Saturday, May 23

Tag: accident death

ടോറസ് ലോറിയിടിച്ച്  സൈക്കിൾ യാത്രക്കാരൻ മരിച്ചു
Accident

ടോറസ് ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

ചാവക്കാട് ടോറസ് സൈക്കിളിലിടിച്ച് അപകടം; സൈക്കിൾ യാത്രികന് ദാരുണാന്ത്യം.. തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാബി നൂറുദ്ദീൻ (68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം._സൈക്കിളിൽ പോകുകയായിരുന്ന നൂറുദ്ദീനെ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് തെറിച്ചു വീണ നൂറുദ്ധീൻ്റെ തലയിലൂടെ ലോറി കയറി യിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു....
Accident

നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാതാരം ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കൂത്തുപറമ്പ് കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം പൊലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചറ് കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. പേരാവൂർ ഭാഗത്തു നിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ച ശേഷം പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്. ഇരുവരും സംഭവം സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ മരണപ്പെട്ട ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്ത് പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ്. മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ് മരണപ്പെട്ട സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർഥി തലശ്ശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ...
Other

തിരൂരങ്ങാടിയുടെ സ്നേഹം ഹൃദയത്തിൽ നിറച്ച് ബി.എസ്.എഫ് ജവാൻമാർക്ക് ഊഷ്മള യാത്രയയപ്പ് നൽകി

തിരൂരങ്ങാടി: 2026 നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഒരു മാസത്തോളം താമസിച്ച ബി.എസ്.എഫ് (Border Security Force) ജവാൻമാർ നാടിനോടും മാനേജ്മെൻ്റിനോടുമുള്ള സ്നേഹവും നന്ദിയും പങ്കുവെച്ച് ഇന്ന് മടങ്ങി. ബറ്റാലിയൻ 83-ൽപ്പെട്ട 45 അംഗ സംഘം കഴിഞ്ഞ ഒരു മാസം സ്കൂൾ ക്യാമ്പസിൽ താമസിച്ചു വരികയായിരുന്നു. ഈ കാലയളവിൽ നാട്ടുകാരുടെ സഹകരണവും സ്‌നേഹവും, സ്കൂൾ മാനേജ്മെൻ്റിന്റെയും സ്റ്റാഫിന്റെയും സൗഹൃദപരമായ സമീപനവും ഏറെ സന്തോഷം നൽകിയതായി സേനാംഗങ്ങൾ അഭിപ്രായപ്പെട്ടു. തിരൂരങ്ങാടിയുടെ സമ്പന്നമായ ചരിത്രവും സാമൂഹിക-വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും അവർ വലിയ ആകർഷണത്തോടെയാണ് നിരീക്ഷിച്ചതെന്ന് ജവാൻമാർ പറഞ്ഞു. ബി.എസ്.എഫ് സംഘത്തിന് യാത്രയയപ്പ് നൽകാനായി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ...
Accident

ഗുണ്ടൽപേട്ടയിൽ വാഹനാപകടം: മമ്പുറം സ്വദേശി ഉൾപ്പെടെ 2 പേർ മരിച്ചു

കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത് തിരൂരങ്ങാടി മമ്പുറം മൂക്കമ്മൽ മുസ്തഫയുടെ മകൻ മുനീർ(30), ഭാര്യയുടെ മാതാവ് കണ്ണൂർ സ്വദേശി മുനീറ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാനിയ മിർസ (22), നിഹാല (26), മോഹിസ് സിദാൻ (മൂന്നര വയസ്സ്), ബിലാൽ (34), സഹല പർവീൻ (28 എന്നിവർക്ക് പരിക്കേറ്റു. ഇതിൽ സിദാൻ ഗുരുതരാവസ്ഥയിൽ ആണ്. ഇവർ സഞ്ചരിക്കുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുനീർ ഭാര്യ വീട്ടുകാരോടൊപ്പം കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. അപകടത്തിൽഅഞ്ചുപേർക്ക് പരിക്കുണ്ട്.ഇതിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. മുനീർ കുറച്ചു മുമ്പാണ് മുനീർ കണ്ണൂരിൽ നിന്ന് വിവാഹം കഴിച്ചത്....
Accident

കളിക്കുന്നതിനിടെ ഗെയ്റ്റ് ദേഹത്ത് വീണ് 5 വയസുകാരൻ മരിച്ചു

കാടാമ്പുഴ: കളിക്കുന്നതിനിടെ ഗെയ്റ്റ് തലയിൽ വീണ് 5 വയസുകാരൻ മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ കളത്തിങ്ങൽ റഷീദിൻ്റെയും കുന്നത്തൊടി ജസീനയുടെയും മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.മാറാക്കര ചെറുപറമമ്പിൽ വെച്ചാണ് സംഭവം.തകരാറിലായ ഗെയ്റ്റ് അഴിച്ചു വച്ച സ്ഥലത്ത് മറ്റു കുട്ടികൾക്കൊപ്പം മഹ്സിൻ കളിക്കുമ്പോഴാണ് അപകടം. സമീപത്തെ വീട്ടിലെ ഗേറ്റ് കേടുവന്നതിനെ തുടർന്ന് ചാരി വെച്ചിരുന്നു. ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീണാണ് അപകടം. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....
Accident

ബസിൽ കയറാൻ ശ്രമിക്കവെ താഴെ വീണ ജീവനക്കാരൻ ബസ് കയറി മരിച്ചു

വളാഞ്ചേരി: ബസിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ ബസ് ജീവനക്കാരൻ ബസ് കയറി മരിച്ചു. എടയൂർ പൂക്കാട്ടിരി സ്വദേശി കുറുപ്പം തൊടി ഇസ്മയിലിൻ്റെ മകൻ അലവി (56) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വളാഞ്ചേരി സെൻട്രൽ ജങ്ഷനിൽ വെച്ചാണ് അപകടം. സെൻട്രൽ ജംഗ്ഷനിൽ വച്ച് 'കാളിയത്ത്' എന്ന ബസ്സിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അലവി അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഈ സമയത്ത് ബസ്സിന്റെ ചക്രങ്ങൾ ഇദ്ദേഹത്തിന്റെ കാലിലൂടെ കയറിയിറങ്ങി. അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അലവിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട്‌ മരണം സംഭവിക്കുകയായിരുന്നു...
Other

4 വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി

തിരൂരങ്ങാടി : ഭർതൃമതിയായ യുവതി 4 വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കോഴിക്കോട് മാത്തോട്ടത്ത് നിന്നും എ ആർ കുന്നുംപുറത്തേക്ക് വിവാഹം ചെയ്തു കൊണ്ടുവന്ന 25 കാരിയാണ് കാമുകനൊപ്പം പോയത്. സ്കൂൾ കാലം മുതൽ ഇരുവരും പ്രണയത്തിൽ ആയിരുന്നത്രെ. 23 ന് വ്യാഴാഴ്ച രാവിലെയാണ് യുവതി വീട്ടിൽ നിന്നും പോയത്. തലേന്ന് ഭർതൃ സഹോദരൻ യുവതിയുടെ ഫോൺ പിടികൂടിയിരുന്നു. ഇതിൽ നിന്ന് ചില ചിത്രങ്ങൾ കണ്ടപ്പോൾ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് രാവിലെ യുവതി 4 വയസ്സുള്ള കുട്ടിയെ വീട്ടിൽ തന്നെ നിർത്തി പോയത്. ഭർതൃ സഹോദരൻ യുവതിയെ കാണാനില്ലെന്ന് കാണിച്ചു പരാതി നൽകിയിരുന്നു. ഇന്ന് യുവതിയും കാമുകനും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവതിയുടെ ബന്ധുക്കൾ സംസാരിച്ചെങ്കിലും കൂടെ വരാൻ തയ്യാറായില്ല. കാമുകൻ അവിവാഹിതനാണ്. കോടതിയിൽ ഹാജരാക്കിയ യുവതി കാമുകനൊപ്പം പോകുകയാണെന്ന് അറിയിച്ചതിനാൽ വിട്ടയച്ചു....
Accident

വെട്ടിച്ചിറയിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

വളാഞ്ചേരി : വെട്ടിച്ചിറ കരിപ്പോളിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ദേശീയപാത 66-ന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൽ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. സർവീസ് റോഡിലൂടെ വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന സുനിൽ, കരിപ്പോൾ ഭാഗത്ത് വെച്ച് ഹമ്പ് കടക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.അപകടം നടന്നയുടനെ നാട്ടുകാർ ചേർന്ന് ഇയാളെ വളാഞ്ചേരിയിലെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുനിൽ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....
Accident

വേങ്ങരയിൽ പിക്കപ്പ് വണ്ടിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

വേങ്ങര: പിക്കപ്പ് വാഹനം ഇടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയും വേങ്ങര ഊരകം പൂളാപ്പീസ് അമ്പലപ്പുരായ താമസക്കാരനും ആയ പള്ളിപ്പറമ്പൻ കല്യാണ സുന്ദരൻ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് വേങ്ങര പിക്കപ്പ് സ്റ്റാൻഡിന് അടുത്ത് വെച്ചാണ് അപകടം. മലപ്പുറം ഭാഗത്ത് നിന്ന് വന്ന വണ്ടി, നടന്നു പോകുകയായിരുന്ന കല്യാണ സുന്ദരനെ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കെ ഭാര്യ, കാർത്യായനി ചേളാരി. സംസ്കാരം ഇന്ന് പൊതുശ്മശാനത്തിൽ....
Accident

ഊരകം വെങ്കുളത്ത് സ്കൂട്ടർ അപകടം; വേങ്ങര സ്വദേശി മരിച്ചു

ഊരകം : വെങ്കുളം പുത്തൻപീടികയിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. വേങ്ങര ആശാരിപ്പടി സ്വദേശി പെരുമ്പള്ളി മുഹമ്മദിൻ്റെ മകൻ യൂസഫ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വേങ്ങര ഉണ്ണിയാലുക്കൽ അബ്ദുൽ ഗഫൂറിൻ്റെ മകൻ അദ്നാൻ (28) ,ഊരകം കീഴ്മുറി അഞ്ചുപറമ്പ് കീരി സൈദലവിയുടെ മകൻ മുഹമ്മദ് സിനാൻ (21) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8 മണിക്കാൻ അപകടം. വെങ്കുളം പുത്തൻപീടിക റോഡിലൂടെ വരുമ്പോൾ പുത്തൻപീടിക വായനശാലക്ക് അടുത്ത് വെച്ച് റോഡിൻ്റെ ഇടതുവശത്തുള്ള വീടിൻ്റെ മുറ്റത്തേക്ക് ഇടിച്ചു കയറിയാണ് അപകടം. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യൂസുഫ് മരണപ്പെട്ടു. യൂസഫ് ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. കബറടക്കം ഇന്ന് നടക്കും....
Accident

മൈസൂരിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി 4 മലയാളികൾ മരിച്ചു

ബെംഗളൂരു: മൈസൂരുവിന് സമീപം ചന്നപ്പട്ടണ മദ്ടൂരിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ 4.10 ഓടെ ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ പുട്ടപ്പനദുഡിയിലാണ് അപകടം ഉണ്ടായത്‌. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന പി കെ ട്രാവൽസിൻ്റെ സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. മരിച്ച നാലുപേരും മലയാളികളാണ്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, റഷീദ്, സക്കീർ, മാഹി സ്വദേശി സുൽഫിക്കർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ചന്നപട്ടണ ചാമുണ്ഡേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....
Accident

സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

ചൂണ്ടലിൽ സ്കൂട്ടറിന് പിറകിൽ ലോറിയിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു. ബന്ധുവായ വിദ്യാർത്ഥിനിക്ക് പരിക്ക്.. വേലൂർ തലക്കോട്ടുകര സ്വദേശി പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ ഫർസാന (20) ആണ് മരണപ്പെട്ടത്.. തൃശ്ശൂർ - കുന്നംകുളം സംസ്ഥാനപാതയിൽ ചൂണ്ടൽ ജംഗ്ഷന് സമീപം ബുധനാഴ്ച്ച 11.50 ഓടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിന് പിറകിൽ ലോറിയിടിക്കുകയായിരുന്നു.അപകടത്തിൽ സ്കൂട്ടറിന് പിറകിൽ ഇരുന്നിരുന്ന ബന്ധുവായ ഫാത്തിമ (14) യ്ക്ക് പരിക്കേറ്റിട്ടുണ്ട്.. ഗുരുവായൂർ എൽ.എഫ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് ഫർസാന....
Accident

പൊന്നാനിയിൽ ബൈക്കിടിച്ച് അപകടം ; 13 കാരന് ദാരുണാന്ത്യം

പൊന്നാനി പള്ളിക്കടവ് സ്വദേശി അത്തമാനം ഷരീഫ് എന്നവരുടെ മകൻ മുഹമ്മദ് ഷിബ്നാൻ (13) ആണ് മരിച്ചത്. പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബിനാനെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് എടപ്പാൾ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.....
Accident

വേങ്ങരയിൽ സ്കൂൾ വണ്ടി ഇടിച്ച് വിദ്യാർഥി മരിച്ചു

വേങ്ങര: സ്കൂൾ വണ്ടി ഇടിച്ച് വിദ്യാർഥി മരിച്ചു. വലിയോറ പാണ്ടികശാല സ്വദേശി മോയൻ ഇസ്മയിലിൻ്റെ മകൻ മുഹമ്മദ് റിസ്‌വാൻ (12) ആണ് മരിച്ചത്. വലിയോറ ഈസ്റ്റ് amup സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം ആണ് സംഭവം അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ വാൻ ആണ് ഇടിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കുട്ടിയെ വണ്ടി ഇടിക്കുകയായിരുന്നു....
Crime

കാസർകോട് പിതാവിന്റെ വെട്ടേറ്റു മകൾ മരിച്ചതിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു

കാസര്‍കോട് മഞ്ചേശ്വരത്ത് പിതാവ് മകളെ കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ ആക്രമണത്തില്‍ പരിക്കേറ്റ ബന്ധുവും മരിച്ചു.മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. ആക്രമണത്തില്‍ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതിയായ ഉമര്‍ ഫാറൂഖിനെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകിട്ട് ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഉമര്‍ ഫാറൂഖും ഭാര്യ താഹിറയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. ബന്ധം വേർപിരിയുന്നതെങ്കില്‍ തനിക്ക് കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെന്റ് തിരികെ തരണമെന്ന് പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച്‌ വീണ്ടും തർക്കമുണ്ടായി. ഇതില്‍ പ്രകോപിതനായ ...
Accident

പരപ്പനങ്ങാടിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : യുവാവിനെ തോട്ടിൽ വീണ മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ഉള്ളണം മുങ്ങാത്തം തറ മുതുവാലത്തിങ്കൽ പരേതനായ വേലായുധന്റെ മകൻ സുരേഷ് ബാബു ആണ് മരിച്ചത് ഉച്ചയ്ക്ക് രണ്ടുമണിക്ക് പുത്തരിക്കൽ കോട്ടത്തറ പല്ലവി തോട്ടിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിചെങ്കിലും മരണപ്പെട്ടിരുന്നു....
Accident

പറമ്പിൽ പീടിക അപകടം; പരിക്കേറ്റയാളും മരിച്ചു

പെരുവള്ളൂർ : പറമ്പിൽ പീടികയിൽ ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നാൾ മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ മരണം രണ്ടായി. വേങ്ങര പാക്കടപ്പുറയ മാടൻചിന സ്വദേശി കൊട്ടേക്കാടൻ നിസാറാണ് മരണപ്പെട്ടത്. ഈ മാസം 11 ന് ഞായറാഴ്ച പറമ്പിൽ പീടികയിൽ വെച്ചായിരുന്നു അപകടം. ഈ അപകടത്തിൽ നിസാറിൻ്റെ സുഹൃത്ത് വേങ്ങര പാക്കടപ്പുറയ മാടൻചിന സ്വദേശി സി പി അപകട സമയത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നിസാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിസാർ ഗൾഫിൽ നിന്നെത്തി ഏതാനും ആഴ്ചകൾ ആയപ്പോഴാണ് അപകടം....
Accident

കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: വിദ്യാർഥിനികൾ സഞ്ചരിച്ച സ്കൂട്ടറിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് തട്ടി ഒരു വിദ്യാർത്ഥി നി മരിച്ചു. മറ്റൊരാൾ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ 66ലെ കുറ്റിപ്പുറം താലൂക്ക് അശുപത്രിക്ക് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. നിലമ്പൂർ എടക്കര സ്വദേശിനി ഫാത്തിമ റിഫ (20)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇരിമ്പിളിയം വെണ്ടല്ലൂർ സ്വദേശിനിയായ തറക്കൽ നൂറുൽ അമിൻറെ മകൾ ആയിഷ ദിൽസ (20) അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിപ്പുറം അശുപത്രിപടിക്ക് സമീപത്ത് ദേശീയപാതയുടെ പണി പുരോഗമിക്കുന്ന സ്ഥലത്ത് വച്ച് പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പ‌ഭക്തർ സഞ്ചരിച്ച ബസ് തട്ടുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. എടക്കരയിൽ നിന്നും സ്കൂട്ടറിൽ തൃശൂരിലേക്ക് പോകുകയായിരുന്നുപെൺകുട്ടികൾ. റിഫയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ...
Accident

ബൈക്കിന് പിന്നിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് 4 വയസുകാരൻ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത ആറുവരിപ്പാതയിൽ താഴെ ചേളാരിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് 4 വയസുകാരൻ മരിച്ചു. കടമ്പോട് പന്തല്ലൂർ മദാരി പനങ്കാവിൽ സഅദ് - ഹർഷിദ ദമ്പതികളുടെ മകൻ റിസിൽ ആദം (4) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് അപകടം. മമ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് സഅദ് , ഹർഷിദയും ബൈക്കിൽ കുട്ടിയുമായി പോകുമ്പോൾ കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് ഇന്ന് കടമ്പോട് ജുമാ മസ്ജിദിൽ ഖബറടക്കും....
Accident

പറമ്പിൽ പീടികയിൽ കാറും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു

പെരുവള്ളൂർ: പറമ്പിൽ പീടികയിൽ കാറും ബൈക്കും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. വേങ്ങര പാക്കടപ്പുറായി മാടൻ ചിന സ്വദേശി ചക്കിപ്പറമ്പൻ ഉസ്മാന്റെ മകൻ സി .പി. മുനീർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന നിസാർ എന്നയാൾക്ക് പരിക്കേറ്റു . ഇന്ന് വൈകുന്നേരം പടിക്കൽ കരുവാങ്കല്ല് റോഡിൽ പെരുവള്ളൂർ പറമ്പിൽ പീടിക HP പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും മുനീർ മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി. മരിച്ച മുനീർ കഴിഞ്ഞയാഴ്ചയാണ് ഗൾഫിൽ നിന്നും എത്തിയത്....
Accident

മൂന്നിയൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പേച്ചേരി വേലായുധൻ്റെ മകൻ സുനിൽ (38) ആണ് മരണപ്പെട്ടത്. . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി
Accident

പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോമറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.

മഞ്ചേരി: പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോമറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. പുൽപ്പറ്റ കളത്തും പടി കുഴിക്കാടൻ നസീബയുടെ മകൻ മുഹമ്മദ് ഷാദിൽ (12) ആണ് മരിച്ചത്. പുല്ലൂർ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മഞ്ചേരി - അരീക്കോട് റോഡിൽ, കാവനൂർ ചെങ്ങര ചാലം മൂച്ചിക്കൽ ജിയോ പമ്പിന് സമീപത്ത് വെച്ചാണ് അപകടം. കാവനൂർ എളയൂർ മജ്മൽ ശരീയത്ത് കോളേജിൽ പഠിക്കുന്ന സഹോദരനെ കണ്ടു മടങ്ങുമ്പോൾ ആയിരുന്നു സംഭവം. അപകടത്തിൽ മാതാവ് നസീബ, ഓട്ടോ ഡ്രൈവർ ഷാഫി, എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിച്ചു....
Accident

മദീനയിലെ വാഹനാപകടം, ഒരു കുട്ടി കൂടി മരിച്ചു; ഇതോടെ മരണം അഞ്ചായി

മദീന: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരണം അഞ്ചായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മരിച്ച ജലീലിൻ്റെ മകൾ ഹാദിയ ഫാത്തിമ (9) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നാണ് മരിച്ചത്. അപകടത്തിൽ കുടുംബത്തിലെ നാലുപേർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. മലപ്പുറം വെള്ളില യു കെ പടി സ്വദേശിയും ഇപ്പൊൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. അബ്ദുൽ ജലീലിന്റെ മറ്റു മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും, നൂറ (7) എന്നിവർ സൗദി ജർമൻ ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ച 4 പേരുടെയും മയ്യിത്ത് ഇന്ന് പുലർച്ചെ മദീനയിൽ കബറടക്കിയിരുന്നു. അതിന് ശേഷമാണ് ചികിത്സയിൽ കഴിഞ്ഞിര...
Accident

സ്കൂട്ടറിൽ നിന്ന് വീണ യുവതി ബസ് കയറി മരിച്ചു

തൃശ്ശൂർ: ബസിനടിയിലേക്ക് മറിഞ്ഞുവീണ് ഇരിങ്ങാലക്കുട സ്വദേശിയായ സ്കൂട്ടർ യാത്രിക മരിച്ചു.സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്കു വീണ് യുവതി മരിച്ചു. ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം ആസാദ് റോഡിൽ കരിപ്പുര വീട്ടിൽ അഷറഫിൻ്റെ മകൾ ആഫിദ(28)യാണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡിൽ നെല്ലിപ്പറമ്പിൽ തിങ്കളാഴ്ച വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികൾ പറയുന്നതിങ്ങനെയാണ്. ആഫിദയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. വാഹനത്തിൽ ഒരു കുട്ടിയും ബന്ധുവായ സ്ത്രീയുമുണ്ടായിരുന്നു. പത്തു കുളങ്ങരയിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. നെല്ലിപ്പറമ്പിൽവെച്ച് ആഫിദ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിച്ചു. എതിരേ നിന്നു വന്ന ബൈക്കിൽ സ്കൂട്ടർ തട്ടി. ഈ സമയം പിറകിൽ നിന്നു വന്ന ബൈക്കും ആഫിദയുടെ സ്കൂട്ടറിൽ ത്തട്ടി. മറിഞ്ഞുവീണ ആഫിദയുടെ ശരീരത്തിൽ ബസ...
Accident

മദീനയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ 4 അംഗ കുടുംബം മരിച്ചു

മദീന: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ കുടുംബത്തിലെ നാലുപേർ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. മലപ്പുറം വെള്ളില യു കെ പടി സ്വദേശിയും ഇപ്പൊൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. അബ്ദുൽ ജലീലിന്റെ മറ്റു മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും, ഹാദിയ (9), നൂറ (7) എന്നിവർ സൗദി ജർമൻ ആശുപത്രിയിലും ചികിത്സയിലാണ്. ജിദ്ദയിൽ നിന്ന് അബ്​ദുൽ ജലീലും കുടുംബവും മദീന സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. .കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ്​ പേർ ഉണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം തീറ്റപ്പുല്ല്​ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ജിദ്ദ-മദീന റോഡിൽ മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി ഫ...
Accident

ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു. തേഞ്ഞിപ്പാലം ചെനക്കലങ്ങാടി സ്വദേശി പറമ്പൻ മുല്ലശ്ശേരി കുഞ്ഞുമുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (56) ആണ് മരിച്ചത്.ഇന്നലെ രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വച്ചായിരുന്നു അപകടം. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥലത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.കബറടക്കം ഇന്ന് പടിഞ്ഞാറേ ജുമുഅത്ത് പള്ളിയിൽ.ഭാര്യ സാജിത.മക്കൾ: മുഹമ്മദ് ആദിൽ, ഫാത്തിമ ദിയാന, ഫാത്തിമ സിതാര, അബ്ദുൽ വലീദ്.സഹോദരങ്ങൾ : അബ്ദുസ്സലാം, അബ്ദുസ്സലിം, മാരിയത്തുൽ ഖിബ്തിയ, ലുബൈന....
Other

ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ ജനാധിപത്യ മാർഗത്തിലൂടെ നേരിടണം: സാദിഖലി ശിഹാബ് തങ്ങൾ

ദാറുന്നജാത്ത് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായികരുവാരകുണ്ട്:ആധുനിക കാലത്തും ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ ജനാധിപത്യ മാർഗ്ഗത്തിലൂടെയാണ് നേരിടേണ്ടതെന്നും സായുധ വിപ്ലവമല്ല മാർഗമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെൻറർ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് ദേശീയ പ്രസ്ഥാനങ്ങളുടെ കരുത്തുകൊണ്ടാണ്.ഐക്യവും ഒന്നിച്ചുള്ള പോരാട്ടവുമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ ഇടയാക്കിയതെന്നും അത്തരത്തിൽ ജാതിമത വർഗ വർണ ചിന്തകൾക്ക പ്പുറം ഐക്യത്തോടെയുള്ള പ്രതിരോധമാണ് ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ വേണ്ടതെന്നുംതങ്ങൾ പറഞ്ഞു,ഉലമ ഉമറ കൂട്ടായ്മയാണ് കേരളം ഇന്ന് കാണുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചാലക ശക്തി എന്നും അത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ നടന്ന വ്യക്തിത്വമായിരുന്നു കെ.ടി. മാനു...
Other

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ജനു: 22 വരെ ആക്ഷേപം അറിയിക്കാൻ അവസരം

കരട് വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാ കളക്ടര്‍ കൈമാറി മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ബൂത്ത് തിരിച്ചുള്ള പുതുക്കിയ എസ്.ഐ.ആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് കരട് പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. അര്‍ഹരായ ഒരാള്‍ പോലും എസ്.ഐ.ആര്‍ പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് കളക്ടര്‍ പറഞ്ഞു. ഇന്ന് മുതല്‍ 2026 ജനുവരി 22 വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാന്‍ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ആക്ഷേപങ്ങളിലുള്ള ഹിയറിങ് നടത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് 1200 വോട്ടര്‍മാരില്‍ കൂടുതലുള്ള എല്...
Accident

കോഴിക്കോട് സൗത്ത് ബീച്ചിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കോഴിക്കോട്:സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. കണ്ണൂർ സ്വദേശിയായ മർവാൻ കക്കോടി സ്വദേശിയായ ജുബൈർഎന്നിവരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് അപകടം സംഭവിച്ചത്രണ്ടു ദിശയിൽ നിന്നു വന്ന ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത് അമിതവേഗതയാണ് അപകടത്തിന് കാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ജുബൈറിന്റെ മൃതദേഹം കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ മോർച്ചറിയിലും മറുവാന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മോർച്ചറിയിൽ...
Accident

അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു

എടപ്പാൾ : അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലർ, ലോറിക്ക് പിറകിൽ ഇടിച്ച് കർണാടക സ്വദേശിയായ തീർത്ഥാടകൻ മരിച്ചു. പൊന്നാനി - കുറ്റിപ്പുറം ഹൈവേയിൽ അയിങ്കലത്ത് ഇന്ന് പുലർച്ചെ 5.30 ഓടെ ആയിരുന്നു അപകടം. ശബരിമല തീർത്ഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലർ, ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയവരെ അത് വഴി വന്ന യാത്രികരും, നാട്ടുകാരും, 108 ആംബുലൻസ് പ്രവർത്തകരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, കുറ്റിപ്പുറത്തെ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുന്നു. മറ്റു ചിലരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയി. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
error: Content is protected !!