ട്രെയിന്‍ വന്നിറങ്ങിയാല്‍ ഇനി മറ്റു വാഹനങ്ങള്‍ക്കായി കാത്തിരിക്കേണ്ട ; വാടകക്ക് ഇ – സ്‌കൂട്ടര്‍ ലഭിക്കും : ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് ഈ മൂന്ന് റെയില്‍വേ സ്റ്റേഷനുകളില്‍
മലപ്പുറം : സ്ഥലം കാണാനെത്തുന്ന വിനോദസഞ്ചാരികളെയും സ്ഥലത്തെത്തി ട്രെയിനില്‍ തന്നെ മടങ്ങുന്ന യാത്രക്കാരെയും ലക്ഷ്യമിട്ട് പുത്തന്‍ പദ്ധതിയുമായി റെയില്‍വേ. ട്രെയിനില്‍ വന്നിറങ്ങി ലക്ഷ്യസ്ഥാനത്തു പോയി വരാന്‍ റെയില്‍വേ സ്റ്റേഷനില്‍ വാടകയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭിക്കുന്ന പദ്ധതിക്കാണ് മലപ്പുറം ജില്ലയില്‍ തുടക്കം കുറിക്കുന്നത്. ഇതോടെ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ക്ക് ഇനി മറ്റു വാഹനങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരില്ല. ജില്ലയില്‍ തിരൂര്‍, നിലമ്പൂര്‍, പരപ്പനങ്ങാടി സ്റ്റേഷനുകളിലാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇ - സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതി വരുന്നത്.
ആധാര്‍ കാര്‍ഡും ലൈസന്‍സുമുണ്ടെങ്കില്‍ ഈ മൂന്ന് റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്നും വാടകക്ക് ഇ - സ്‌കൂട്ടര്‍ ലഭിക്കും. തിരൂരിലും നിലമ്പൂരിലും പരപ്പനങ്ങാടിയിലും വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാലാണ് തുടക്കത്തില്‍ ഈ സ്റ്റേഷനുകളില്‍ പദ്ധതി നടത്ത...