Thursday, September 3

ദർസ് വിദ്യാർഥി കടലുണ്ടി പുഴയിൽ മുങ്ങിമരിച്ചു

കോഡൂർ : സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ദർസ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.

തിരൂർ വെങ്ങലൂർ സ്വദേശിയും കോഡൂർ ചെമ്മങ്കടവ് കോങ്കയം മഹല്ല് പള്ളിയിലെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ മുഹമ്മദ് ഷമീം ടി.എം( 20) ആണ് കടലുണ്ടിപ്പുഴയിലെ കോങ്കയം പള്ളിക്കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കവെ മുങ്ങി മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ
രക്ഷിച്ചതിനു ശേഷം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിതാവ് : ഷറഫുദ്ദീൻ
മാതാവ്: ശരീഅത്ത്
സഹോദരി : ഫാത്തിമ്മസന

മലപ്പുറം ഡീൻസ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.

കബറടക്കം ഇന്ന് വെങ്ങാലൂർ ജുമാ മസ്ജിദിൽ.