Friday, October 23

വിനോദയാത്ര കഴിഞ്ഞെത്തി, ബസില്‍ മറന്ന ചെരിപ്പെടുക്കാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്‌ ഒമ്പതുകാരന് ദാരുണാന്ത്യം

വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥി കാറിടിച്ച്‌ മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹില്‍ ഭവനില്‍ നവാസ്-അനീഷ ദമ്പതികളുടെ മകൻ ആഹില്‍ മുഹമ്മദ് (9) ആണ് മരിച്ചത്.
ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം. മദ്രസ വിദ്യാർഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയ കുട്ടികള്‍ ബസില്‍നിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോയിരുന്നു. ഇതിനിടെ ബസില്‍ ചെരിപ്പ് മറന്നുവെച്ച ആഹില്‍ അതെടുക്കാൻ തിരികെ വന്നു. ചെരിപ്പെടുത്തശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാലോടെ മരിച്ചു. സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും. അസ്ന, അമല്‍ എന്നിവർ സഹോദരങ്ങളാണ്. ശൂരനാട് വടക്ക് പി.എസ്.പി.ടി.എം. എല്‍.പി.എസ്. നാലാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങള്‍: അസ്ന, അമല്‍.