പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത ടൗണ്‍ പ്രഖ്യാപനവും സന്ദേശ റാലിയും സംഘടിപ്പിച്ചു
തിരൂരങ്ങാടി : പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ടൗണ്‍ പ്രഖ്യാപനവും സന്ദേശ റാലിയും സംഘടിപ്പിച്ചു. പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ പറമ്പില്‍പീടികയെയാണ് ഹരിത ടൗണായി പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്‍ കലാം മാസ്റ്റര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ഹരിത ടൗണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍, ഹരിത ടൗണ്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുകയും ബിന്നുകളുടെ പരിപാലന ഉത്തരവാദിത്വം അതാത് സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തു. കൂടാതെ ശുചിത്വ സന്ദേശ റാലിയും പ്രതിജ്ഞയും നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഫൈസല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹംസ ഹാജി, യു പി മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി എ കെ രാജേഷ്, മെമ്പര്‍മാരായ ബഷീര്‍ അരീക്കാട്ട്, തസ്ലീനാ സലാം, പി കെ സൈദ്, ടി പി സൈതലവി, ത...