Wednesday, October 21

ടർഫിൽ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥി കുഴഞ്ഞ് വീണു മരിച്ചു

കോഴിക്കോട് : ടർഫിൾ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു.

പയ്യാനക്കൽ ആർട്സ് കോളേജിന് സമീപം വലിയതോടി പറമ്പിൽ അഹമ്മദ്‌ കോയ (ബഷീർ) യുടെ മകൻ കെ പി. മുആദ്( 18) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് വെസ്റ്റ്മാങ്കാവ്
മാനാരിയിലുള്ള സെറ്റ ടർഫിൽ ഫുട്ബോൾ
കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന്
കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഇഖ്‌റാ ആശുപത്രിയിലും തുടർന്ന് സൺറൈസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. കോഴിക്കോട്മലബാർ ക്രിസ്ത്യൻ കോളേജിലെ +2 വിദ്യാർത്ഥിയാണ്. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ട
നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും