Thursday, September 3

കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ചങ്ങരംകുളം സ്വദേശികളായ സ്ത്രീയും മരുമകളും മരിച്ചു

പെരിന്തൽമണ്ണ : നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ഒരു കുടുംബത്തിലെ 2 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.

ചങ്ങരംകുളം കോക്കൂര്‍ സ്വദേശികളായ മാളിയേക്കല്‍ ആയിഷ(76), മരുമകൾ സജ്ന(43) എന്നിവരാണ്‌ മരിച്ചത്‌. സജ്നയുടെ ഭര്‍ത്താവ്‌ അഷറഫിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന് ഉച്ചയ്ക്കാണ് അപകടം. പട്ടാമ്പി പെരിന്തൽമണ്ണ റോഡില്‍ കൊപ്പത്ത് വെച്ചാണ് ആകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിയുകയായിരുന്നു ഒരു കുടുംത്തിലെ 2 പേർ മരിച്ചു.
മരണപ്പെട്ടത് ഉമ്മയും മരുമകളുമാണ്.
ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ആണ്‌ അപകടം. ഇവര്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്‌ മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക്‌ മറിഞ്ഞാണ്‌ അപകടം.

മൃതദ്ദേഹം പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിൽ മോർച്ചറിയിൽ.