം ഹൈ സ്‌കൂളില്‍ വെച്ച് നടന്നു. ഇതോടൊപ്പം നിരവധി കുട്ടികള്‍ ലൈബ്രറി അംഗത്വം സ്വീകരിച്ചു. ലൈബ്രറി സെക്രട്ടറി കെ ശ്രീധരന്‍, പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, താലൂക്ക് കൗണ്‍സിലര്‍മാരായ പി.സി. സാമുവല്‍, കെ സത്യന്‍, പ്രതിഭ തിയേറ്റര്‍സ് സെക്രട്ടറി തൃക്കുളം മുരളി, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ...
Education

2000 മാഗസിനുകളുമായി നാഷണൽ സ്കൂൾ വിദ്യാർത്ഥികൾ

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ 2000 മാഗസിനുകൾ പ്രകാശിതമായി.പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ അംഗവുമായ ശ്രീ പി .കെ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. ചരിത്രപരമായ ദൗത്യത്തിൽ പങ്കാളിയായതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. ഹസ്സൻ ഹുദവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മലയാള വിഭാഗം കൺവീനർ മുഹമ്മദ് സാലിം സ്വാഗതം പറഞ്ഞു.പ്രഥമാധ്യാപകൻ എ. മുഹിയുദ്ദീൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ 2000 മെഗാ മാഗസിനുകളുടെ പ്രകാശനം സ്കൂൾ ജനറൽ മാനേജർ യു.ഷാഫി ഹാജിയും KAMM ട്രസ്റ്റ് സെക്രട്ടറി യൂസുഫ് ചോനാരിയും ചേർന്ന് നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ പി. അബ്ദുറഹീം, ക്ലബ്ബ് കോർഡിനേറ്റർ സബിദ, അധ്യാപകരായ ഷിജു, പ്രിയേഷ് മോൻ, സ്റ്റാഫ് സെക്രട്ടറി പ്രജീഷ്, ഉസ്മാൻ കോയ, മിനി മുംതാസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.ഇംഗ്ലീഷ് ക്ലബ് കൺവീനർനാജിഹ പരിപാടിക്ക് നന്ദി...
error: Content is protected !!