ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 63 സ്പൂണുകൾ !!

Copy LinkWhatsAppFacebookTelegramMessengerShare

ഉത്തർപ്രദേശ്: ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്ന് 63 സ്റ്റീൽ സ്പൂണുകളാണ് പുറത്തെടുത്തത്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലാ ആശുപത്രിയിലാണ് 32 കാരനായ വിജയുടെ വയറ്റിൽ നിന്നും സർജറിയിലൂടെ 63 സ്പൂണുകൾ പുറത്തെടുത്തത്.

കഴിഞ്ഞ ഒരു വർഷമായി താൻ സ്പൂൺ കഴിക്കാറുണ്ടെന്ന് വിജയ് സ്വയം ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. രണ്ടുമണിക്കൂർ നീണ്ട സർജറിക്ക് ഒടുവിലാണ് വിജയുടെ വയറ്റിൽ നിന്ന് സ്പൂണുകൾ പുറത്തെടുത്തത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഐ സി യുവിൽ നിരീക്ഷണത്തിൽ തുടരുകയാന്നെന്നും ഡോക്ടർ രാകേഷ് ഖുറാന പറഞ്ഞു.

അതേസമയം മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ ഡീ-അഡിക്ഷൻ സെന്ററിൽ ആയിരിക്കെ അവിടുത്തെ ജീവനക്കാർ നിർബന്ധിച്ച് സ്പൂൺ കഴിപ്പിച്ചതാന്നെന്ന് വിജയുടെ കുടുംബക്കാർ ആരോപിക്കുന്നത്. നിലവിൽ കുടുംബം പരാതിയൊന്നും നൽകിയിട്ടില്ല.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!