Sunday, November 29

മുതിർന്ന കോൺഗ്രസ്, സുന്നി നേതാവ് തിരൂരങ്ങാടി എം എൻ കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു

തിരൂരങ്ങാടി: മുതിർന്ന കോൺഗ്രസ് നേതാവും സുന്നി നേതാവുമായ എം എൻ കുഞ്ഞിമുഹമ്മദ് ഹാജി (95) അന്തരിച്ചു.

കെ പി സി സി അംഗം, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട്, ദീ ർഘകാലം ഡിസിസി ട്രഷറർ, തിരൂരങ്ങാടി വലിയപള്ളി പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറി, ഹിദായത്തു സ്വിബ് യാൻ സംഘം വർക്കിംഗ് പ്രസിഡണ്ട്, താഴെചിന മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, മേലേചിന മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, തിരൂരങ്ങാടി ടൗൺ ജുമുഅ മസ്ജിദ് ജനറൽ സെക്രട്ടറി, തിരൂരങ്ങാടി സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങൾ വഹിക്കുന്നു.
തിരൂരങ്ങാടിയിലെ പ്രസിദ്ധ കുടുംബമായ പരേതനായ മെതുവിൽ നാലകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ആച്ചുട്ടി ഹജ്ജുമ്മയുടെയും മകനായി 1936 മാർച്ച് അഞ്ചിന് ജനിച്ചു. കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഫിനാൻസ് സെക്രട്ടറി, എസ് വെെ എസ് ജില്ലാ ട്രഷറർ, മലപ്പുറം ഡിസിസി ട്രഷറർ, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം, തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പാത്തുമ്മു
മക്കൾ: ഹുസെെൻ, ഫാത്തിമ, റംല, പരേതനായ മുസ്തഫ,
മരുമക്കൾ: കുഞ്ഞിമരക്കാർ ചെമ്മാട് ,
ഇബ്റാഹീം താനൂർ, ശറഫുന്നിസ ഇരിങ്ങാട്ടിരി, ജമീല മാറഞ്ചേരി. സഹോദരങ്ങൾ:
എം എൻ റഷീദ് ഹാജി എന്ന ബാവ, സുന്നി വിദ്യാഭ്യാസ ബോർഡ് മുൻ ട്രഷറർ പരേതനായ എം എൻ സിദ്ദീഖ് ഹാജി, പരേതരായ കുഞ്ഞറമുട്ടി ഹാജി, ഹംസത്ത് ഹാജി, സെെതലവി ഹാജി. സിപിഐ നേതാവ് നിയാസ് ഉളിക്കലകത്ത് സഹോദരിയുടെ മകനാണ്.