
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫീസിലേക്ക് വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍, ടെലിഫോണ്‍ അറ്റന്‍ഡര്‍, ഫുള്‍ ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡ്രൈവര്‍ തസ്തികകളിലേക്ക് ഏഴാം ക്ലാസ് ജയവും എല്‍.എം.വി. ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. ടെലിഫോണ്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. അപേക്ഷിക്കുന്നവരുടെ പ്രായം 2026 ജനുവരി ഒന്നിന്റെ അടിസ്ഥാനത്തില്‍ 18 നും 50 നുമിടയില്‍ ആയിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ലൈസന്‍സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. അപേക്ഷകളില്‍ മൊബൈല്‍ നമ്പറും വിലാസവും വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷകള്‍ ഒക്ടോബര്‍ 31-ന് വൈകുന്നേരം അഞ്ചിനകം കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 0483 2710717.
