Information

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേര്‍ക്കാം
Information

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേര്‍ക്കാം

വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കുന്നത് ഇങ്ങനെ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കാൻ ജൂണ്‍ 21 വരെ അവസരം. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാര്‍ഡുകൾ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. നിയമസഭ, ലോക്‌സഭ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടര്‍പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. നിയമസഭ,ലോക്‌സഭ വോട്ടര്‍പട്ടികയിൽ പേരുണ്ടെങ്കിലും തദ്ദേശവോട്ടര്‍പട്ടികയിൽ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. തദ്ദേശവോട്ടര്‍പട്...
Information, Other

വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് പതിവാകുന്നു ; എന്ത് കൊണ്ട് തീപിടിക്കുന്നു, പരിഹാരമാര്‍ഗം എന്ത് ? അറിഞ്ഞിരിക്കാം

ഓടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി കൂടി പതിവാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഏത് വാഹനത്തിനും ഇങ്ങനെ തീപിടിക്കാം. ഓടിക്കൊണ്ടിരിക്കുമ്‌ബോഴോ അപകടങ്ങള്‍ക്ക് ശേഷമോ ഒക്കെ വാഹനങ്ങള്‍ക്ക് തീപിടിക്കാം. എങ്ങനെയാണു വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നത്? ഒരു വണ്ടിക്കമ്ബനിയും ഏളുപ്പത്തില്‍ തീ പിടിക്കാവുന്ന രീതിയില്‍ അല്ല തങ്ങളുടെ വാഹനങ്ങള്‍ നിര്‍മിക്കുന്നത്. എങ്കിലും പല കാരണങ്ങളാല്‍ വാഹനങ്ങള്‍ക്കു തീപിടിക്കാം. അവയില്‍ ചിലവയെങ്കിലും അറിഞ്ഞിരിക്കുന്നത് സുരക്ഷിതമായ യാത്രകള്‍ക്ക് നിങ്ങളെ ഒരുപരിധി വരെയെങ്കിലും സഹായിക്കും. വയറിംഗിലെ കൃത്രിമം ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്‌സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്ബുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ സൌന്ദര്യം കൂട്ടിയേക്കും. പക്ഷേ ഇ...
Information

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ; പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് വന്നതോടെ പലര്‍ക്കും സംശയം ഉണ്ടാകും ഇനി എന്ത് എന്നത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അഡ്മിഷന്‍ സമയത്ത് ഹാജരാക്കേണ്ട രേഖകളെ കുറിച്ചും മറ്റു. താഴെ പറയുന്ന കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. 🔸പ്ലസ് വൺ പ്രവേശനത്തിനുള്ള First അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം (സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ താഴെ) പ്രവേശനത്തിനായി രക്ഷകർത്താവിനോടൊപ്പം ജൂണ്‍ 5,6,7 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) സ്കൂളിൽ ഹാജരാകേണ്ടതാണ്. ▪️വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ്...
Education, Information

ജപ്പാനിൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ പി എസ് എം ഓയിലെ ഫാത്തിമ അഫ്രക്ക് ക്ഷണം

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് വിദ്യാർഥിനിക്ക് ജപ്പാനിൽ പരിപാടിയിൽ പങ്കെടുക്കാൻ അവസരം. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി (JST), ഹൊക്കൈദോ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘’സകൂറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിന് ‘’ പി എസ്‌ എം ഒ കൊളജിലെ കെമിസ്ട്രി ഡിപ്പാർട്മെന്റിലെ പി ജി ഒന്നാം വർഷ വിദ്യാർത്ഥിനി ഫാത്തിമ അഫ്റക് ആണ് അവസരം ലഭിച്ചത്. ജപ്പാനിലെ ശാസ്ത്ര സാങ്കേതിക വളർച്ചയെ തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ടറിയുക എന്നതാണ് പ്രോഗ്രാം കൊണ്ടുദ്ദേശിക്കുന്നത്. ഡോ: ഹാഷിം പി കെ (അസിസ്റ്റന്റ് പ്രൊഫസർ : ഹൊക്കൈദോ യൂണിവേഴ്സിറ്റി) യാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, ലബോറട്ടറി സന്ദർശനങ്ങൾ, ഗവേഷണ പദ്ധതികളെ അടുത്തറിയൽ, സംസ്ക്കാരിക ആശയ വിനിമയം എന്നിവ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമാണ്. ഭക്ഷണം, താമസം, യാത്രച്ചിലവുൾപ്പെടെ ധനസഹായത്തോടെ പങ്കെടുക്കാം എന്നതാണ് ഈ പ്രോഗ്...
Information, Other

ജ്യൂസ്-ജാക്കിംഗ് എന്ന് കേട്ടിട്ടുണ്ടോ ? ; മുന്നറിയിപ്പുമായി കേരള പൊലീസ്

ജ്യൂസ് - ജാക്കിംഗ് എന്ന പുത്തന്‍ ചതി കുഴിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. റെയില്‍വേ സ്റ്റേഷനുകളിലും മറ്റു പൊതു സ്ഥലങ്ങളിലും ഉള്ള സൗജന്യ ചാര്‍ജിംഗ് പോയ്ന്റുകള്‍ വഴി ചാര്‍ജ് ചെയ്യാത്തവരായി വളരെ ചുരുക്കം പേരെ ഉണ്ടാക്കു. അത്തരക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടെയാണ് കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ നല്‍കുന്നത്. ഇത്തരത്തിലുള്ള സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഡാറ്റ ചോര്‍ത്താന്‍ കഴിയും. ഇത്തരം പൊതുചാര്‍ജ്ജിംഗ് പോയിന്റുകളില്‍ നിന്ന് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. ചാര്‍ജിംഗിനായ...
Information, Other

ചൂടല്ലേ.. ചൂടാവരുത്… ; നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല : മുന്നറിയിപ്പുമായി കേരള പൊലീസ്

മലപ്പുറം : നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ ചിലര്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കുണ്ടാക്കുന്നതും അത് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുന്നതും നമ്മള്‍ കാണാറുണ്ട്. അതിനാല്‍ തന്നെ അത്തരക്കാര്‍ക്കൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പൊലീസ് തങ്ങളുടെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ യാത്രികരെ ഓര്‍മിപ്പിക്കുന്നു. റോഡുകളില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; നിരത്തുകൾ പോർക്കളങ്ങളല്ല. അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്. വാഹനമോടിക്കുന്നയാൾ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തിൽ മറ്റു ഡ്രൈവർമാരോടോ വാഹന...
Information, Other

വോട്ട് രേഖപ്പെടുത്താൻ ഈ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‍ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് , എൻ.പി.ആർ സ്മാർട്ട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എൽ.എ / എം.എൽ.സി എന്നിവരുടെ ഔദ്യോഗിക തിരിച...
Information, Kerala, Other

വിവരങ്ങള്‍ വിരല്‍തുമ്പില്‍ അറിയാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍

രാജ്യത്താകമാനമുള്ള വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും ലഭിക്കാന്‍ സഹായകമാവുന്ന ആപ്ലിക്കേഷനാണ് വോട്ടര്‍ ഹെല്‍പ് ലൈന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്നും തല്‍സമയ ഡാറ്റ ഈ ആപ്പ് വഴി ലഭ്യമാക്കുന്നു. വോട്ടര്‍മാരെ പ്രചോദിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയുമാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം. വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും സാധിക്കും. വോട്ടര്‍ പട്ടികയില്‍ പേര് തിരയാനും വോട്ടര്‍ രജിസ്ട്രേഷനും പരിഷ്‌കരണത്തിനും ഫോമുകള്‍ സമര്‍പ്പിക്കാനും ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പരാതികള്‍ നല്‍കാനും കഴിയുന്ന സമഗ്രമായ ആപ്ലിക്കേഷനാണിത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ വരുന്ന ഒ.ടി.പി രജിസ്ട...
Information, Kerala, Other

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ധിക്കുന്നു, ഇപ്പോള്‍ പുതിയ മാര്‍ഗത്തില്‍ ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണെന്ന് കേരള പൊലീസ്. വന്‍ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണെന്നും ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് തട്ടിപ്പിന്റെ രീതിയെ കുറിച്ചും കേരള പൊലീസ് വ്യക്തമാക്കുന്നുണ്ട്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണെന്നും ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണമെന്നും എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ...
Information, Malappuram, Other

ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുക ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ദിനംപ്രതി ഹണി ട്രാപ്പ് കേസുകളില്‍ പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നും വരുന്ന ഒരു വീഡിയോ കോളുകളാണ് പലപ്പോഴും ആപത്തില്‍ ചെന്നെത്തിക്കുന്നത്. ഇത്തരത്തില്‍ ഹണി ട്രാപ്പില്‍പ്പെടുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുകയെന്നാണ് പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. അറിയാത്ത നമ്പറില്‍ നിന്നും വീഡിയോ കോള്‍ വരുന്നത് എടുക്കുമ്പോള്‍ മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍...
Information, Job, Other

ജെപിഎച്ച്എന്‍ ഗ്രേഡ് 2 തസ്തികയിലേക്ക് അഭിമുഖം

വള്ളിക്കുന്ന്: അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒഴിവുള്ള ജെപിഎച്ച്എന്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള കൂടികാഴ്ച 15/03/2024 നു വെള്ളിയാഴ്ച്ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസില്‍ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ് യോഗ്യത ജെപിഎച്ച്എന്‍ ഗ്രേഡ് 2 - ഗവണ്‍മെന്റ് അഗീകൃത എഎന്‍എം, ജിഎന്‍എം ...
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ആര്‍മി റിക്രൂട്ട്‌മെന്റ്: ഹെല്‍പ് ഡെസ്‌ക് മാര്‍ച്ച് 12 മുതല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്കായി കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ മാര്‍ച്ച് 12 മുതല്‍ 18 വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. മാർച്ച് 12ന് ഏറനാട് താലൂക്കിലും 13 ന് നിലമ്പൂർ, 14ന് പെരിന്തൽമണ്ണ, 15ന് തിരൂർ, 16ന് തിരൂരങ്ങാടി, 17ന് പൊന്നാനി, 18ന് കൊണ്ടോട്ടി താലൂക്കിലാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുക. യോഗ്യരായവർക്ക് ഹെൽപ് ഡെസ്‌ക് മുഖേന അപേക്ഷിക്കാം. ഫോൺ: 9868937887, 0495 2382953. ഇ-മെയിൽ: arocalicut67@gmail.com. ----------------- ക്വട്ടേഷൻ ക്ഷണിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി, മലപ്പുറം കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് സെക്‍ഷന്‍, ജില്...
Information

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ: മലപ്പുറം ജില്ലാക്യാമ്പ് മാര്‍ച്ച് 11ന്

മലപ്പുറം : നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി മാര്‍ച്ച് 11ന് മലപ്പുറം ജില്ലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരൂർ മുൻസിപ്പൽ ടൗൺഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യണം.അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്‌, സപ്ലി ഉള്‍പ്പടെ) അസ്ലലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്പോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്‌. അപേക്ഷകനു പകരം ഒരേ അഡ്രസ്സിലുള്ള നോമിനിക്ക്‌ ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരാകാം. ക...
Information, Kerala, Other

ഡ്രൈവിംഗ് ടെസ്റ്റില്‍ അടിമുടി മാറ്റം ; അറിഞ്ഞിരിക്കേണ്ടതെല്ലാം ഇതാ…

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ അടിമുടി പരിഷ്‌കരിച്ചിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് രീതികള്‍ പരിഷ്‌കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയാണ് പുതിയ പരിഷ്‌കാരം. ഇതാ പുതിയ പരിഷ്‌കാരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം പുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഗിയര്‍ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോര്‍ സൈക്കിളുകളില്‍ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ക്ക് കാലുകൊണ്ട് ഗിയര്‍ സെലക്ഷന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാല്‍ മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ എന്ന വിഭാഗത്തിന് ഇനി മുതല്‍ കാല്‍പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സ...
Information, Malappuram

അപ്രന്റീസ് നഴ്സുമാരെ നിയമിക്കുന്നു, റാങ്ക് പട്ടിക റദ്ദായി ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപ്രന്റീസ് നഴ്സുമാരെ നിയമിക്കുന്നു ജില്ലാ, താലൂക്ക്, സി.എച്ച്.സി ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് അപ്രന്റീസ് നഴ്‌സായി നിയമിക്കപ്പെടുന്നതിന് മലപ്പുറം ജില്ലയിലെ യോഗ്യരായ പട്ടികജാതി യുവതി-യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്ത് ബി.എസ്.സി നഴ്‌സിങ്, ജനറൽ നഴ്‌സിങ് വിജയിച്ചവരും കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ 35 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ പൂർണമായി പൂരിപ്പിച്ച അപേക്ഷ ജാതി,വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് മാർച്ച് ആറിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734901. ------------- ക്വട്ടേഷൻ ക്ഷണിച്ചു പെര...
Information, Other

നൂതന സംരംഭങ്ങൾക്ക് ബാങ്ക് വായ്പ: പദ്ധതിയിലേക്ക് അപേക്ഷിക്കാം

എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളായ കെസ്റു, മൾട്ടി പർപ്പസ് ജോബ് ക്ലബ് എന്നിവയിലേക്ക് നൂതന ആശയങ്ങളുള്ള സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ വർഷം നൂതന സംരംഭങ്ങൾക്ക് കെസ്റു പദ്ധതിപ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 20 ശതമാനം സബ്‌സിഡിയും ലഭിക്കും. 21നും 50നും ഇടയിൽ പ്രായമുള്ള കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. നൂതന ആശയങ്ങളുള്ള യുവ സംരംഭകർക്ക് മൾട്ടി പർപ്പസ് പ്രകാരം 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. രണ്ട് ലക്ഷം രൂപ സബ് സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ബന്ധപ്പെടുക. ഫോൺ: 0483 2734737. ...
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ജില്ലാ വികസനസമിതി യോഗം 24 ന് ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 24 (ശനി) രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. --------- അപേക്ഷ ക്ഷണിച്ചു സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ആന്‍ഡ് ഡി.ടി.പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ ഫെബ്രുവരി 26നകം കോഴിക്കോട് ഉപകേന്ദ്രത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനു സൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തു...
Information

ആധാറിലെ വിശദ വിവരങ്ങള്‍ അറിയാന്‍ ഇനി എളുപ്പം ; ചെയ്യേണ്ടത് ഇത്രമാത്രം

രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ട് എടുക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ ആധാര്‍കാര്‍ഡ് ആവശ്യമാണ്. ആധാറിലെ വിശദവിവരങ്ങള്‍ അറിയാന്‍ ആധാര്‍ കാര്‍ഡിന്റെ വലതുവശത്തുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് പരിശോധിക്കാന്‍ സാധിക്കും. എം ആധാര്‍ ആപ്പ് വഴി ക്യുആര്‍ സ്‌കാന്‍ ഉപയോഗിച്ച് ആധാര്‍ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. ആദ്യം എം ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക. ശേഷം ക്യുആര്‍ കോഡ് സ്‌കാനര്‍ എടുക്കുക, ആധാര്‍ കാര്‍ഡിന്റെ എല്ലാ പകര്‍പ്പുകളിലും ഒരു ക്യുആര്‍ കോഡ് ഉണ്ടാകും.ഇപ്പോള്‍, ആധാറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ആപ്പിള്‍ സ്റ്റോര്‍, വിന്‍ഡോസ് , ഗൂഗിള്‍ പ്ലേ സ്റ്റോര്‍, എന്നിവയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കായി യുഐഡിഎഐയുടെ എംആധാര്‍ ആപ്പ് അല്ലെങ്കില്‍ യുഐഡിഎഐ അംഗീകരിച്ച ക്യുആര്‍ ക...
Information

ആധാര്‍ എന്‍റോള്‍മെന്റ്, അപ്‌ഡേഷന്‍ നടപടികള്‍ വേഗത്തിലാക്കും

കിടപ്പ് രോഗികള്‍ക്ക് ആധാര്‍ സേവനങ്ങള്‍ വീട്ടിലെത്തും മലപ്പുറം : ജില്ലയിലെ ആധാര്‍ എന്‍റോള്‍മെന്റ്, അപ്‌ഡേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. റേഷന്‍ കടകള്‍ മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് വരെ ആധാര്‍ കാര്‍ഡുകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാത്ത 23.98 ലക്ഷം പേരാണ് ജില്ലയിലുണ്ടായിരുന്നത്. ഡിസംബറോടെ ഇത് 12.22 ലക്ഷമായി കുറയ്ക്കാന്‍ സാധിച്ചതായും യോഗം വിലയിരുത്തി.ആധാര്‍ പുതുക്കുന്നതില്‍ നിലവില്‍ സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 53,545 ആധാറുകളാണ് കഴിഞ്ഞ മാസം (ഡിസംബര്‍) ജില്ലയില്‍ നിന്...
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്‌മെന്റ് ഓഫ് അക്വാകൾച്ചറിന്റെ (അഡാക്ക്) പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാല്ലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 19ന് രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഉള്ളണം ഫിഷ് സീഡ് ഫാമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2961018. ----------- ഫിറ്റ്‌നസ് ട്രെയ്‌നർ കോഴ്‌സിലേക്ക് അപേക്ഷിക്കാം ഹ്രസ്വകാല പേഴ്‌സണൽ ഫിറ്റ്‌നസ് ട്രെയ്‌നർ കോഴ്‌സിലേക്ക് 18നും 26നും ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗക്കാർക്ക് മുൻഗണനയുണ്ട്. മഞ്ചേരിയിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോ...
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്നും പാറ്റേൺ /സി.ബി.സി പദ്ധതികൾ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക ആയിട്ടുള്ളവർക്ക് ആകർഷകമായ ഇളവുകളോടെ കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കി തീർപ്പാക്കുന്നതിനുള്ള കാലാവധി ജനുവരി 31 വരെ ദീർഘിപ്പിച്ചു. വായ്പാ കുടിശ്ശികക്കാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോൺ: 0483 2734807. ----------------- അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981. ------------ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം ...
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സീറ്റ് ഒഴിവ് മലപ്പുറം ഗവ. കോളേജിൽ 2023-24 വർഷത്തെ രണ്ടാം സെമസ്റ്റർ ബി.എസ്.സി ഫിസിക്‌സ് (ഓപ്പൺ -ഒന്ന്, ഇ.ഡബ്ല്യു.എസ് -ഒന്ന്, എസ്.സി -ഒന്ന്), ബി.എസ്.സി കെമിസ്ട്രി (ഇ.ഡബ്ല്യു.എസ് -രണ്ട്), ബി.എ അറബിക് (ഓപ്പൺ -ഒന്ന്, മുസ്‌ലിം -ഒന്ന്), ബി.എ എക്കണോമിക്‌സ് (ഇ.ഡബ്ല്യു.എസ് -രണ്ട്) എന്നീ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ ജനുവരി 12 ന് വൈകീട്ട് നാലിന് മുൻപായി ആവശ്യമായ രേഖകൾ സഹിതം കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9061734918. ------------------------ വിദ്യാർഥികൾക്ക് ഉപന്യാസം, ക്വിസ്സ് മത്സരം ദേശീയ ഉപഭോക്ത്യ അവകാശദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ജാഗ്രതാ സദസ്സും വിദ്യാർഥികൾക്ക് ഉപന്യാസം, ക്വിസ്സ് മത്സരങ്ങളും സംഘടിപ്പിക്കും. 'ഇ-കൊമേഴ്സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്ത്യ സംരക്ഷണം' എന്നതാണ് മത്സരത്തിന്റെ വിഷയം. ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥിക...
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപേക്ഷാ തീയതി നീട്ടി മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. ജനുവരി 31നുള്ളിൽ അപേക്ഷ സമർപ്പിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പ്ലസ്ടു വിദ്യാദ്യാസ യോഗ്യതയുള്ള പ്രസ്തുത കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ അപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: നാഷണൽ സർവ്വീസ് സൊസൈറ്റി പെരിന്തൽമണ്ണ, ഫോൺ: 9847610871, മഅ്ദിൻ അക്കാദമി സ്വാലത്ത് നഗർ, ഫോൺ: 97453807...
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് കോട്ടയ്ക്കൽ വില്ലേജിൽ റി.സർവേ നമ്പർ 482/18ൽപ്പെട്ട 3.11 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം ജനുവരി 11ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്തുവെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു. ---------------------- ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വിതരണം; അപേക്ഷ ക്ഷണിച്ചു ചാലിയാര്‍ പഞ്ചായത്തിലെ കണ്ണന്‍കുണ്ടില്‍ ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് വിതരണം ചെയ്തതിന് ശേഷം അവശേഷിക്കുന്ന ഭൂമിയിലേക്ക്് താമസിക്കുന്നതിന് ഭൂരഹിതരായ പട്ടിക വര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരും സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബ സ്വത്തായി ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായിരിക്കണം. ഭൂമി ലഭിക്കുന്നപക്ഷം അവിടെ താമസിക്കുന്നതിന് സമ്മതമാണെന്ന സാക്ഷ്യപത്രം, അപേക്ഷകന്റെ ജാതി സ...
Information, Job, Malappuram

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപേക്ഷ ക്ഷണിച്ചു കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ പാലക്കാട്, തൃശൂർ, എറണാകുളം നോളജ് സെന്ററുകളിൽ ജനുവരി 17ന് തുടങ്ങുന്ന കെൽട്രോൺ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടു യോഗ്യരായിരിക്കണം. മൂന്നു മാസമാണ് കോഴ്‌സ് കാലാവധി. താത്പര്യമുള്ളവർ 7356111124, 9188665545 എന്ന നമ്പറിൽ ബന്ധപ്പെടണം. ക്വട്ടേഷൻ ക്ഷണിച്ചു നിലമ്പൂർ താലൂക്കിലെ കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, മഞ്ചീരി ചാലിയാർ പഞ്ചായത്തിലെ അമ്പുമല മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം വഴിക്കടവ് പഞ്ചായത്തിലെ അളക്കൽ, പുഞ്ചക്കൊല്ലി എന്നീ ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻകട വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഡ്രൈവർ സഹിതം ചരക്കുവാഹനം/ഫോർവീൽ വാഹനം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ളവരിൽ നിന്നും ക്വാട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 20ന് വൈകീട്ട് അഞ്ചിനുള്ളിൽ ജി...
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സ്റ്റാഫ് നഴ്സ് നിയമനം മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ആർട് സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 21,000 രൂപയാണ് പ്രതിമാസ വേതനം. ബി.എസ്.സി നഴ്സിങ്/ജനറൽ നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എ.എൻ.എം എന്നിവയും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ജനുവരി ആറിന് വൈകീട്ട് അഞ്ചിനകം careergmcm@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും നൽകിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0483 2766056. ജൂനിയർ റിസർച്ച് ഫെലോ ഒഴിവ് മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർ...
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പി.എസ്.സി തെരഞ്ഞെടുപ്പ് റദ്ദാക്കി മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഉറുദു ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ: 19/2023) തസ്തികയിലേക്ക് യോഗ്യരായ ആരും ആപേക്ഷിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. ------------- ലേലം ചെയ്യും കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് താനാളൂർ വില്ലേജിൽ കെ. പുരം ദേശം ബ്ലോക്ക് നമ്പർ 3 റീസർവേ 38/8 ൽപ്പെട്ട 0.92 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളുമടക്കം ജനുവരി 25ന് രാവിലെ 11ന് വസ്തുനിൽക്കുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു. ---------------- പ്രാദേശിക നൂതനാശയങ്ങളെ അവതരിപ്പിക്കാൻ അവസരം സംസ്ഥാന സർക്കാരിന്റെ വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് തുട...
Information, Other

നിര്‍മാണ പ്രവൃത്തി ; വിവിധ ഇടങ്ങളില്‍ ഗതാഗതം തടസ്സപ്പെടും

ഗതാഗതം തടസ്സപ്പെടും നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലമ്പൂർ ബ്ലോക്കിലെ മുട്ടിക്കടവ്-പള്ളിക്കുത്ത്-വടക്കേകയി റോഡിൽ നാളെ(ജനുവരി ഒന്ന് മുതൽ) മുതൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ----------------- നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലമ്പൂർ ബ്ലോക്കിലെ മുപ്പിനി- വെള്ളാടിമുണ്ട-വടക്കേകയി റോഡിൽ ഇന്ന് (ഡിസംബർ 31) മുതൽ വാഹന ഗതാഗതം തടസ്സപ്പെടും. വരക്കോട് എന്ന സ്ഥലത്ത് കലുങ്ക് പണി നടക്കുന്നതിനാൽ മുപ്പിനി ഭാഗത്തുനിന്നും വടക്കേകയി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സീതിപ്പടിയിൽനിന്നും മരംവെട്ടിച്ചാൽ -മൂത്തേടം വഴിയും വടക്കേകയി ഭാഗത്തുനിന്നും മുപ്പിനി ഭാഗത്തേക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വരക്കോട്നിന്നും മൂത്തേടം വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ------------- നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ മങ്കട ബ്ലോക്കിലെ വറ്റല്ലൂർ-നെച്...
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ ഫുൾ സ്റ്റാക്ക് വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്മെന്റ് യൂസിങ് പൈത്തൺ, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ 0494-2697288, 8590605276 എന്ന നമ്പറിൽ ബന്ധപ്പെടണം. ---------------------------------- അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയൂർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന കോഴ്സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ. പ്രാക്ടിക്കൽ ട...
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും

ജില്ലാതല ബാങ്കിങ് അവലോക സമിതി യോഗം നാളെ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം നാളെ രാവിലെ 10 ന് മലപ്പുറം ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ ചേരും. ----------------- യുവ കർഷക സംഗമം സംഘടിപ്പിക്കുന്നു കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. 2024 ജനുവരി 6,7 തീയതികളിൽ ആലപ്പുഴ, കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചാണ് സംഗമം. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവ കർഷകർക്കും കൃഷിയിൽ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷൻ,വികാസ് ഭവൻ,തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ 2023 ഡിസംബർ 31 ന് മുൻപ് അപേക്ഷിക്കണം. ഫോണ്‍ - 0471 2308630. ----------------- ദര്‍ഘാസ് ക്ഷണിച്ചു മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറു...
error: Content is protected !!