തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമത്തിനായി അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 12/05/2026 ചൊവ്വാഴ്ച ഉച്ചക്ക് 3.00 മണിക്കു മുമ്പായി ആശുപത്രി ഓഫീസിൽ അസ്സൽ രേഖകൾ (പകർപ്പുകൾ സഹിതം) സഹിതം രജിസ്ട്രേഷൻ പൂർത്തീകരിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജർ ആകേണ്ടതാണ്.
1.ഫാർമസിസ്റ്റ് ,2.ലാബ് ടെക്‌നീഷൻ,3.ഡയാലിസിസ് ടെക്‌നീഷൻ,4.ഡയാലിസിസ് സ്റ്റാഫ് നഴ്‌സ്,5.ഇ സി ജി ടെക്‌നീഷൻ,6.സ്റ്റാഫ് നഴ്‌സ്,7.ഡാറ്റ എൻട്രി ഓപ്പറേറ്റർ,8.ഫിസിയോ തെറാപ്പിസ്റ്റ്,9.ഡെന്റൽ ഹൈജിനിസ്റ്റ്,
നഴ്സിങ് അസിസ്റ്റൻറ്,
അറ്റൻഡൻറ് ഗ്രേഡ് -2 (ക്ളീനിങ് സ്റ്റാഫ്).
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്...

