Monday, August 18

മുന്നിയൂർ പാറക്കടവിൽ ബസ്സുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവ് പാലത്തിന് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു. 7 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വേങ്ങര യിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബർസ ബസും, രാമ നാട്ടുകരയിൽ നിന്ന് ചെമ്മട്ടേക്ക് വരികയായിരുന്ന കെ പി എം ബസ്സുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 1.30 നാണ് അപകടം. അപകടത്തിൽ ഇരു ബസ്സിലെയും 34 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. 7 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വെളിമുക്ക് സ്വദേശി പൂവാട്ടിൽ ആദില 20, തെയ്യാല ആട്ടീരി ആരിഫ 40, കോഴിക്കോട് പന്തീരാങ്കാവ് ഫാസീല (44), കൊടുവള്ളി സൗദ 44, പറമ്പിൽ പീടിക സ്വദേശി റിസന 20, ബീഹാർ സ്വദേശി സൻഫാർ എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.

error: Content is protected !!