Tuesday, September 1

മുന്നിയൂരിൽ കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരൂരങ്ങാടി : വിള ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ ഹനീഫ ആച്ചാട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി വിള ഇന്‍ഷൂറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് തുടങ്ങിയ പദ്ധതികളെ കുറിച്ച് കര്‍ഷകര്‍ക്ക് പരിശീലനത്തിലൂടെ ബോധവല്‍ക്കരണം നല്‍കി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.പി സുബൈദ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജാസ്മിന്‍ മുനീര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ശംസുദ്ധീന്‍ മണമ്മല്‍, ചാന്ത് അബ്ദുസ്സമദ്, പി.പി സഫീര്‍, സി.ഡി.എസ് പ്രസിഡന്റ് വി.കെ ഷരീഫ, കൃഷി ഒാഫീസര്‍ രേഷ്മ, കൃഷി വകുപ്പ് ജീവനക്കാരായ ശ്രീജ, ധന്യ, നൗഫീദ, ശ്രുതി എന്നിവര്‍ സംസാരിച്ചു.