Obituary

ചരമം: കക്കാട് പങ്ങിണിക്കാടൻ ഷംന
Obituary

ചരമം: കക്കാട് പങ്ങിണിക്കാടൻ ഷംന

തിരൂരങ്ങാടി: കക്കാട് പങ്ങിണിക്കാടൻ കുഞ്ഞാലൻ കുട്ടിയുടെ മകൾ ഷംന (24) അന്തരിച്ചു.ഭർത്താവ്, ശംസാദ് തോട്ടശ്ശേരിയറ. മക്കൾ : ബൈസാ മറിയം, അബിയാസ് മുഹമ്മദ്.മാതാവ്, റൂബിയ. സഹോദരങ്ങൾ: സബീൽ അഹമ്മദ്, ഷിബ, അസ്മിയ
Obituary

ചരമം: ഇരുമ്പുചോല കണ്ണൻ തൊടുവിൽ അഷ്റഫ്

എ ആർ നഗർ : ഇരുമ്പുചോല പരേതനായ കണ്ണൻ തൊടുവിൽ ചെറിയ മുഹമ്മദ് മകൻ അഷ്റഫ്(59).ഭാര്യ:ജമീല വലിയോറ.മകൻ :ഇർഷാദ്. മരുമകൾ ജസ്‌ന ജാസ്മിൻ. സഹോദരങ്ങൾ: മൈമൂന, സുലൈഖ, ഫാത്തിമ, റുഖിയ, ആയിഷ, റസിയ,ഉസ്മാൻ, ശിഹാബ്.
Obituary

ചരമം: ചെമ്മാട് കറുത്ത കുഴിയിൽ അബ്ദുൽ ജലീൽ

തിരൂരങ്ങാടി: ചെമ്മാട് സന്മനസ്സ് റോഡ് കറുത്ത കുഴിയിൽ അബ്ദുൽ ജലീൽ (79) നിര്യാതനായി. ഖബറടക്കം ഞായർ രാവിലെ 10.30 മണിക്ക് ചെമ്മാട് പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ: എ വി മുനീറമക്കൾ: ഫായിസ്(യു എ ഇ), നയീം ,സകിയ്യ, ഫരീദ, വഫ.മരുമക്കൾ : നസീർ(പുളിക്കൽ), നംഷീദ് (രണ്ടത്താണി), നദീർ (താനാളൂർ), ഷഹല (ആനമങ്ങാട്), ബേബി ജാസ്മിൻ (പരപ്പനങ്ങാടി) ...
Obituary

ചരമം: വി കെ പടി കൊണ്ടാണത്ത് മുഹമ്മദ്

വികെ പടി: പരേതനായ കൊണ്ടാണത്ത് മമ്മദിൻ്റെ മകൻ കൊണ്ടാണത്ത് മുഹമ്മദ് (65) അന്തരിച്ചു.ജനാസ നമസ്ക്കാരം രാവിലെ 9 ന് വികെ പടി അലവിയ്യ ജുമുഅ മസ്ജിദിൽ.വികെ പടി ടേസ്റ്റി ഫുഡ് ഹോട്ടൽ ഉടമയാണ്. ഭാര്യമാർ: ജമീല, പരേതയായ പാത്തുമ്മ.മക്കൾ: മുഹമ്മദ് മുസ്തഫ, ഷബീറലി, ഹസീന, ഖദീജ, ആയിഷ, മുബഷിറ, ഫാത്തിമ നജ.മരുമക്കൾ: ആയിഷ, തൻസിയ, യൂസുഫ് കൊളപ്പുറം, ഫൈസൽ എടരിക്കോട്, സലീം ചേറൂർ. ...
Obituary

ചരമം: പള്ളിക്കൽ മൊയ്തീൻ കുട്ടി കൊടിഞ്ഞി

കൊടിഞ്ഞി : പള്ളിക്കത്താഴം പരേതനായ പള്ളിക്കൽ ആലിക്കുട്ടി ഹാജിയുടെ മകൻ മൊയ്‌ദീൻ കുട്ടി (55) അന്തരിച്ചു.ഭാര്യ, അൽ അമീൻ നഗർ വലിയ കണ്ടത്തിൽ ആലി ഹാജിയുടെ മകൾ ഖദീജ.മക്കൾ: അമീൻ, ഹിഷാം, അഫ്‌ന തെസ്നി.മരുമകൾ, റുബീന വേങ്ങര.സഹോദരങ്ങൾ: മുസ്തഫ ഹാജി, അബ്ദുൽ മജീദ് ഹാജി.മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1.30 ന് കൊടിഞ്ഞി പള്ളിയിൽ. ...
Obituary

മലയാളത്തിന്റെ സുകൃതം എം ടി ക്ക് വിട, സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

കോഴിക്കോട് : മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 -ാം വയസില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വാർദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കവെയാണ് അന്ത്യം.ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി ആശുപത്രിയിലായിരുന്നു. രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. മരണത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം നടത്തും. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. സംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍ നടക്കും. ഭാര്യ കലാമണ്ഡലം സരസ്വതി ടീച്ചർ, മകള്‍ അശ്വതി, എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്ത മകള്‍ സിത്താര യു എസിലാണ്. നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരല്‍മുദ്ര പതി...
Obituary

മുൻ ഹജ് കമ്മിറ്റി വൈസ് ചെയർമാൻ ചെമ്മാട്ടെ എ വി അബ്ദുഹാജി അന്തരിച്ചു

ചെമ്മാട്: മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും പൊതുപ്രവർത്തകനുമായിരുന്ന എ വി അബ്ദുറഹീം എന്ന അബ്ദുഹാജി (87) അന്തരിച്ചു. തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗവും കെ.എൻ.എം. ചെമ്മാട് യൂനിറ്റ് പ്രസിഡന്റുമായിരുന്നു. 2 തവണ തിരൂരങ്ങാടി മണ്ഡലത്തിൽ എൽ ഡി എഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. ദേശീയ ഹജ് കമ്മിറ്റി അംഗവും ആയിരുന്നു. നാല് പതിറ്റാണ്ട് കാലം സൗദിയിൽ വിവിധ സംഘടനകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കുറച്ച് കാലമായി കിടപ്പിലായിരുന്നു. വിവിധ മത-രാഷ്ട്രീയ രംഗത്തുള്ള എല്ലാവരുമായും നല്ല ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. ഇന്ത്യൻസ് വർക്കിംഗ് അബ്റോഡ് (ഐവ) എന്ന സംഘടനയുടെ പ്രസിഡന്റ് ആയിരിക്കെ 1982ൽ സൗദി സന്ദർശിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം നൽകുകയുണ്ടായി. കക്ഷി ഭേദമന്യേ എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്നു. ഭാര്യമാർ: പരേതയായ വലിയാട്ട് റാബിയ, ...
Obituary

കുണ്ടൂർ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു

കുണ്ടൂർ : വളവന്നൂർ ബാഫഖി യതീംഖാന റെസിഡൻഷ്യൽ സ്കൂൾ ദീർഘകാലം മദ്റസ സ്വദ്ർ മുഅല്ലിം ആയിരുന്ന തിലായിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ കുണ്ടൂർ (58) അന്തരിച്ചു. 25 വർഷമായി ബാഫഖി യതീംഖാന മദ്റസയിൽ സേവനം ചെയ്തു വരുന്നു. തിലായിൽ അബൂബക്കർ മുസ്ലിയാരുടെ മകനാണ്.ഭാര്യ ഇയ്യാതുകുട്ടി. മക്കൾ: അബ്ദുൽ അസീസ്, ഇസ്ഹാഖ് അലി ഫൈസി, മുഹമ്മദ് അനസ്, നജ്മ. മരുമക്കൾ ശുക്കൂർ, അതിക്ക ഹുസ്ന, റിസ്വാന തസ്നി.മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ 9.00 മണിക്ക് കുണ്ടൂർ ജുമുഅ മസ്ജിദിൽ നടക്കും. ...
Obituary

കോണ്ഗ്രസ് നേതാവ് ഹരിഗോവിന്ദൻ അന്തരിച്ചു

വള്ളിക്കുന്ന് : വള്ളിക്കുന്നു നിയോജകമണ്ഡലം മുൻ യുഡിഫ് ചെയര്മാനും കോൺഗ്രസ്‌ നേതാവുമായിരുന്ന പുളിയശ്ശേരി ഹരിഗോവിന്ദൻ (ബാബു 68 വയസ്സ്) അന്തരിച്ചു. അച്ഛൻ: കോണ്ഗ്രസ് നേതാവ് പരേതനായ പി ഐ ജി മേനോൻ. അമ്മ: പുളിയശ്ശേരി രത്നപ്രഭാദേവി അമ്മ. ഭാര്യ: ഗീത ( റിട്ടയേർഡ് തപാൽ വകുപ്പ്). മകൾ ആര്യ. പി ( മാതൃഭൂമി ന്യൂസ്). മരുമകൻ ആദർശ് ( മനോരമ ദിനപത്രം, തിരുവനന്തപുരം). സംസ്കാര ചടങ്ങുകൾ ഇന്ന് (ശനിയാഴ്ച 30-11-2024) വൈകിട്ട് 3 മണിക്ക് വള്ളിക്കുന്ന് അത്താണിക്കൽ തറവാട്ടു വളപ്പിൽ (താന്നാട്ട വീട്) ...
Obituary

ഉംറക്ക് പോയ ഇരുമ്പുചോല സ്വദേശി മദീനയിൽ അന്തരിച്ചു

എ ആർ നഗർ : ഉംറക്ക് പോയ ഇരുമ്പുചോല സ്വദേശി മദീനയിൽ അന്തരിച്ചു. ഇരുമ്പുചോല അരീതല സ്വദേശി പരേതനായ കോട്ടയിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് (77) ആണ് വെള്ളിയാഴ്ച മദീനയിൽ വെച്ച് മരിച്ചത്. മയ്യിത്ത് മദീനയിൽ ഖബറടക്കുന്നതാണെന്ന് ബന്ധുക്കൾ പറഞ്ഞു.ഭാര്യ: നഫീസ. മക്കൾ : സിദ്ദിഖ്, ശറഫുദ്ധീൻ, സകീന, സലീനമരുമക്കൾ : താഹിറ, ജമീല, മുസ്‌തഫ, ജാഫർ. ...
Obituary

കോട്ടയ്ക്കൽ ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ കൊളപ്പുറം സ്വദേശി ഡോ:സി.വി.ജയദേവൻ അന്തരിച്ചു

എ ആർ നഗർ : കോട്ടയ്ക്കൽ വിപിഎസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. കൊളപ്പുറം സ്വദേശിയാണ്. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കോളജ് ആശുപത്രി സൂപ്രണ്ട്, കായചികിത്സാ വിഭാഗം മേധാവി, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 2018ൽ ആണ് പ്രിൻസിപ്പലായത്. കേരള ആയുർവേദിക് സ്‌റ്റഡീസ് ആൻഡ് റിസർച് സൊസൈറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസറുടെ അധികച്ചുമതലയും കുറച്ചുനാൾ വഹിച്ചു. കേരളത്തിനു അകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ ആയുർവേദ ബോർഡ് ഓഫ് സ്‌റ്റഡീസ്, ഫാക്കൽറ്റി ഓഫ് ആയുർവേദ എന്നിവയിൽ അംഗമായും ചെയർമാനായും പ്രവർത്തിച്ചു. ജംനഗർ ഐടിആർഎയുടെ ഗവേണിങ് ബോഡി, സയന്റിഫിക് ഉപദേശക സമിതി, ജയ്പൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ...
Obituary

ചരമം: കൊടുവാപറമ്പൻ അബ്ദുൽ കരീം എ ആർ നഗർ

എ ആർ നഗർ, ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊടുവാപറമ്പൻ പൂളക്കൽ അവറാൻ കുട്ടിയുടെ മകൻ അബ്ദുൽ കരീം (56) മരണപ്പെട്ടു. മാതാവ് :ബിയ്യാത്തു. ഭാര്യ : ശരീഫ ചക്കിപറമ്പൻ. മക്കൾ : റഹീസ് (ദമ്മാം ), മുർഷിദ, അർഷദ്, റിഷാദ്, റിഷാൻ, മരുമക്കൾ: ഹാരിസ് അച്ഛനമ്പലം, ഫെബിന. സഹോദരൻങ്ങൾ: അഹമ്മദ് കുട്ടി, ഹംസ, മൊയ്‌ദീൻ, ജാഫർ, കദീജ, പരേതരായ ജമീല, ആരീഫ. മയ്യിത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 8 30 ന് ഊക്കത് ജുമാ മസ്ജിദിൽ. ...
Obituary

വയനാട് സ്വദേശി ചേളാരിയിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

തേഞ്ഞിപ്പലം : ചേളാരി പാണമ്പ്ര എളമ്പുലാശ്ശേരി സ്കൂളിന് സമീപത്തെ പാച്ചേരി കുളത്തിൽ യുവാവ് മുങ്ങി മരിച്ചനിലയിൽ. വയനാട് വൈത്തിരി അചൂരണം സ്വദേശി തൊട്ടിയിൽ കോയാമു വിന്റെ മകൻ ടി കെ യൂനുസ് (37 ) ആണ് മരണപ്പെട്ടത്. കുളിക്കാൻ ഇറങ്ങിയതായിരുന്നു എന്നാണ് കരുതുന്നത്. ചൊവ്വാഴ്ച്ച രാത്രി 11 നും ബുധനാഴ്ച രാവിലെ 8.45 നും ഇടയിലാണ് സംഭവം. തേഞ്ഞിപ്പലം പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു ...
Obituary

വേങ്ങരയിലെ മുസ്ലിം ലീഗ് നേതാവ് പാക്കട സൈദു അന്തരിച്ചു

വേങ്ങര : മുസ്ലിം ലീഗ് നേതാവും വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻ വാർഡ് മെമ്പറുമായ വേങ്ങര എസ് എസ് റോഡ് സ്വദേശി പരേതനായ പാക്കട മുഹമ്മദാജി എന്നവരുടെ മകൻ പാക്കട സൈദു (59) അന്തരിച്ചു. വേങ്ങര കോപ്പറേറ്റീവ് സർവ്വിസ് ബാങ്ക് ഡയറക്ടറുമായിരുന്നു. എസ് ടി യു ചുമട്ടുതൊഴിലാളി യൂണിയൻ വേങ്ങര മേഖല സെക്രട്ടറി കൂടിയായിരുന്നു. ഭാര്യ: റംല കാപ്പിൽ. മക്കൾ : ഹബീബ് കോയ, നഹീമ, ഹുസ്ന, അസ്ന. മരുമക്കൾ : മൻസൂർ അലി ചെറുമുക്ക്, വാഹിദ് കോഴിച്ചിന, നിഷാദ് ഒതുക്കുങ്ങൽ, സഫ വീണാലുക്കൽ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ ...
Obituary

യുവതി ട്രെയിൻ തട്ടി മരിച്ചനിലയിൽ

തിരൂർ : താനാളൂർ സ്വദേശിയായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. താനാളൂർ പാണ്ടിയാട്ട് സലഫി മസ്ജിദിന് സമീപം താമസിക്കുന്ന വെള്ളിയത്ത് മുസ്തഫയുടെ (മുത്തു) മകൾ ബിസ്മിയ (24) യാണ് മരിച്ചത്. ഇന്ന് രാത്രി 7മണിയോടെ ആണ് സംഭവം. തുമരക്കാവിനും മീനടത്തൂരിനും ഇടയിലെ റയിൽവേ ട്രാക്കിൽ ചെന്നൈ മെയിൽ ട്രെയിനാണ് തട്ടിയത് അപകട വിവരം അറിഞ്ഞ് താനൂർ പൊലീസ്, തിരൂർ റെയിൽവേ പോലീസ്, TDRF വോളൻ്റിയർമാരായ ആഷിക്ക് താനൂർ, സലാം അഞ്ചുടി, ഷഫീക്ക് ബാബു, അർഷാദ്, റഹ്മത്ത് മൂച്ചിക്കൽ, ഉഷ തിരൂർ, ഷഫീഖ് തിരൂർ എന്നിവരും നാട്ടുകാരും ചേർന്ന് മൃതദ്ദേഹം ട്രാക്കിൽ നിന്നും മാറ്റി. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം പോസ്റ്റ്മോർട്ടം നടപടികൾക്ക്ശേഷം നാളെ നടക്കും. ...
Obituary

ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു

പരപ്പനങ്ങാടി: ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു.  പാലത്തിങ്ങൽ മുരിക്കൽ സ്വദേശി ചീരൻകുളങ്ങര സി.കെ. മുഹമ്മദ് കുട്ടി (72) ആണ് മരിച്ചത്. ബന്ധുക്കളോടൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് വൈകുന്നേരം ഹറമിൽ അസർ നിസ്കാരം കഴിഞ്ഞു റൂമിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മുരിക്കൽ ബദരിയ്യഃ പള്ളി മുൻ പ്രസിഡന്റ് ആയിരുന്നു ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: മുഹമ്മദലി, ഖദിജ, അസ്മാബി, ജസിറ, സുഹൈല. മരുമക്കൾ: ഹസ്ന, റഷീദ്, നാസർ, കബീർ, അബ്ദുറഹ്മാൻ. ...
Obituary

ചെമ്മാട്ടെ പൊതുപ്രവർത്തകൻ കൊണ്ടാണത്ത് ബീരാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : സാമൂഹ്യ രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മുൻ പഞ്ചായത്ത് അംഗം കൊണ്ടാണത്ത് ബീരാൻ ഹാജി (75) അന്തരിച്ചു. ചെമ്മാട് കൊടിഞ്ഞി റോഡിൽ വെഞ്ചാലി ഒമ്പതാം വളവിലാണ് വീട്.ഹൃദയാഘാതത്തെ തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ വെച്ചാണ് മരണം. കബറടക്കം നാളെ ചൊവ്വ രാവിലെ 11 ന് വെഞ്ചാലി കൈപുറത്താഴം ജുമാ മസ്ജിദിൽ. കൊടിഞ്ഞി കാളം തിരുത്തി സ്വദേശിയാണ്. പ്രവാസിയായിരുന്ന ഇദ്ദേഹം ചെമ്മാട് കൊണ്ടാണത്ത് ആശുപത്രി ഉടമയായിരുന്നു. ചെമ്മാട്ടെ പുതിയ തിരൂരങ്ങാടി മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉടമയാണ്. നേരത്തെ ലീഗ് നേതാവായിരുന്ന ഇദ്ദേഹം പിന്നീട് കോണ്ഗ്രെസിൽ ചേർന്നു. കർഷക കോൺഗ്രസ് ഭാരവാഹിയാണ്. കൊടിഞ്ഞി പ്രദേശത്തുകരുടെ യു എ ഇ യിലെ കൂട്ടായ്മയായ യു എ ഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ഭാര്യ, ഫാത്തിമക്കുട്ടി കൊളത്തൂർ കൊടിഞ്ഞി.മക്കൾ: ശറഫുദ്ധീൻ (ജിദ്ധ, വിറ്റാമിൻ പാലസ് ...
Obituary

ചെന്നൈയിൽ മുന്നിയൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

മുന്നിയൂർ: മൂന്നിയുർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറേ പീടിയേക്കൽ ഹംസയുടെ മകൻ സൈദ് (41) ആണ് ചെന്നൈയിൽ ഹൃദയാഘാതം മൂലം മരിച്ചത്.ഇന്നലെ രാത്രി ചെന്നെയിൽ മുറിയിൽ വെച്ച് അസ്വസ്ഥത ഉണ്ടാകുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം നാളെ രാവിലെ കളിയാട്ടമുക്ക് ജുമാ മസ്ജിദിൽ.മൂന്നിയുർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് മുൻ വൈസ് പ്രസിഡന്റ്, 18 ആം വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.നാട്ടിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. മാതാവ്, പരേതയായ ഖദീജ. ഭാര്യ, നുസ്റത്ത്. മക്കൾ: ഫാത്തിമ സൻഹ, മുഹമ്മദ് സൻഹ.സഹോദരങ്ങൾ: അബ്ദുൽ റഷീദ്, മുഹമ്മദ് മുസ്തഫ, കോയമോൻ, മുഹമ്മദ് ഷാഫി, സുഹറാബി, സഹീറ,ഹസീന. ...
Accident, Gulf, Obituary

ഒമാനിൽ വാഹനമിടിച്ച് കോട്ടക്കൽ സ്വദേശിയായ മതപണ്ഡിതൻ മരിച്ചു

കോട്ടയ്ക്കൽ: ഒമാനിൽ വാഹനാപകടത്തിൽ കോട്ടക്കൽ സ്വദേശിയായ മതപണ്ഡിതൻ മരിച്ചു. വില്ലൂർ കുന്നക്കാടൻ അബ്ദുൽ ജലീൽ സഖാഫി (49) ആണ് മരിച്ചത്. ചാപ്പനങ്ങാടി മസ്വാലിഹ് സ്ഥാപനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടു ഒമാനിൽ എത്തിയതായിരുന്നു. റോഡിനു കുറുകെ കടക്കുമ്പോൾ എതിരെ വന്ന വാഹനം ഇടിച്ചാണു അപകടം.
Breaking news, Obituary

ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

എടരിക്കോട് : പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ...
Obituary

കരിപറമ്പിൽ ജീവനക്കാരനെ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെമ്മാട് : കരിപറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് അങ്ങാടിയിലുള്ള കോഹിനൂർ പന്തൽ ഇവന്റ് സ്ഥാപനത്തിലെ പാചകക്കാരൻ കോട്ടുവലക്കാട് സ്വദേശി അയ്യൂബ് (43) ആണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരൻ ആണ്. ഇന്ന് പുലർച്ചെയാണ് സംഭവം. രാവിലെയാണ് ആളുകൾ കണ്ടത്. പോലീസ് സ്ഥലത്തെത്തി.
Gulf, Obituary

മുന്നിയൂർ സ്വദേശി അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

മുന്നിയൂർ : അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ് മൂന്നിയൂർ സ്വദേശി മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പി.വി.പി .ആലി – ആയിശാബി എന്നിവരുടെ മകൻ പി.വി.പി. ഖാലിദ് എന്ന കോയ (47)യാണ് മരിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളിയാഴ്ച കാൽ തെന്നി വീണാണ് അപകടം. ഇരുപത് വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്ത് വരികയാണ്. മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് നാട്ടിൽ വന്ന് പോയിട്ട് രണ്ട് മാസം ആവുന്നുള്ളു. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു . ഭാര്യ ഷെമീല തിരൂർ . മക്കൾ : റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി. സഹോദരങ്ങൾ: പി.വി.പി.അഹമ്മദ് മാസ്റ്റർ (മാനേജർ, എ.എം.യു.പി.സ്കൂൾ കുന്നത്ത് പറമ...
Obituary

ഉമ്മയുടെ വീട്ടിൽ വിരുന്നുവന്ന ഒന്നാം ക്ലാസ് വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

തിരൂർ : അവധി ദിനത്തിൽ ഉമ്മയുടെ വീട്ടിൽ വിരുന്നു വന്ന ഒന്നാം ക്ലാസ് വിദ്യാർഥി വീടിനടുത്ത് പഞ്ചായത്ത് കുളത്തിൽ മുങ്ങിമരിച്ചു. പറവണ്ണഅരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത്വളപ്പിൽ ഷിഹാബിന്റെയും തിരൂർ ബി പി അങ്ങാടി കോട്ടത്തറ സ്വദേശി ചേലൂർ പൂത്തിരി ഷാഹിദയുടെയും മകൻ എം.പി.മുഹമ്മദ്ഷെഹ്സിൻ (6) ആണ് മരിച്ചത്. താഴെപ്പാലംഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി യാണ്. ബി.പി. അങ്ങാടി കോട്ടത്തറയിലെ തലക്കാട് പഞ്ചായത്ത് കുളത്തിലാണ് മുങ്ങി മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ന് ആണ് സംഭവം. അവധി ദിനത്തിൽ കോട്ടത്തറയിലെ ഉമ്മയുടെവീട്ടിൽ വിരുന്നെത്തിയതായിരുന്നു ഷെഹസിൻ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച മൃതദേഹം കബടക്കും. മുഹമ്മദ് ഷാദിൽ,സഹോദരനാണ്. ഷെഹ്സിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് വെള്ളിയാഴ്‌ച ഫാത്തിമ മാതാ എൽ.പി സ്കൂളിന് അവധിയായിരിക്കും. ...
Breaking news, Obituary

ആലിപ്പറമ്പിൽ 2 സംഭവങ്ങളിലായി ബാപ്പയും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു

പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ 2 സംഭവങ്ങളിലായി പിതാവും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു. പാറക്കണ്ണിയിലാണ് പിതാവും മകനും വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു മരിച്ചത്. ഒടമലയിൽ അയൽ വീട്ടിൽ ചക്ക ഇടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവും മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് (50), മകൻ മുഹമ്മദ് അമീൻ (18) എന്നിവരാണ് മരിച്ചത്. വയലിലെ മോട്ടർ പുരയക്ക് സമീപത്ത് പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. പിതാവിനെ അന്വേഷിചെത്തിയ മകനും അപകടത്തിൽ പെട്ടതായാണ് വിവരം. ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തിരൂരങ്ങാടി ടുഡേ. ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകുളമ്പ് വട്ടപ്പറമ്പിൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുമ്പോൾ ഇലക്ട്രിക് ലൈൻ കമ്പിയിൽ തട്ടുക...
Obituary

നിപ സ്ഥിരീകരിച്ച 14 കാരൻ മരിച്ചു ; സമ്പർക്ക പട്ടികയിലെ 4 പേർക്ക് രോഗ ലക്ഷണങ്ങൾ, സ്രവം പരിശോധനക്ക് അയച്ചു

മലപ്പുറം : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 14 കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ അഷ്‌മിൽ ഡാനിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം നടക്കും. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകുന്നതും സ്രവം പരിശോധനയ്ക്ക് അയച്ചതും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോ...
Obituary

ഊരകത്ത് യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ഊരകം : യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഊരകം മേൽമുറി പുല്ലഞ്ചാൽ കൊളക്കാട്ടു പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ബഷീർ (24) ആണ് മരിച്ചത്. വീട്ടിലേക്ക് വരുന്ന റോഡരികിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 5.45 നും 7.30 നും ഇടയിലാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ...
Obituary

ഹജ്ജ് കർമ്മത്തിന് പോയ കൊടിഞ്ഞി സ്വദേശിനി മക്കയിൽ മരിച്ചു

തിരൂരങ്ങാടി: ഹജ്ജ് കർമ്മത്തിന് പോയ കൊടിഞ്ഞി സ്വദേശിനി മക്കയിൽ മരിച്ചു.കൊടിഞ്ഞി കടുവാളൂർ സ്വദേശിയും ചെമ്മാട് കൊടിഞ്ഞി റോഡ് പത്തൂർ മെഡിക്കൽസ് ഉടമയുമായ പത്തൂർ ഫസലുൽ ഹഖിന്റെ ഭാര്യ കുന്നുമ്മൽ മറിയാമു(52) ആണ് മരണപ്പെട്ടത്.ഭർത്താവടങ്ങുന്ന കുടുംബത്തോടൊപ്പം ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോയതായിരുന്നു.അടുത്തിടെ മദീനയിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു.ദിവസങ്ങളായി ചുമ ഉണ്ടായിരുന്നതായും ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.മക്കൾ: നൗഫൽ, നൗഫിദ.മരുമക്കൾ: ഷംലു(വൈലത്തൂർ), ഫർസിൻ(ചേളാരി).മക്കയിൽ മറവ് ചെയ്യും. ...
Obituary

ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം

വൈലത്തൂർ : ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി വിദ്യാർത്ഥി മരിച്ചു. ചിലവിൽ സ്വദേശി ചെങ്ങണകാട്ടിൽ കുന്നശ്ശേരി ഗഫൂർ- സജില എന്നിവരുടെ മകൻ മുഹമ്മദ് സിനാൻ (9) ആണ് മരിച്ചത്. തിരൂർ ആലിൻ ചുവട് എം ഇ ടി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് വൈകുന്നേരം 4 മണിക്ക് ആണ് സംഭവം. വീട്ടിൽ നിന്ന് അസർ നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ സിനനെ അയൽ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങിയ നിലയിലായിരുന്നു. ഉടനെ കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സാധാരണ ഈ വീട്ടിലെ ഗേറ്റ് വഴി തന്നെയാണ് സിനാൻ പോകാറുള്ളത്. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ മോർച്ചറിയിൽ ആണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം നാളെ വൈലത്തൂർ ചിലവിൽ ജുമാ മസ്ജിദിൽ കബറടക്കം. നാളെ സ്കൂളിന് അവധി നൽകി. ...
Obituary

ഹജ്ജ് കർമത്തിനിടെ വാളക്കുളം സ്വദേശി മിനായിൽ മരിച്ചു

തിരൂരങ്ങാടി : ഹജ്ജ് കർമത്തിനിടെ വാളക്കുളം സ്വദേശി മിനായിൽ മരിച്ചു. വാളക്കുളം പാറമ്മൽ സ്വദേശി പരേതനായ കരുമ്പിൽ മുഹമ്മദ്‌ മകൻ കരുമ്പിൽ ഉസ്മാൻ ഹാജി (68) ആണ് മക്കയിൽ വെച്ച് മരിച്ചത്. സർക്കാർ ഗ്രൂപ്പിൽ ഹജ് കര്മത്തിനായി പോയതായിരുന്നു. ഭാര്യ :ഉമ്മാച്ചു. മക്കൾ : :മുഹമ്മദ്‌ റഫീഖ് (uae), നൗഷാദ്, സുമയ്യ. മരുമക്കൾ : ഹഫ്‌സത്ത്, ആത്തിക്ക, ശറഫുദ്ധീൻ (ചുള്ളിപ്പാറ ). സഹോദരങ്ങൾ : ഉമ്മർ, അലി ...
Obituary

ഹജ്ജ് കർമത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞുവീണു മരിച്ചു

മക്ക : ഹജ്ജ് കർമ്മത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരൂർ വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങ പറമ്പിൽ അലവി കുട്ടി ഹാജിയാണ് മരിച്ചത്. മുസ്ദലിഫയിൽ രാപാർത്ത ശേഷം മിനായിൽ നിന്ന് ജംറയിൽ കല്ലെറിയുന്നതിനിടെ അവശനായി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് മക്കയിൽ ഖബറടക്കും. ...
error: Content is protected !!