Saturday, August 16

വെന്നിയൂരിലും ചുള്ളിപ്പാറയിലും തെരുവ് നായയുടെ ആക്രമണത്തിൽ 7 പേർക്ക് പരിക്ക്

തിരൂരങ്ങാടി : വെന്നിയൂരിലും ചുള്ളിപ്പാറയിലും തെരുവ് നായയുടെ ആക്രമണം. വെന്നിയൂർ അപ്ല MLA റോഡിൽ പാറാത്തോടിക അബ്ദുസമദ് മാസ്റ്റർ (60),
ചോലയിൽ അൻവർ സാദത്തിന്റെ ഭാര്യ മുനീറ (38), വെന്നിയൂർ കപ്രട് ചക്കംമ്പറമ്പിൽ ആയിശുമ്മ (48), ചുള്ളിപ്പാറ ഭഗവതികവുങ്ങൽ ഇല്യാസിന്റെ ഭാര്യ റഷീദ (21), മകൾ ജന്ന ഫാത്തിമ (4), ചുള്ളിപ്പാറ ചക്കുങ്ങൽ സഫിയ (48), ചുള്ളിപ്പാറ ചക്കുങ്ങൽ തൊടി ഹംസയുടെ ഭാര്യ സുബൈദ (43) എന്നിവർക്കാണ് കടിയേറ്റത്. മുനീറ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കടിയേറ്റത്. ജന്ന

ഫാത്തിമക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഉമ്മാക്കും മകൾക്കും കടിയേറ്റത്. പരിക്കേറ്റവർക്ക് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രഥമ ശിശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളേജി ലേക്ക് കൊണ്ടുപോയി. നിരവധി വളർത്തു മൃഗങ്ങളെയും കടിച്ചിട്ടുണ്ട്. താറാവ്, പൂച്ച എന്നിവ അക്രമണ ത്തിൽ ചത്തു.

error: Content is protected !!