Monday, August 18

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെ മകള്‍ അന്‍സിയയാണ് മരിച്ചത്. മുലപ്പാല്‍ നല്‍കുമ്പോള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. തീക്കുനി സ്വദേശി അര്‍ഷാദാണ് പിതാവ്. വടകര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

error: Content is protected !!