കൊച്ചി: 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. കൊച്ചി പുത്തൻവേലിക്കര സ്വദേശിനിക്കെതിരെയാണ് കുട്ടിയും വീട്ടുകാരും പരാതി നൽകിയത്.
സംഭവത്തിൽ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഭർതൃമതിയായ വീട്ടമ്മ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിക്കുന്നതായി കുട്ടിയുടെ പരാതിയിൽ പറയുന്നു.
യുവതിയുടെ വീട്ടിൽ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുർബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താൻ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്.
ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയിൽ നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പൊലീസ് കേസെടുത്തതിനെ തുടർന്ന് വീട്ടമ്മ ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോർട്ടുണ്ട്.