Sunday, October 18

തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് കോഴികളെ രക്ഷപ്പെടുത്തുന്നതിനിടെ യുവതികൾക്ക് പരിക്ക്

തിരൂരങ്ങാടി: കോഴിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ 2 യുവതികൾക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. ചുള്ളിപ്പാറയിൽ ഇന്നലെ വൈകീട്ട് ആണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ യുവതികളെ നായ ആക്രമിച്ചത്. ആശാ വർക്കർ കെ.വി. സുഹ്‌റ (43), സക്കീന തൂമ്പിൽ (44) എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിലെ വളർത്തു കോഴികളെ ആക്രമിക്കാൻ വന്ന നായയെ തടഞ്ഞപ്പോഴാണ് ഇരുവർക്കും പരിക്കേറ്റത്. ആദ്യം സുഹ്റയുടെ വീട്ടിലാണ് നായ എത്തിയത്. ഇവിടെ നിന്നും ഓടിപ്പോയ നായ തന്നെയാണ് സക്കീനയുടെ വീട്ടിലും എത്തിയത് എന്നാണ് അറിയുന്നത്. സുഹ്‌റക്കാണ് കൂടുതൽ പരിക്ക്. ഇരുവർക്കും താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രഥമ ശുശ്രൂഷ നൽകി. സുഹ്റയെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകി.