Friday, March 6

വല്യുപ്പ ഓടിച്ച പിക്കപ്പ് വാൻ തട്ടി 3 വയസുകാരൻ മരിച്ചു

അരീക്കോട് ചെമ്രക്കാട്ടൂർ ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്ന മൂന്ന് വയസുകാരൻ മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽ പെട്ടു മരിച്ചു

ഊർങ്ങാട്ടിരി മൂർക്കനാട് ചേലക്കോട് മുണ്ടോടൻ അഫീഫ് – വെള്ളേരി മൂത്തേനിൽ കുറ്റിപ്പറവൻ ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ 9.45 ന് അരീക്കോട് ചെമ്രക്കാട്ടൂരിൽ ഉള്ള ഉമ്മ ലബീബയുടെ വീട്ടിൽ വെച്ചാണ് സംഭവം. ലബീബയുടെ ഉപ്പ കുറ്റിപ്പറവൻ മുഹമ്മദ് ഓടിച്ച ദോസ്ത് മിനി പിക്കപ്പ് ലോറി തട്ടിയാണ് മരണം.

അങ്ങാടിയിലേക്ക് സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു ലബീബയുടെ പിതാവ് മുഹമ്മദ്. ഈ സമയം കുട്ടി വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. മുത്തച്ഛൻ പോകുന്നത് കണ്ട് പിന്നാലെ ഇറങ്ങിയ കുട്ടി വാഹനത്തിൻ്റെ പിന്നിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണം

ഉടനെ അരീക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

error: Content is protected !!