Saturday, September 5

അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ചു ; രണ്ടര വയസുകാരന് ദാരുണാന്ത്യം ; ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി.തൃപ്പൂണിത്തുറയില്‍ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം. പുതിയകാവ് ഊപ്പിടിത്തറ വീട്ടില്‍ രഞ്ജിത്തിന്റെയും രമ്യയുടെയും മകന്‍ ആദിയാണു മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ വടുതല കടവില്‍ ബോസ്‌കോ ഡിക്കോത്തയെ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തു.

കാലിനും തലയ്ക്കും പരുക്കേറ്റ അമ്മ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വലിയ സാധനങ്ങള്‍ ഗുഡ്സ് വണ്ടിയില്‍ മാത്രമേ കയറ്റാന്‍ പാടൂള്ളൂ എന്ന നിയമം നിലനില്‍ക്കെ കാറില്‍ വീട്ടുസാധനങ്ങള്‍ കുത്തിനിറച്ച നിലയിലായിരുന്നു.