Tuesday, September 1

തോട്ടിലെ വെള്ളം ഉപയോഗിച്ച് ചായയും ശീതള പാനീയവും; കട പൂട്ടിച്ചു

കൊണ്ടോട്ടി : വലിയ തോട്ടിലെ വെള്ളം കൊണ്ട് ചായയും ശീതള പാനീയവും നല്‍കുന്ന കച്ചവടക്കാരനെ പിടികൂടി കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍. കരിപ്പൂര്‍ വിമാനത്താവള റോഡ് അരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലാണ് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതായി 38-ാം വാര്‍ഡ് കൗണ്‍സിലര്‍ അലി വെട്ടോടന്റെ ശ്രദ്ധയിൽ പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നഗരസഭക്ക് കീഴിലുള്ള റോഡുകളുടെ സര്‍വ്വേ നടത്തിപ്പിനായാണ് പരിസരത്ത് വാര്‍ഡ് കൗണ്‍സിലര്‍ എത്തിയത്. ഇതിനടിയിലാണ് നിരവധി തവണ തോട്ടില്‍ നിന്ന് വെള്ളമെടുത്ത് ജീവനക്കാരന്‍ കടയിലേക്ക് പോകുന്നത് കൗണ്‍സിലര്‍ കണ്ടത്. തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് കട അടപ്പിച്ചു.